ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു.

 കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു. 27-01-2022 മുതൽ നടത്തുമെന്നാണ് പ്രാഥമീകമായി അറിയാൻ കഴിയുന്നത് കോവിഡ് പകർച്ചാ നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന്റെ സാഹചര്യത്തിലും എക്സാം Date മാറ്റം വരാൻ സാധ്യതയുണ്ട്. എസ് എൻ പുരം മാസ്റ്റേഴ്സ് അക്കാദമിയിൽ ഇൻകം ടാക്സ് , മാനേജ്മെന്റ് എക്കൗണ്ടിങ്ങ് സബ്ജക്ടുകൾക്കായ് ക്രാഷ് ബാച്ചുകൾ ആരംഭിച്ചു.  അഡ്മിഷനായി 9745064712,7012363337 നമ്പറുകളിൽ ബന്ധപ്പെടുക.

മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾക്കായുള്ള എക്കൗണ്ടിങ്ങ് ക്രാഷ് ബാച്ചുകളും മാസ്റ്റേഴ്സിൽ ആരംഭിച്ചിട്ടുണ്ട് 

തൃശൂർ പ്രൊഫിൻസുമായ് ചേർന്ന് CMA കോഴ്സിന്റെ എൻട്രൻസ് കോച്ചിങ്ങും മാസ്റ്റേഴ്സിൽ നടന്നു വരുന്നു.



ഇന്ത്യൻ സി.എം.എ - അക്കൗണ്ടിംഗ് മേഖലയിലെ ട്രെൻഡ് കോഴ്സ്

കൊമേഴ്സ് പ്ലസ് ടു ചെയ്യുന്നവർക്കും B.Com ചെയ്യുന്നവർക്കും

ബിഗ് ഓപ്പർച്യൂനിറ്റി

തൃശൂർ Profinz മായ് ചേർന്ന് ഇപ്പോൾ

S. N പുരം Master's Academy യിലും CMA ചെയ്യാനുള്ള സൗകര്യം

9745 064712, 7012363337


കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി CMA ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി കോഴ്സ് പൂർത്തിയാക്കിയാൽ കോസ്റ്റ് ആന്റ് മാനേജ്മെൻറ് അക്കൗണ്ടന്റുമാരാകാം. കമ്പനികളുടെ ഉൽപാദന,സേവന ചെലവുകൾ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടുകളുടെ ജോലി കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്റിന് കമ്പനി പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓഡിറ്റ് നടത്തുക,കോസ്റ്റ് പ്ലാനിങ്, ഇൻവെസ്റ്റ്മെൻറ് അനാലിസിസ് ,ബിസിനസ് തീരുമാനങ്ങളെടുക്കാൻ ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ് മറ്റു സേവനങ്ങൾ കോസ്റ്റ് ഓഡിറ്റ് നടത്താൻ CMA കാർക്ക് മാത്രമേ സാധിക്കൂ. ഫൗണ്ടേഷൻ ,ഇൻറർ മീഡിയറ്റ് ,ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് പഠനത്തിന് ഉള്ളത്.



പത്ത് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ കോഴ്സിന് രെജിസ്റ്റർ ചെയ്യാം. പക്ഷെ പരീക്ഷ എഴുതുന്നതിനു മുമ്പ് പ്ലസ് ടൂ പാസായിരിക്കണം. ഫൗണ്ടേഷൻ കോഴ്സ് വിജയികൾ,ബി. ടെക് നാലാം സെമസ്റ്റർ പാസായവർ, ഡിഗ്രി/പിജി കോഴ്സുകൾ പാസാകുന്നവർകക്കും ഇന്റർർ മീഡിയറ്റ് തലത്തിലേക്ക് പ്രവേശിക്കാം. ജൂൺ,ഡിസംബർ കാലയളവിലാണ് പരീക്ഷകൾ നടക്കുക.


യുജിസി ചട്ടപ്രകാരം മാനേജ്മെൻറ് പഠന സ്ഥാപനങ്ങളിൽ അദ്ധ്യാപകരായി നിയമിക്കാം. ഗവേഷണത്തിനുള്ള യോഗ്യതയായും CMA കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. സ്വകാര്യമേഖലയിൽ മാനേജിംഗ് ഡയറക്ടർ, ഫിനാൻസ് മാനേജർ,ഇന്റെർണൽ ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ വരെ CMA ക്കാരുണ്ട്. ഐ എ എസ് ,ഐ എഫ് എസ് മാതൃകയിലുള്ള ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് പാസായാൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത തസ്തികകളിൽ എത്താം. ഇൻറർ നാഷണൽ ഫെഡറേഷൻ ഓഫ് എക്കൗണ്ടൻസിൽ അംഗമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ. ഇവരുമായുള്ള ഉടമ്പടി പ്രകാരം ഇന്ത്യയിൽ സിഎംഎ യോഗ്യത നേടിയവർക്ക് ഏതാനും വിഷയങ്ങൾകൂടി പാസ്സായാൽ ഇംഗ്ലണ്ടിലും കോസ്റ്റ് അക്കൗണ്ടായി പ്രവർത്തിക്കാം.



സിലബസ്


ഏകദേശം CA പോലെതന്നെയാണ് CMA യും. പഠിക്കാൻ എളുപ്പം കൂടുതൽ CMA ആണ്. CA പോലെ തന്നെ CMA യ്ക്കും ഫൌണ്ടേഷൻ, ഇന്റർമീഡിയേറ്റ്, ഫൈനൽ കോഴ്സുകൾ പാസ്സാകണം.


ഫൗണ്ടേഷൻ – ആദ്യപടി നാലു മാസത്തെ ഫൗണ്ടേഷൻ കോഴ്സാണ്. പ്ലസ് ടു കഴിഞ്ഞവർക്ക് ഫൗണ്ടേഷന് ചേരാം, അത് കൂടാതെ 10 കഴിയുമ്പോൾ തന്നെ പ്ലസ് ടു വിനോപ്പം വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷനും പഠിക്കാനുള്ള അവസരമുണ്ട്. രണ്ടാമത്തേ രീതിയാണെങ്കിൽ പെട്ടന്ന് പഠിച്ച് തീർത്ത് നേരത്തെ ജോലിക്ക് കേറാം.

CAT certified Accounting technician

CAT പരീക്ഷ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാവുന്ന ഒരു എക്കൗണ്ടിങ്ങ് യോഗ്യതയാണ്. 

എന്നാൽ അത് CMA എൻട്രൻസ് ആയും പരിഗണിക്കുന്നു.


ഇന്റർമീഡിയറ്റ് -ഫൗണ്ടേഷൻ കഴിഞ്ഞാൽ ഒരു വർഷത്തെ ഇന്റർമീഡിയറ്റ് കോഴ്സ് പഠിക്കണം. പ്ലസ് ടു അല്ലെങ്കിൽ ബിരുദമാണ് ഇന്റർമീഡിയറ്റ് പഠിക്കാനുള്ള മിനിമം യോഗ്യത. രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയമാണ് ഇന്റർമീഡിയറ്റിൽ പഠിക്കാനുള്ളത്. .


ഫൈനൽ – ഇന്റർമീഡിയറ്റ് പഠിച്ചുകഴിഞ്ഞാൽ അടുത്തത് ഒരുവർഷത്തെ ഫൈനൽ കോഴ്സാണ്. രണ്ടു ഗ്രൂപ്പുകളിലായി നാലു വിഷയങ്ങളാണ് ഫൈനലിൽ പഠിക്കാനുള്ളത്.



CMA യുടെ അവസരങ്ങൾ


ലോകമെമ്പാടുമുള്ള അക്കൗണ്ടന്റുമാർക്കും ബിസിനസ്സിൽ പ്രവർത്തിക്കുന്ന സാമ്പത്തിക പ്രൊഫഷണലുകൾക്കുമായി അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഐ.എം.എ, സി.എം.എ യ്ക്ക് വളരെയധികം മൂല്യം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ആഗോള അംഗീകൃത കോഴ്സാണ് CMA. മാനേജ്മെന്റ് അക്കൗണ്ടിങ്, ഫിനാൻഷ്യൽ മാനേജുമെന്റ് തുടങ്ങിയ കാര്യങ്ങളിൽ അറിവ് ലഭിക്കുന്നതിനൊപ്പം ഇന്ത്യയിലും ലോകമെമ്പാടും നിരവധി തൊഴിൽ അവസരങ്ങളാണ് CMA സൃഷ്ടിക്കുന്നത്. പഠിച്ചിറങ്ങുന്നവർ കുറവായതുകൊണ്ട് തന്നെ തൊഴിലവസരങ്ങളും കൂടുതലാണ്. ഇന്റർമീഡിയറ്റ് പാസ്സായാൽ തന്നെ ജോലി ലഭിക്കും. ഫൈനലിന് ശേഷം സ്വന്തമായി പ്രാക്ടീസ് ചെയ്യാമെങ്കിലും മാനേജിങ് ഡയറക്ടർ, ഫിനാൻസ് ഡയറക്ടർ, ചീഫ് ഫിനാൻസ് ഓഫിസർ, ഫിനാൻഷ്യൽ കൺട്രോളർ, കോസ്റ്റ് കൺട്രോളർ തുടങ്ങി നിരവധി ജോലി സാധ്യതകളാണുള്ളത്.


സാലറി


ഉയർന്ന ജോലിയും ആകർഷമായ സാലറിയും സ്വന്തമാക്കാൻ CMA പഠിച്ചാൽ മതി. ജോലി ചെയ്യുന്ന ആളുടെ എക്സ്പീരിയൻസും ജോലി ചെയ്യുന്ന സ്ഥലവുമനുസരിച്ച് സാലറിയും വ്യത്യാസം വരും. ഒരു ഫിനാൻസ് മാനേജർ പ്രതിവർഷം ശരാശരി 9.3 ലക്ഷം രൂപ ശമ്പളം നേടുന്നു. സീനിയർ ഫിനാൻഷ്യൽ മാനേജുമെന്റ്, അടയ്ക്കേണ്ട അക്കൗണ്ടുകൾ, ഫിനാൻഷ്യൽ മോഡലിംഗ്, ബജറ്റിംഗ് എന്നിവയെ അടിസ്ഥാനമാക്കി ശമ്പളം വർദ്ധിപ്പിക്കുന്നു. ഒരു ഫിനാൻഷ്യൽ അനലിസ്റ്റ് പ്രതിവർഷം ശരാശരി 4.2 ലക്ഷം രൂപ ശമ്പളം നേടുന്നു. മൂല്യനിർണ്ണയം, റിസ്ക് മാനേജ്മെന്റ് / റിസ്ക് കൺട്രോൾ, ഫിനാൻഷ്യൽ മോഡലിംഗ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻഡ് കൺട്രോളിംഗ് എന്നിവയാണ് ഈ ജോലിയുടെ ശമ്പളം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ. അതുപോലെ കോസ്റ്റ് അക്കൗണ്ടന്റ് പ്രതിവർഷം ശരാശരി 5.4 ലക്ഷം ശമ്പളം നേടുന്നു. എക്സ്പീരിയൻസ് അനുസരിച്ച് മികച്ച രീതിയിൽ സാലറി കൂടിക്കൊണ്ടേയിരിക്കുന്നു. ഈ മേഖലയിലെ ഒരു ചീഫ് ഫിനാൻഷ്യൽ ഓഫിസർ 29 ലക്ഷം രൂപയാണ് സാലറി നേടുന്നത്. ഇതുപോലെ ആകർഷകമായ സാലറിയാണ് CMA യിലൂടെ നേടാൻ സാധിക്കുന്നത്.




Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)