സമാന്തരങ്ങൾ
സമാന്തരങ്ങൾ....
*******************
തന്ന കരുതലിന്
തിരികെ ചോദിക്കുന്നത്
എന്തുമാകാം....!!?
ഒരു വേള പറഞ്ഞതാകാം
പറഞ്ഞ് പഴകിയതുമാകാം..
ഒരാൾ കാറ്റൂതുന്നു..
മറ്റൊരാൾ കുളിരു കൊള്ളുന്നു...?
ഉറങ്ങിയുണരുന്നതിനിടക്ക്
എത്ര തവണ നമ്മൾ
പുണർന്നിട്ടുണ്ടാകും....!
കടം പറ്റിയ ചൂടിലെ
വേവലിന്റെ പാകം നോക്കി
സ്നേഹത്തിന്റെ ആഴമളക്കാം....
നഷ്ടപ്പെട്ട സ്വാതന്ത്ര്യ ത്തോളം വരുമത്..
അറ്റുപോയ സൗഹൃദത്തോളം
വലുതല്ല അത്.....
പേശാനറിയാതെ
നഷ്ടം വരുത്തിയ കച്ചവടങ്ങളായിരുന്നു
നമുക്ക് രാത്രികൾ....
നമ്മൾ പറന്നത്
ഒരേ ദിശയിലേക്കു തന്നെ..
പക്ഷെ... ചരടിനെ ചൊല്ലിയാണ് തർക്കം...
ഒരാൾ പ്രണയത്തെ കുറിച്ചും
മറ്റൊരാൾ സ്വതന്ത്ര്യത്തെ കുറിച്ചും
വാചാലമാകുന്നു....!!
പക്ഷെ പരസ്പ്പരം തൊടാത്ത വിധം
സമാന്തരങ്ങളാണവ.. രണ്ടും..!?
എപ്പോഴെങ്കിലും ഒന്നിക്കുമെന്ന
വിചാരങ്ങളിൽ മുഴുകിയങ്ങിനെ നമ്മൾ
തർക്കിച്ചു കൊണ്ടിരിക്കുന്നു...!!?
Comments
Post a Comment