Posts

അധിനിവേശം

അധിനിവേശം ......................... നിന്റെ ഉടലില്‍ ആരും കാണാത്ത കരകള്‍തേടിയ നാവികനായിരുന്നു ഞാന്‍ നിന്റെ  ഓരോ തുരുത്തുകളിലും അധിനിവേശത്തിന്റെ കൊടികള്‍ നാട്ടി ഞാൻ എന്നിലേക്കു തന്നെ തിരിച്ചു പോന്നു നിന്നിലെ പൂന്തോട്ടങ്ങളെല്ലാം എനിക്കു മന പാഠമായിരുന്നു വാടിയതും വാടാത്തതുമായ ആ പുക്കളുടെ ചാറു പിഴിഞ്ഞാണ്‌ ഞാനെന്റെ  രാത്രികള്‍ക്ക് നിറം കൊടുത്തത് മുളപ്പൊട്ടാന്‍ കാത്തിരിക്കുന്നതരിശുനിലങ്ങള്‍ നിന്നിലിനി ബാക്കിയില്ല എന്നത്‌ എന്റെ അഹങ്കാരമായിരുന്നു യുദ്ധവും സന്ധിയുംസമാധാനവും കഴിഞ്ഞ്‌എതോ യാമങ്ങളില്‍ നീ പിറൂപിറുക്കുന്നത്‌ ഞാൻ പാതിയുറക്കത്തിലും കേട്ടു "നീയെന്റെ കരകള്‍ കീഴടക്കി പക്ഷെ എന്റെ ആകാശം നീ കണ്ടിട്ടുണ്ടോ?.. അവിടെയാണ്‌ എന്റെ സ്വപനങ്ങള്‍ ചാപ്പിള്ളകളെ പസവിച്ചത്‌ അവിടെയിപ്പോള്‍ അകാലത്തില്‍ പൊലിഞ്ഞ പ്രണയത്തിന്റെ അരയന്നങ്ങള്‍ക്ക് ശേഷക്രിയ്യ യൊരുക്കാന്‍ ബലി കുറുകുകള്‍ നട്ടു നനയ്ക്കുകയാണ്‌ ഞാന്‍ ശരിയാണ്‌... നമ്മളൊന്നു മുഖത്തോട്‌ മുഖം നോക്കിയിട്ട്‌ കാലമ്രെതയായി..... നമ്മളിപ്പോഴും കണ്ണാടിയിൽ തന്നെയാണ്‌ നോക്കുന്നത്‌... അവിടെ നീ... ... നിന്നെയും ഞാൻ  എന്ന...

ബ്രാല് - ഒറ്റയാൾ നാടകം ബക്കർ മേത്തലയുടെ കവിതയ്ക്ക് സുധീഷ് അമ്മവീട് ഒരുക്കിയ നാടകാവിഷ്കാരം

Image
Santhosh Babu Thayavalliyil എഴുതുന്നു ...  ജാതീയവും വംശീയവുമായ മേൽക്കോയ്മയിലും മേധാവിത്വത്തിലും ജീവിതം ഞെരിഞ്ഞമർന്ന നിസ്സഹായരായ മനുഷ്യ ജീവിതങ്ങളെ തീഷ്ണമായും ഹൃദയഭേദകമായും അടയാളപ്പെടുത്തുന്നുണ്ട് സുധീഷ് അമ്മവീടിന്റെ ബ്രാൽ എന്ന ഒറ്റയാൾ നാടകം. ബക്കർ മേത്തലയുടെ  ബ്രാൽ എന്ന കവിതയിൽ നിന്നും അടർത്തിയെടുത്ത ഒരു പ്രമേയ ബിന്ദുവിനെ ആവിഷ്കാരത്തിന്റെ ഔന്നത്യം കൊണ്ടും, അഭിനയ മികവു കൊണ്ടും മികച്ച ഒരു കലാസൃഷ്ടിയായി രൂപാന്തരം ചെയ്യുന്നതിൽ സുധീഷ് മാഷ് വിജയിച്ചിരിക്കുന്നു.ചിരുതയുടെ കുടിലിൽ തമ്പുരാൻ എത്തുന്ന ഒരു രാത്രി മുഴുവനും മരച്ചുവട്ടിൽ ഉറക്കമൊഴിച്ചിരിക്കുന്ന ചിരുതയുടെ ഭർത്താവിന്റെ മനോനില മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. അവസാനം എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുന്ന അയാൾ മകനോട് "അമ്മയെ നോക്കിക്കോളണം" എന്നു പറയുന്നിടത്തെ ദയനീയ നിസ്സഹായത പ്രേക്ഷകരിൽ അസ്വസ്ഥതയും ഒപ്പം പ്രതിഷേധവുമായി രൂപാന്തരപ്പെടുന്നു. അതു തന്നെയാണല്ലോ ശ്രേഷ്ടമായ ഒരു കലാസൃഷ്ടിയുടെ അന്തർധാരയാവേണ്ടതും. മതിലകത്തു നടന്നപുരോഗമന കലാസംഘത്തിന്റെ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനത്തിലെ ആദ്യ അവതരണത്തിൽ തന്നെ ഈ നാടകം ഏറെ ശ...

