Posts

പാട്ടബാക്കി - അത് ഒരു സമര രൂപമാണ് - സുധീഷ് അമ്മവീട്

Image
പാട്ടബാക്കി എന്നത് വെറുമൊരു ഓർമ്മയല്ല അനീതിയോട് കയർക്കാൻ ഒരു ജനതയെ പഠിപ്പിച്ച സമര പരിപാടിയുടെ പേരാണ് … ഫ്യൂഡലിസത്തിന്റെയും മുതലാളിത്തത്തിന്റേയും നീരാളി കൈകൾ അടിത്തട്ടിലെ ജനങ്ങളെ വരിഞ്ഞു  മുറുക്കിയപ്പോൾ കൊടു പട്ടിണിയും ഭീകരമായ അനീതിയും മൂലം അവർ പൊറുതി മുട്ടിയപ്പോൾ അവർ അവർക്കിടയിൽ നിന്നും  ഒരു സമരമരത്തെ മുളപ്പിച്ചെടുത്തു അതിന്റെ പൂക്കൾ ചുവന്നു തുടുത്തു അടിത്തട്ടിലെ ജനങ്ങളിൽ അധികാരമെത്തിക്കും വരെ അവരുടെ കണ്ണിലെ ആധിയൊടുങ്ങും  വരെ … നീതിയും സമത്വവും അത്രമേൽ പുലരും വരെ  പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരുന്നു…. ഇന്ന് കാലം മറ്റൊരു രീതിയിൽ ഇതാ തിരിച്ചു വരുന്നു മുതലാളിത്തവും ഭരണകൂടവും കൈകോർക്കുന്നു….. ജാതി മേൽക്കോയ്മയെ വീണ്ടെടുത്ത് ഫ്യൂഡൽ ബോധത്തെ സാധാരണ ജീവിത വ്യവഹാരങ്ങളുടെ ഭാഷയാക്കി  മാറ്റുന്നു പോരാട്ടങ്ങളിലൂടെ നമ്മൾ നേടിയെടുത്ത പുരോഗമനവും ജനാധിപത്യപരവുമായ നവോത്ഥാന ആശയങ്ങൾ നിഷ്ക്കരുണം നിഷേധിക്കുന്നു അനീതിയും അസമത്വവും അതിന്റെ ഏറ്റവും ഭീകരതയിൽ നമ്മെ ചൂഴ്ന്നു നിൽക്കുമ്പോൾ പാട്ടബാക്കി ഒരു സമരായുധമാണ് കാലാനുസൃതമായ ഇടപെടലുകളാൽ രാകിമിനുക്കി പുതിയ കാലത്തിനോട് കലഹിക്കാൻ പാ...

ഇ.എ.എസ് പുതിയ കാവിനെക്കുറിച്ച് പ്രകാശൻ മതിലകം എഴുതുന്നു

Image
ഹേ....  പുകൾപെറ്റ മലയാളമേ.... നിങ്ങൾ ആരെയാണ് തിരയുന്നത് .....? ഏത് അളവുകോൽ കൊണ്ടാണ് മികച്ച സർഗ്ഗശേഷിയുടെ മാനം കാക്കുന്നത്....? ഈ മനുഷ്യനെ ഓർമ്മയുണ്ടോ ..... ഹൃദയാക്ഷരങ്ങൾ കൊണ്ട് ,  ഇന്ദ്രജാലം തീർത്ത മണപ്പുറത്തിന്റെ സ്വന്തം എഴുത്തുകാരൻ . ഇത്രയേറെ അവഗണിക്കപ്പെടാൻ .....  ഈ സാധുമനുഷ്യൻ ചെയ്ത തെറ്റെന്താണ്.....? മരണ ശേഷമെങ്കിലും ......  കാലവും നമ്മളും നീതി കൊടുക്കാഞ്ഞ ഇദ്ദേഹം,  ആരായിരുന്നു  എന്നെങ്കിലും ലോകത്തോട് വിളിച്ചു പറയേണ്ടേ ..... ഇ.എ. സുബ്രഹ്മണ്യൻ എഴുതിയ പാട്ടുകളെല്ലാംമലയാളക്കരയാകെ പാടുന്നു ... ആടുന്നു... ചിലരൊക്കെ അത് സ്വന്തം പാട്ടായി പാടി കൈയ്യടിയും ധനവും സമ്പാദിക്കുന്നു. അന്നും ഇന്നും ഇ എ എസ്സ് എഴുതിയ ചിന്ത് , ശാസ്താംപാട്ടിനെ മറികടന്നൊരു പാട്ട് നമ്മുടെ സ്വന്തം മണപ്പുറത്തെങ്കിലും ഉണ്ടായിട്ടുണ്ടോ .... ?  കേട്ടിട്ടുണ്ടോ .....?  ചിന്തിക്കൂ ..... ഇത്രയേറെ സ്വന്തം സൃഷ്ടികൾകൊള്ളയടിക്കപ്പെട്ടിട്ടുള്ള ഒരു കലാകാരനെ മലയാളക്കര കണ്ടിട്ടുണ്ടോ ....? തൊള്ളായിരത്തി എഴുപത് എൺപത് കാലഘട്ടങ്ങളിൽ അന്യംനിന്നു പോകാനൊരുങ്ങിയ  "ഓണക്കളിപ്പാട്ടിനെ " തന്റെ...

