ഗാന്ധി സമൃതി - ഓർമ്മകൾ തിരികെ പിടിക്കലാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം
ഓർമ്മകൾ തിരികെ പിടിക്കലാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം - കെ.ജെ. ഷൈൻ ടീച്ചർ ഹിന്ദുവായിരിക്കുമ്പോൾ തന്നെ ഞാനൊരു ഇസ്ലാമുമാണ് അതുപോലെ തന്നെ ഞാനൊരു കൃസ്ത്യാനിയുമാണ് സിക്കുമാണ്. അപരത്വത്തെ അംഗീകരിക്കാനും പരിഗണിക്കാനും ഗാന്ധിയോളം കഴിഞ്ഞ മറ്റൊരാളില്ല. വർഗ്ഗീയതക്കെതിരെ സ്നേഹത്തിൻ്റെ മൂല്ല്യത്തെ ഉയർത്തി കാട്ടി പുതിയ ഒരു ഇന്ത്യയെ നിർമ്മിക്കാനാണ് ഗാന്ധി ജീവിതത്തിലുടനീളം ശ്രമിച്ചത്. ഇത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് വലിയ തരത്തിൽ അന്നും ഇന്നും ഭീഷണിയാണ്. അത് കൊണ്ട് തന്നെയാണ് ഗാന്ധിയെന്ന ഓർമ്മയെ പോലും അവർ ശിഥിലമാക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത് എന്ന് കെ. ജെ ഷൈൻ ടീച്ചർ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച “ ഗാന്ധി സമൃതി” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ. ഇടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അമർലാൽ, രഘു, ടി. എ. ഇക്ബാൽ, സുധീഷ് അമ്മവീട്, എം രാഗിണി, ടി.കെ രമേഷ് ബാബു, എന്നിവർ സംസാരിച്ചു. 2024 ഒക്ടോബർ 25 വെള്ളിയാഴ്ച...