ശ്രീനാരായണപുരം പുരോഗമന കലാസാഹിത്യസംഘം പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ

Image
ജില്ലയിൽ തന്നെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച കമ്മറ്റിയാണ് ശ്രീനാരായണ പുരം പു.ക.സ കമ്മറ്റി.  കലാ സാഹിത്യ പ്രവർത്തകരെ ഏകോപിപ്പിച്ചു കൊണ്ട് ഗ്രാസ് റൂട്ട് ലെവൽ മുതൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്തുവിജയിപ്പിച്ചു. വീട്ടുമുറ്റസദസ്സുകൾ ഏറ്റവും ഫലപ്രദമായ മുന്നേറ്റമായിരുന്നു.  നാടകങ്ങളും ഇതര ആവിഷ്ക്കാരങ്ങളുമായി അഞ്ചു മണിക്കൂർ വരെ നീണ്ട പരിപാടികൾ ഒരോ യൂണിറ്റു തലത്തിലും നടന്നു ... അതും നൂറോളം പേർ നിറഞ്ഞ സദസ്സുകളായിരുന്നു ... അതിരുകളില്ലാത്ത സ്നേഹത്തിന്റെ സന്ദേശം പകർന്ന് വീട്ടുമുറ്റങ്ങൾ ജാതി മത വൈവിധ്യങ്ങൾക്കപ്പുറം മനുഷ്യരായി തീർന്ന ഉത്സവങ്ങൾ. / കലയ്ക്കും സാഹിത്യത്തിനും വേണ്ടി ഒരു കാലമത്രയും ജീവിച്ച്  മറവിയിലേക്ക് ആണ്ടു പോയ ഒത്തിരി പേരെ കണ്ടെടുത്ത്  ആദരിച്ചു.  ചിത്ര- കരകൗശല പ്രദർശനങ്ങളും നാടകവും അടങ്ങുന്ന വിവിധ പരിപാടികളോടെ ഗംഭീരമായാണ് പഞ്ചായത്ത് സമ്മേളനം ഒരു ദിവസം നീണ്ടു നിൽക്കുന്ന നാടിന്റെ ഉത്സവമായി ആഘോഷിച്ചത് !! മികച്ച സംഘാടനം കൊണ്ട് ഏതൊരു  പുരോഗമന പ്രസ്ഥാനത്തിനും മാതൃകയാകും വിധം കല...

