കോരൻടെ മോൻ...
കോരൻടെ മോൻ...
**********************
സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...?
വഴിനടക്കാൻ പറ്റാത്ത കാലം,
വരമ്പത്ത് അങ്ങേതലക്കൽ
ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ
മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച്
ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്...
മുല മറക്കാൻ കഴിയാഞ്ഞതും
മുലക്കരം കൊടുത്തതും....
മറക്കരുത് കോരൻടെ മോൻ
ഒന്നും മറക്കരുത്.......
കോരൻടെ മോൻ :-മറന്നില്ല....
ഓർമ്മയുണ്ട്........
നിങ്ങളെ പേപ്പട്ടിയെ പോലെ
ഓടി ച്ചിട്ടപ്പോൾ
ഞങ്ങളുടെ ചാളകളിൽ
ഒളിപ്പിച്ചത്....
വെള്ളം ഞങ്ങളു കുടിച്ച്
വറ്റു നിങ്ങൾക്ക് വിളമ്പിയത്....
വിപ്ളവത്തിൻടെ ആവേശം
തണുത്തു പോകാതിരിക്കാൻ
നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ
ഞങ്ങളുടെ പെണ്ണുങ്ങൾ
കൂടെ കിടന്നു തന്നത്...
അങ്ങിനെയുണ്ടായ
ദിവ്യ ഗർഭങ്ങളെകുറിച്ച്.......
റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ
കമ്മ്യൂണിസ്റ്റുകാരായ്
തുടരുന്നത് എന്തിനാണ്....?
കോരൻടെ മോൻ :- അതെ
ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്...
നിങ്ങൾ ഹിന്ദുവോ മുസൽമാനോ
കൃസ്ത്യാനിയോ
ആവുന്നതുപോലെ
ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി
കമ്മ്യൂണിസ്റ്റാണ്
എന്നതല്ല അതിനുത്തരം...!!
കമ്മ്യൂണിസം
എന്നും എവിടെയും എപ്പോഴും
വേട്ടയാടപെട്ടവൻടെ മതമാണ്....
അങ്ങിനെയല്ലാത്തവർ
അതിൽനിന്നും
ഇറങ്ങിപോകാൻ
ഞങ്ങൾ പറഞ്ഞിട്ടുവേണോ..........?
**********************
സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...?
വഴിനടക്കാൻ പറ്റാത്ത കാലം,
വരമ്പത്ത് അങ്ങേതലക്കൽ
ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ
മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച്
ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്...
മുല മറക്കാൻ കഴിയാഞ്ഞതും
മുലക്കരം കൊടുത്തതും....
മറക്കരുത് കോരൻടെ മോൻ
ഒന്നും മറക്കരുത്.......
കോരൻടെ മോൻ :-മറന്നില്ല....
ഓർമ്മയുണ്ട്........
നിങ്ങളെ പേപ്പട്ടിയെ പോലെ
ഓടി ച്ചിട്ടപ്പോൾ
ഞങ്ങളുടെ ചാളകളിൽ
ഒളിപ്പിച്ചത്....
വെള്ളം ഞങ്ങളു കുടിച്ച്
വറ്റു നിങ്ങൾക്ക് വിളമ്പിയത്....
വിപ്ളവത്തിൻടെ ആവേശം
തണുത്തു പോകാതിരിക്കാൻ
നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ
ഞങ്ങളുടെ പെണ്ണുങ്ങൾ
കൂടെ കിടന്നു തന്നത്...
അങ്ങിനെയുണ്ടായ
ദിവ്യ ഗർഭങ്ങളെകുറിച്ച്.......
റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ
കമ്മ്യൂണിസ്റ്റുകാരായ്
തുടരുന്നത് എന്തിനാണ്....?
കോരൻടെ മോൻ :- അതെ
ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്...
നിങ്ങൾ ഹിന്ദുവോ മുസൽമാനോ
കൃസ്ത്യാനിയോ
ആവുന്നതുപോലെ
ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി
കമ്മ്യൂണിസ്റ്റാണ്
എന്നതല്ല അതിനുത്തരം...!!
കമ്മ്യൂണിസം
എന്നും എവിടെയും എപ്പോഴും
വേട്ടയാടപെട്ടവൻടെ മതമാണ്....
അങ്ങിനെയല്ലാത്തവർ
അതിൽനിന്നും
ഇറങ്ങിപോകാൻ
ഞങ്ങൾ പറഞ്ഞിട്ടുവേണോ..........?
Comments
Post a Comment