EAS പുതിയകാവിനെക്കുറിച്ച് ഷിബു തൃപ്പേക്കുളം

Image
എന്റെ ഓർമ്മയിലെ ഇ. എ.എസ്. ഉം സുഹൃത്തുക്കളും...  - ഷിബു തൃപ്പേക്കുളം EAS. പുതിയകാവ് നെ കുറിച്ച് എഴുതുന്നു തൃശ്ശൂർ ജില്ലയിലെ. കൊടുങ്ങല്ലൂർ താലൂക്കിലെ. മതിലകം പുന്നക്കബസാറിലെ  കർഷക തൊഴിലാളികൾ ആയ ഇളനിക്കൽ അയ്യപ്പന്റെയും  ഭാര്യ പൊന്നിയുടെയും. നാല് മക്കളിൽ  മൂന്നാമത്തെ മകനായ നാലാം ക്ലാസ് വിദ്യാഭ്യാസമുള്ള  ഇ. എ.സുബ്രഹ്മണ്യൻ എന്ന EAS പുതിയകാവ്  (മൂത്ത രണ്ട്  സഹോദരി  ഭർത്താക്കന്മാരായ കൂളിയോടത്ത് തുപ്രൻ ,കുറുപ്പൻ പുരക്കൽ തുപ്രൻ )  ചിന്ത് പാട്ടും ഓണക്കളിയും കണ്ടാണ് വളർന്നത് , ചിന്തുപാട്ടുമായി കുറെ നാൾ നടന്നു പിന്നീട് താമസം പുതിയ കാവിലേക്ക് മാറ്റി.  അവിടെവച്ചാണ് ഇ എ.എസ് പുതിയകാവ് ആകുന്നത്.  ഇവിടെ വലിയ ഒരു ഓലപ്പുര ഒരു അടുക്കള ബാക്കി വലിയ ഒരു മുറി. ഞാനും ഈ. എ. എസ.ന്റെ അമ്മയും അടുക്കളയിൽ ഉറങ്ങും. അച്ഛൻ കോലായിൽ , അനുജൻ സുകുമാരൻ നാടകക്കാരോടൊപ്പം കൂടും. ആ വലിയ മുറിയിലാണ് നാടക ക്യാമ്പ്. ഇ. എ. എസ്സിനോടൊപ്പം NA ഹുസൈൻ, ഹംസ കാക്കശ്ശേരി, ആസ്പിൻ അഷറഫ്, ജോസ് വി കോണത്ത് പിന്നെ പേരറിയാത്ത പലരും.  ഇവരുടെ കൂട്ടുകെട്ടിൽ ഒരുപാട് നാടകങ്ങൾ അരങ്ങിലെത...