പുള്ളിമാൻ മിഴിയുടെ പാട്ടുകാരൻ ഓർമ്മയായി

Image
പുള്ളിമാൻ മിഴിയുടെ പാട്ടുകാരൻ ഓർമ്മയായി കേരളം ഏറ്റെടുത്ത പുള്ളിമാൻമിഴി എന്ന ചിന്ത് പാട്ടിന്റെ രചയിതാവ് EA സുകുമാരൻ 24 സെപ്തംബർ 24 ഞായറാഴ്ച്ച പുലർച്ചെ മരണപ്പെട്ടു. കുറച്ചു കാലമായി ശ്വാസകോശത്തിൽ ക്യാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. തീരദേശത്തെ നാടൻ കലാകാരനും എഴുത്തുകരനുമായ EAS പുതിയ കാവിന്റെ സഹോദരനാണ്  ചിന്തുപാട്ടുകാരനും എഴുത്തുകാരനുമായ EA സുകുമാരൻ.  ഈ അടുത്ത കാലങ്ങളിൽ  സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ  പുള്ളിമാൻ മിഴി എന്ന ഗാനം 20 വർഷങ്ങൾക്ക് മുമ്പാണ് സുകുമാരൻ എഴുതുന്നത്. കോട്ടായി കാരണവർ വനിതാ കാവടി ചിന്ത് സംഘത്തിലെ ഹൃദ്യ എന്ന ഗായിക ആലപിച്ച ഈ ഗാനം സന്ദീപ് പോത്താനി എന്ന യൂട്യൂബർ ആണ് വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ദിവസങ്ങൾക്കുള്ളിൽ തന്നെ വീഡിയോ വൈറലാകുകയും തുടർന്നുള്ള അന്വേഷണങ്ങൾ പാട്ട് എഴുതി സംഗീതം നൽകിയ EA സുകുമാരനെ തേടിയെത്തി. പിന്നീട് ചില പ്രാദേശിക കലാ സംഘങ്ങൾ ചില സ്വീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. നാടൻ കലാരംഗത്ത് വർഷങ്ങളോളം പ്രവർത്തിച്ചിട്ടും അത്തരത്തിൽ  ഒരു മേൽ വിലാസം നേടിയെടുക്കയോ വേണ്ട പരിഗണന ലഭിക്കുകയോ ചെയ്...

മണിപ്പൂരിൽ നിന്നും നമ്മളിലേക്കുള്ള ദൂരം അത്ര വലുതല്ല -മുഹമ്മദ് എഴുതുന്നു

Image
പ്രശസ്ത സഞ്ചാര സാഹിത്യകാരൻ മുഹമ്മദ് എഴുതുന്നു :- പെരിഞ്ഞനം ഗ്രന്ഥപ്പുരയിലെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി "വിലാപം" എന്ന നാടകം കാണാനിടയായി. തീഗോളങ്ങളാൽ വിഴുങ്ങപ്പെട്ട മണിപ്പൂരിലെ പച്ചയായ മനുഷ്യരുടെയും, അവരുടെ അവാസകേന്ദ്രങ്ങളുടെയും വാർത്തകൾ ദിനംപ്രതി ശ്രവിച്ചുകൊണ്ടിരിക്കുന്ന നമ്മളെ, മണിപ്പൂരിൽ നിന്നും "ദൈവത്തിൻ്റെ സ്വന്തം നാട്" എന്ന് അഭിമാനത്തോടെ നാം പറയുന്ന കേരളത്തിലേക്കുള്ള ദൂരം വളരെ ചെറുതാണെന്ന് ഓർമ്മപ്പെടുത്തുന്ന വളരെ ആനുകാലിക പ്രസക്തിയുള്ള ഒരു ചെറിയ ഒറ്റയാൾ നാടകം.  സംവിധാനം നിർവ്വഹിച്ച സുധീഷ് അമ്മവീടിനും, സാങ്കേതിക സഹായം നൽകിയ ജിതി സുധീഷിനും ദൈവം തൻ്റെ കയ്യൊപ്പ് ചാർത്തി അനുഗ്രഹിച്ചു നൽകിയ ആമി എന്ന പെൺകുട്ടി യായിരുന്നു അരങ്ങിൽ തകർത്തഭിനയിച്ച് ആളുകളുടെ മനസ്സിൽ ഇടം പിടിച്ചത്. അരങ്ങിൽ മാത്രമാണ് പുഞ്ചിരിയോടെയല്ലാതെ ആമിയെ ഞാൻ കണ്ടിട്ടുള്ളത്. കഥാരചന, കഥ അവതരണ മേഖലകളിൽ സ്വന്തം കഴിവുകൾ തെളിയിച്ച ആമിയുടെ നെറുകയിൽ അങ്ങിനെ അഭിനയത്തിൻ്റെ ഒരു  പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുന്നു. ഇനിയും ഒരുപാട് മുന്നേറാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഒപ്...

