വിൽക്കപെടാത്ത ദൈവങ്ങൾ

വിൽക്ക പെടാത്ത ദൈവങ്ങൾ....
....................................................
നമുക്കു നഗ്നരായ
ദൈവങ്ങളെ കുറിച്ചു തർക്കിക്കാം
നമുക്കിടയിൽ ഇപ്പോഴും
നഗ്നമാക്കപ്പെടുന്ന
പെണ്ണിനെ കുറിച്ച്
സമരസപെടാം...
മരക്കൊമ്പിൽ തൂങ്ങിയാടിയ
പെണ്ണുടലുകൾ
ഏതു ദൈവത്തെയാണ്
ആവിഷ്ക്കരിച്ചതെന്ന്
ചോദിക്കാതെയിരിക്കാം....
ശരിയാണ്
നമ്മൾ അച്ചടക്കമുള്ള
ദേശ സ്നേഹികളാണ്....
ദൈവങ്ങൾക്ക് എന്തുമാകാം
കാരണം അവർ അധികാരത്തിന്റെ
അമൂർത്തരൂപങ്ങളാണ്
അവർക്ക് ഉടയാത്ത മുലകളുണ്ട് എന്നത്
നമുക്ക് വലിയ കാര്യമാണ്....
അത് കൊണ്ട്
അവർക്ക് മറ്റുള്ളവന്റെ
വേദനയിലലിയുന്ന
ഹൃദയമുണ്ടാ എന്നത്
നമ്മുടെ അന്വേഷണ പരതയ്ക്ക്
അപ്പുറമാണ്....
ദൈവങ്ങൾക്ക് എന്തു ചെയ്യാനാകും എന്നത്
ഒരു വിഷയമാകാതിരിക്കുന്നത്
അവർക്ക് എന്താണ്
ചെയ്യാൻ പറ്റാത്തത് എന്ന ചോദ്യം
ചത്തുപോകാത്തതു കൊണ്ടാണ്....?
കറുത്ത ദൈവങ്ങൾ
നീല നിറത്തിൽ ആവിഷ്ക്കരിക്കപെട്ടത്
ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമല്ല....
കറുപ്പി നോടുള്ള പൊതുബോധത്തിനോടുള്ള
അടിമത്തമാണ് എന്നത് ആർക്കാണറിയാത്തത്....
ആദ്യമായി പെൺദൈവത്തിന്റെ
ഉടൽ കൊത്തിയവൻ
സ്കലിച്ചു ചത്തതിനു ശേഷമായിരിക്കും
അത് വലിയ വിലയ്ക്ക് വിൽക്കപ്പെട്ടത്......?

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)