അതിമഹാരഥി രാവണപുത്രൻ - ശ്രീരാജ് ലോഹിതാക്ഷൻ

Image
ശ്രീരാജ് ലോഹിതാക്ഷന്റെ   "അതിമഹാരഥി രാവണപുത്രൻ " മിത്തിക്കൽ നോവൽ വായിച്ചു … അതിന്റെ DTP വർക്ക് മുതൽ കൂടെയുണ്ടായിരുന്നത് കൊണ്ട് … അതിന്റെ  കുറേ ഭാഗങ്ങൾ ഞാൻ മുൻപ് വായിച്ചിട്ടുണ്ട് … എങ്കിലും തുടക്കം മുതൽ വായിച്ചനുഭവിക്കുമ്പോൾ വല്ലാത്തൊരു കൗതുകം തോന്നി … രാജ്യവും രാജാവും കൊട്ടാരങ്ങളും യുദ്ധഭൂമിയും നമ്മുടെ ഭാവനയുടെ ലോകത്ത് നിർമ്മിച്ചെടുക്കാൻ ശ്രീരാജിനെ കൊണ്ട് എളുപ്പത്തിൽ കഴിഞ്ഞു…. അത്ര തീവ്രമായി തന്നെ അത്തരം മിത്തുകളെ പുനരാവിഷ്ക്കരിക്കാൻ  ശ്രീരാജ് ശ്രമിച്ചിട്ടുണ്ട്. തന്റെ കേട്ടറിവുകൾ അത് മുന്നോട്ട് നയിച്ച പ്രത്യേകതരം വായന അതിഭാവുകത്വ ത്തിന്റെ കഥ പറച്ചിൽ രീതിയിലേക്ക് ശ്രീരാജിനെ തളച്ചിട്ടുണ്ട് … യുക്തി എന്നത് മിത്തുകൾക്കിടയിൽ നമ്മൾ മറന്നു വെക്കേണ്ടിവരും… ലക്ഷം ,കോടി എന്ന് ഒക്കെ പറയുന്നതിലെ പ്രായോഗികത നമ്മുടെ യുക്തികളെ കൊന്നു കളയും …. പക്ഷെ ഇന്നത്തെ ആലോചനകളിൽ നിന്ന് ഇന്നലെയുടേത് എന്ന് പറയുന്ന ഒരു കഥ മെനഞ്ഞെടുക്കുമ്പോൾ അതിനെ യാഥാർത്ഥ്യവുമായി ബന്ധിപ്പിക്കാൻ ശ്രീരാജ് നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ് … ചില സ്ഥലങ്ങൾ  അതിന്റെ ഭൂമിശാസ്ത്ര പരമായ സ്ഥാനം നിർണ്ണയിക്...

കരിവീട്ടി - നവോത്ഥാനത്തിന്റെ ചരിത്ര വഴികളിലെ കുതിപ്പും കിതപ്പും അനാവരണം ചെയ്യുന്നു.

Image
ജാതീയതയുടെ മലീമസമായ ഒരു കാലത്തെ ഓർത്തെടുക്കാനും പുതിയ തലമുറയോട് ഇങ്ങനെയുമൊരു കാലമുണ്ടായിരുന്നെന്ന് വിളിച്ചു പറയാനുമുള്ള ഒരു നാടക ശ്രമമാണ് അഥവാ ചരിത്രദൗത്യമാണ് പി.ഡി. പൗലോസ് എന്ന ഒറ്റയാൾ നാടകക്കാരൻ ഏറ്റെടുക്കുന്നത്. ഈ .ഡി. ഡേവിസ് എഴുതി വി.ടി.ഭട്ടത്തിരിപാടി ന്റെ ജീവിതം പറയുന്ന ഇരിക്ക പിണ്ഡം കഥ പറയുമ്പോൾ എന്ന നാടകത്തിന് സാംസ്കാരിക പ്രവർത്തകനും ഗായകനുമായ പി.ഡി.പൗലോസ് നൽകിയ ഒറ്റയാൾ നാടക ആവിഷ്ക്കാരമാണ് *കരിവീട്ടി.* നവോത്ഥാനത്തെ കുറിച്ച് സമൂഹത്തിൽ നിൽക്കുന്ന ഒരു വലിയ തെറ്റിദ്ധാരണ അത് ദളിതുകൾക്കു വേണ്ടി മറ്റാരോ മുകളിൽ ഇറക്കി തന്ന ഒന്നാണെന്നാണ്. അത്യന്തം ദുഷിച്ച ബ്രാഹ്മണ സമൂഹങ്ങളിലെ മനുഷ്യർക്കു  പോലും ഒരു ജീവിത ക്രമം ഉണ്ടാക്കി കൊടുത്ത ഒന്നിന്റെ പേരാണ് അത്. വെളിച്ചം കടക്കാതെ അടച്ചിടപ്പെട്ട ,  ദുഷിച്ച ആചാരങ്ങളാൽ വ്രണം വെച്ച ഓരോ സമുദായത്തിലും രൂപപ്പെട്ട പൊട്ടിയൊലിക്കലിന്റെ ഭാഗമായാണ് നവോത്ഥാന മുന്നേറ്റങ്ങൾ സംഭവിച്ചത്. ബ്രാഹ്മണ സമൂഹത്തിൽ  വിപ്ലവാത്മകമായ  മാറ്റങ്ങൾ ഉണ്ടാക്കിയ മഹാത്മാവാണ് വി.ടി. കരിവീട്ടി എന്ന നാടകം അത്തരത്തിലുള്ള ചില അബദ്ധ മുൻവിധികളെ തകർക്കു...

