Posts

കോരൻടെ മോൻ...

കോരൻടെ മോൻ... ********************** സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...? വഴിനടക്കാൻ പറ്റാത്ത കാലം, വരമ്പത്ത് അങ്ങേതലക്കൽ ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച് ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്... മുല മറക്കാൻ കഴിയാഞ്ഞതും മുലക്കരം കൊടുത്തതും.... മറക്കരുത് കോരൻടെ  മോൻ ഒന്നും മറക്കരുത്....... കോരൻടെ മോൻ :-മറന്നില്ല.... ഓർമ്മയുണ്ട്........ നിങ്ങളെ പേപ്പട്ടിയെ പോലെ ഓടി ച്ചിട്ടപ്പോൾ ഞങ്ങളുടെ ചാളകളിൽ ഒളിപ്പിച്ചത്.... വെള്ളം ഞങ്ങളു കുടിച്ച് വറ്റു നിങ്ങൾക്ക് വിളമ്പിയത്.... വിപ്ളവത്തിൻടെ ആവേശം തണുത്തു പോകാതിരിക്കാൻ നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ ഞങ്ങളുടെ പെണ്ണുങ്ങൾ കൂടെ കിടന്നു തന്നത്... അങ്ങിനെയുണ്ടായ ദിവ്യ ഗർഭങ്ങളെകുറിച്ച്....... റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ കമ്മ്യൂണിസ്റ്റുകാരായ് തുടരുന്നത് എന്തിനാണ്....? കോരൻടെ മോൻ :- അതെ ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്... നിങ്ങൾ ഹിന്ദുവോ മുസൽമാനോ കൃസ്ത്യാനിയോ ആവുന്നതുപോലെ ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി കമ്മ്യൂണിസ്റ്റാണ് എന്നതല്ല അതിനുത്തരം...!! കമ്മ്യൂണിസം എന്നും എവിടെയും എപ്പോഴും വേട്ടയാടപെട്ടവൻട...

രക്തസാക്ഷി...

രക്തസാക്ഷി... ************** സത്യൻ... മതിലകത്തെ ദളിതരുടെ ജീവിക്കുന്ന രക്തസാക്ഷി. , കുഴിച്ചുമൂടപ്പെട്ട സത്യങ്ങളുടെ കാവൽക്കാരൻ.. മിനുമിനുത്ത പോളീസ്റ്റർ മുണ്ട് ഗൾഫുകാരുടെ മാത്രം കുത്തകയായിരുന്ന കാലത്ത് ഒരു ദളിതൻ അത് ഉടുത്തു നടന്നാൽ കട്ടതാവാനേ തരമുളളു എന്ന പൊതുബോധം സത്യനെ കളളനാക്കി... കൊണ്ടുപോയി തല്ലിചതച്ച് ഭ്രാന്തനാക്കിയപ്പോൾ അറിയണം ഭരണകൂടത്തിനും പോലീസിനും പാവം ദളിതരോടുളള കരുതൽ... മതിലകത്തിൻടെ നാട്ടുവഴികളിൽ സത്യനിപ്പോഴും പുലമ്പികൊണ്ട് പായുന്നുണ്ട്.... ഇനിയൊന്നും ആരോടും അയാൾക്കു പറയാനില്ല.. എങ്കിലും... മതിലകത്തുകാരനായതിൽ ലജ്ജിക്കണമെന്ന് നമ്മളെ ഇടക്കിടെ ഓർമ്മപ്പെടുത്തുന്നുണ്ട്.. ദളിതനായതു കൊണ്ടുമാത്രം ഭ്രാന്തനായ സത്യൻ. ...!!

പ്രണയം

പ്രണയം ********** വിഷ സർപ്പത്തിനൊപ്പമാണ് ഉറങ്ങാൻകിടന്നത്... ഉറക്കത്തിലെപ്പോഴെങ്കിലും വിഷം തീണ്ടിയേക്കും.. പക്ഷെ.... മരണത്തേക്കാൾ വലുതെല്ലെ നമുക്ക് പ്രണയം....

നോട്ടം...

നോട്ടം... ******* ഒരുനോട്ടത്തിന് ഇരമ്പിയാർക്കുന്ന കടലിനെ തുറന്നുവിടാനാകും.. സ്വന്തമെന്ന് ഇതുവരെ നിനച്ചതൊന്നും അങ്ങിനെയല്ലെന്ന് പറയാനാകും... കരുതിയതൊന്നും അരുതെന്ന് വിളിച്ചു പറയാനാകും

നിർഭയ..എന്ന മകൾക്ക്

നിർഭയ..എന്ന മകൾക്ക് ------------------------ കൊന്നിട്ടും തിന്നാതെ... ബാക്കിവെച്ചതെന്തിന് പക്ഷംപിടിച്ച് ഓടിവരുന്നവർക്ക് ഉപ്പുനോക്കുവാനോ..... ?

നട്ടെല്ല്

നട്ടെല്ല് ******** മുത്തശ്ശിയുടെ വില്ലു പോലെ വളഞ്ഞ നട്ടെല്ലിനു പറയാനുളളത് തമ്പ്രാക്കൻമാരെ കുനിഞ്ഞു കുമ്പിട്ടതിൻടെ കഥകളാണ്... വളഞ്ഞ നട്ടെല്ലിൽ നിന്നും പറിച്ചുനട്ടതു കൊണ്ടാകും അച്ഛനുമുണ്ട് മോശമില്ലാത്ത വളവ്. പേരിനൊപ്പം വാലുളള മേലാപീസർമാരെ കാണുമ്പോൾ.. എൻടെ നട്ടെല്ലിനും ഒരു കിരുകിരുപ്പ് ..........................

ചവർക്കുന്ന മുന്തിരി

ചവർക്കുന്ന മുന്തിരി ............... പ്രണയിച്ചു നഷ്ടപ്പെടുന്നതിൻടെ സുഖമറിയാൻ ഒന്നുപ്രണയിക്കണമെന്നു തോന്നി പക്ഷെ നഷ്ടപെടാൻ മനസ്സുവന്നില്ല അത് കടംകഥ പോലെ അയാളെ മോഹിപ്പിച്ചു മായകാഴ്ചകളിലേക്ക് കൂട്ടികൊണ്ടുപോയി ... മുന്തിരിവല്ലികൾ തളിർത്ത താഴ്വരയിൽ അവർ മാത്രമായി ഒടുവിൽ അവർക്ക് അവരെ തന്നെ മടുത്തുതുടങ്ങി അങ്ങിനെ ആ ചവർക്കുന്ന മുന്തിരി അവർ കടിച്ചു തുപ്പി