ഓണം -ചേർന്നിരിപ്പിന്റെ ഉത്സവം - ദേശാഭിമാനിയിൽ വന്ന ലേഖനം - സുധീഷ് അമ്മവീട്

Image
ഓണം ചേർന്നിരിപ്പിന്റെ ഉൽസവം -സുധീഷ് അമ്മവീട് മനുഷ്യ സമൂഹത്തിന് വലിയ അതിജീവനത്തിന്റെ ചരിത്രമുണ്ട്. ഗോത്രവിഭാഗങ്ങളായി പരിണമിച്ചതിനു ശേഷം തമ്മിൽ തമ്മിൽ നടത്തിയ അധിനിവേശങ്ങളും നിലയുറപ്പിക്കലും വിചിത്രമാണ്. ഇര പിടിക്കാൻ കെട്ടിയുണ്ടാക്കിയ ഉപകരണങ്ങൾ കൊല്ലപ്പെടാതിരിക്കാനുള്ള ചെറുത്തുനിൽപ്പുകൾക്കുള്ള ആയുധങ്ങളായി മാറി. പ്രശസ്ത സിനിമ സംവിധായകൻ മെൽ ഗിബ്സൺന്റെ 2006 ൽ പുറത്തിറങ്ങിയ അപ്പാ കാലിപ്റ്റോ എന്ന ഒരു സിനിമയുണ്ട്. മനുഷ്യവംശം കടന്നുവന്ന അതി ജീവന പോരാട്ടങ്ങൾ അതി ഭീകരമായി അതിൽ ചിത്രീകരിച്ചിട്ടുണ്ട്.  ഗോത്ര വിഭാഗങ്ങൾ ഒരിടത്ത് തന്നെ തമ്പടിക്കാനും ജീവിത ഉപാധികൾ ചിട്ടപ്പെടുത്താനും ശ്രമിച്ചതിന്റെ ഭാഗമായി ആകണം കൃഷിരീതികൾ പരുവപ്പെട്ടത്. കൃഷിയെ സംബന്ധിച്ചിടത്തോളം  കാലാവസ്ഥാ വ്യതിയാനങ്ങളുടെ നിയന്ത്രണത്തിലാണ് അതിന്റെ സാധ്യതകളും അസാധ്യതകളും നിശ്ചയിക്കപ്പെട്ടത് . ആദ്യ മനുഷ്യന് നിയന്ത്രിക്കാനാകാത്ത കാരണങ്ങളാൽ അവന്റെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കിയ കാറ്റും മഴയും കാട്ടുതീയും ഇടിമിന്നലും  ഒരു പക്ഷെ അവന്റെ ആരാധനാ മൂർത്തികളായി മാറിയിട്ടുണ്ടാകും. മനുഷ്യന്റെ ആദ്യ ദൈവ സങ്കൽപ്പവു...

സുധീഷ് അമ്മവീട്

Image
സുധീഷ് അമ്മവീട് അധ്യാപകൻ, കവി, നാടക പ്രവർത്തകൻ .M.Com, B.Ed , NET ബിരുദം.NMLP സ്കൂൾ കൂളിമുട്ടം,സെന്റ് ജോസഫ്സ് ഹൈസ്ക്കൂൾ  മതിലകം,MES അസ്മാബി കോളേജ് . പി. വെമ്പല്ലൂർ, UTEC മലപ്പുറം എന്നിവിടങ്ങളിൽ പഠനം പൂർത്തീകരിച്ചു. മുകുന്ദപുരം  താലൂക്ക് എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ  സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്ററായി ജോലി ചെയ്യുന്നു. മതിലകം പഞ്ചായത്തിലെ കൂളിമുട്ടം ദേശത്ത്  പ്രശസ്ത എഴുത്തുകാരൻ  EAS പുതിയ കാവിന്റെയും  ജാനകിയുടെയും മകനായി ജനിച്ചു.ഇപ്പോൾ എസ് എൻ പുരം പഞ്ചായത്തിൽ പൊഴങ്കാവ് പ്രദേശത്ത്താമസിക്കുന്നു. കുട്ടികളുടെ സാഹിത്യ അഭിരുചികളെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനും കുട്ടികൾക്കിടയിൽ " പാട്ടും പറച്ചിലും " എന്ന പരിപാടിയുമായി നിരന്തരമായി ഇടപെടുന്നു. "മഴക്കാലത്തെ വിപ്ലവങ്ങൾ " എന്ന കവിതാ സമാഹാരം പുറത്തിറങ്ങിയിട്ടുണ്ട്.  സമാന്തര ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും  കഥകളും കവിതകളും എഴുതുന്നു.  വലിയകത്ത് അബ്ദുൾ ഖാദർ സ്മാരക പുരസ്ക്കാരം രാജൻ കോട്ടപ്പുറം  പുരസ്ക്കാരം, ഇരിങ്ങാലക്കുട ഞാറ്റുവേല പുര...