പുഴുവിനെതിരെ സവർണ്ണ പക്ഷ ന്യായീകരണം

Image
"പുഴു " നെതിരെ സവർണ്ണ പക്ഷ ന്യായീകരണത്തിന്റെ മാരകമായ ഒരു വെർഷൻ വായിച്ചു  C.R. പരമേശ്വരൻ ഇപ്പോൾ അങ്ങനെയാണ് എന്ന നിഗമനത്തിലെത്താനാണ് എനിക്കിഷ്ടം ഒരാൾ നുണ പറയാൻ തീരുമാനിച്ചാൽ അതിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും അയാളുടേതാവും. എന്നാലും ഇങ്ങനെയൊക്കെ പറയാമോ ? രത്തീനയുടെ സംവിധാനത്തിൽ മമ്മുട്ടി - പാർവ്വതി - അപ്പുണ്ണി ശശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ പുഴു എന്ന സിനിമ മലയാള സിനിമ മുമ്പു പറയാൻ മടിച്ചിരുന്ന ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നുണ്ട്. മമ്മുട്ടിയുടെ കഥാപാത്രം സവർണ്ണ ഉടലും മനസും പേറുന്ന ഒരു പുരോഗമന മനസ്സുള്ള മനുഷ്യനാണ്. ആ സമൂഹത്തിലെ പുരോഗമന പക്ഷത്ത് എന്ന കാപട്യം നടിക്കുന്ന ഒത്തിരി പേരെ നമ്മൾ കണ്ടിട്ടുണ്ടാകും. അവരുടെ ശരികളിൽ അവർ ശരിയാണ് കാരണം അവർ വലിയ വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടാണ് ത്യാഗങ്ങൾ ചെയ്തിട്ടാണ് പൊതു മണ്ഡലത്തിൽ ദളിതരോടും ന്യൂനപക്ഷക്കാരോടും ഇടപെടുന്നത്. അത് അവരുടെ ദയാപൂർണ്ണമായ മനുഷ്യത്വപരമായ വലിയ പ്രവർത്തനമയി അവർ വിശ്വസിക്കുന്നു. ആ വിശ്വാസം ചരിത്ര പരമായി അവരിൽ ഉറച്ചു പോയതാണ്. അവർ വളരെ പ്രധാനപ്പെട്ടതും ഉയർന്നതും സവിശേഷതയുള്ളവരുമാണെന്ന് ആരൊക്കെയോ സമ്മത...

ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു.

Image
 കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു. 27-01-2022 മുതൽ നടത്തുമെന്നാണ് പ്രാഥമീകമായി അറിയാൻ കഴിയുന്നത് കോവിഡ് പകർച്ചാ നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന്റെ സാഹചര്യത്തിലും എക്സാം Date മാറ്റം വരാൻ സാധ്യതയുണ്ട്. എസ് എൻ പുരം മാസ്റ്റേഴ്സ് അക്കാദമിയിൽ ഇൻകം ടാക്സ് , മാനേജ്മെന്റ് എക്കൗണ്ടിങ്ങ് സബ്ജക്ടുകൾക്കായ് ക്രാഷ് ബാച്ചുകൾ ആരംഭിച്ചു.  അഡ്മിഷനായി 9745064712,7012363337 നമ്പറുകളിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾക്കായുള്ള എക്കൗണ്ടിങ്ങ് ക്രാഷ് ബാച്ചുകളും മാസ്റ്റേഴ്സിൽ ആരംഭിച്ചിട്ടുണ്ട്  തൃശൂർ പ്രൊഫിൻസുമായ് ചേർന്ന് CMA കോഴ്സിന്റെ എൻട്രൻസ് കോച്ചിങ്ങും മാസ്റ്റേഴ്സിൽ നടന്നു വരുന്നു. ഇന്ത്യൻ സി.എം.എ - അക്കൗണ്ടിംഗ് മേഖലയിലെ ട്രെൻഡ് കോഴ്സ് കൊമേഴ്സ് പ്ലസ് ടു ചെയ്യുന്നവർക്കും B.Com ചെയ്യുന്നവർക്കും ബിഗ് ഓപ്പർച്യൂനിറ്റി തൃശൂർ Profinz മായ് ചേർന്ന് ഇപ്പോൾ S. N പുരം Master's Academy യിലും CMA ചെയ്യാനുള്ള സൗകര്യം 9745 064712, 7012363337 കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ...