പ്രണയത്തിന്റെ കുതിരകൾ

പ്രണയത്തിന്റെ... കുതിരകൾ
....................................................
കുതിപ്പു വറ്റി.... കിതക്കുന്ന
കുതിരയെ പോലെയാണ്
നീ... ഈയിടെ... കിടപ്പറയിലേക്ക്
വരുന്നത്....
കടക്കണ്ണിലെ സ്വകാര്യം
കുടഞ്ഞെറിഞ്ഞിട്ടും
വറ്റാത്ത ഉറവ പോലെ.. നനയ്ക്കുന്നുണ്ട്
എന്റെ നെഞ്ചിനെ ഇടക്കിടെ....
തുറക്കപ്പെടാത്ത ജനാലകൾക്കിപ്പുറം
തളം കെട്ടിയ കാറ്റിന്റെ കെട്ട മൗനം
തുറിച്ചു നോക്കുന്നുണ്ട് നമ്മളി രുവരെയും...
പ്രണയ ജലാശയങ്ങൾ ചെളി കെട്ടി
ഒഴുക്കു വറ്റി..... പരൽ മീനുകൾ
ചത്തു മലക്കുന്നു....
ഉറക്കത്തിൽ പോലും
പരസ്പരം തൊടാതെ
അകലം പാലിക്കപ്പെടുന്നത്
കള്ള  ഉറക്കം കൊണ്ടാണെന്ന് നമ്മളറിയുക...
അളന്നു വരച്ച ജ്യാമിതികൾ പോലെ
തമ്മിൽ അതിരുകളിട്ട
സമരസപെടലുകൾ.....
സന്ധി കുറിച്ച യുദ്ധങ്ങളിൽ
ആരും ആരാലും തോൽക്കപ്പെടാതെ...
തണുത്തുറഞ്ഞ പകയെ..
വെളിച്ചം കാണാത്ത ചതിയെ...
സ്നേഹത്തിന്റെ... നാട്യങ്ങളുടെ
പുതപ്പു പുതപ്പിച്ച് നമ്മൾ
ശ്വാസം മുട്ടി മരിക്കുന്നു......?

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)