ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങൾക്കും ജീവനുണ്ട്
സർ,
കോവിഡ് 19 പശ്ചാത്തലത്തിൽ വളരെ പ്രതിസന്ധിയിലൂടെയാണ് എല്ലാ തൊഴിൽ മേഖലകളും കടന്നുപോകുന്നത് , ചില മേഖലകൾ തിരിച്ചു വരവിന്റെ പാതയിലുമാണ്.
കൂടാതെ അവർ പലരും ഗവൺമെന്റിന്റെ ചെറിയ തരത്തിലെങ്കിലും പരിഗണനയിൽ പെട്ടിട്ടുണ്ട്. എന്നാൽ
ഞങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറ (2020 മാർച്ച് പകുതി മുതൽ ) തൊഴിൽ രഹിതരാണ് . വിദ്യാഭ്യാസ രംഗം അഥവാ സ്കൂളുകൾ - കോളേജുകൾ - യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവ റെഗുലറായി നടക്കാതെ ട്യൂഷൻ രംഗത്തെ ഈ പ്രതിസന്ധി തീരുകയില്ല.ഓൺലൈൻ ട്യൂഷനാണെങ്കിൽ അതിന്റെ ടെക്കനോളജി ഫലപ്രദമായി ട്യൂഷൻ രംഗത്ത് പ്രായോഗിമാക്കാനാവുന്നില്ല. നെറ്റ് വർക്ക്പ്രശ്നം,സാധാരണക്കാരായ കുട്ടികളിൽ അതിന്റെ ടെക്കനോളജി എത്തിക്കുവാനുള്ള പ്രശ്നം , സാമ്പത്തികശേഷിയുള്ള കുട്ടികളിൽ വലിയ തുക ഇൻവെസ്റ്റ് ചെയ്ത് ക്വാളിറ്റി ക്യാമറ - പ്രൊഫഷണൽ എഡിറ്റിങ്ങ് സങ്കേതങ്ങൾ ഉപയോഗിച്ച് കോർപ്പറേറ്റ്കൾ നടത്തുന്ന ഓൺലൈൻ സംവിധാനത്തിനോട് മത്സരിക്കാൻ നാട്ടിൻപുറത്തെ ട്യൂഷൻ മേഖലയ്ക്ക് ആകാഞ്ഞതിന്റെ പരിമിതികൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ അവർക്കൊപ്പം നിന്ന് അവരെ പരിഗണിച്ച് പഠനവിജയത്തിലെത്തിക്കാൻ ഓൺലൈൻ സംവിധാനങ്ങൾ പ്രായോഗികമാണോ എന്നതും പരിശോധിക്കേണ്ടതാണ് …
ഒരു അർത്ഥത്തിൽ കഴിഞ്ഞ ഒരു വർഷമായി മാസമായി ട്യൂഷനെ മാത്രം ആശ്രയിച്ചു നിൽക്കുന്ന അധ്യാപകരുടെ അവസ്ഥ പരിതാപകരമാണ്. പലരുടെയും കുടുംബങ്ങൾ പട്ടിണിയുടെ വക്കിലാണ്..
ഒരേ സമയം അധ്യാപരും സ്ഥാപനത്തിന്റെ ഉടമയുമായിട്ടുള്ള പലരും ഞങ്ങളുടെ പരിമിതി വെച്ച് നോക്കുമ്പോൾ വലിയ ലോണുകളെടുത്താണ് ഇൻഫ്രാ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്
കഴിഞ്ഞ 6 മാസമായി ലോൺ മുടങ്ങി - പലിശ പെരുകി കിടക്കുകയാണ്.
ഏപ്രിൽ -മെയ് മാസത്തെ അവധിക്കാല കോഴ്സുകൾ (സ്പോക്കൺ ഇംഗ്ലീഷ് കോഴ്സുകൾ, ക്രാഫ്റ്റ് കോഴ്സുകൾ, ബ്രിഡ്ജ് കോഴ്സുകൾ ) മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന അധ്യാപകരും സ്ഥാപനങ്ങളും ഉണ്ട്
കഴിഞ്ഞ വെക്കേഷൻ ക്ലാസ്സ് നടക്കാത്തതു കൊണ്ട് അവർ നേരിട്ട സാമ്പത്തീക പ്രതി സന്ധി ഭീകരമാണ്.
പല അധ്യാപകരും താൽക്കാലിക അശ്വാസമായാണ് ഈ തൊഴിൽ മേഖലയെ ആശ്രയിക്കുന്നത് - PSC ലിസ്റ്റുകളിൽ വന്നു കിടക്കുന്ന ചിലരുണ്ട് (കഴിഞ്ഞ കുറച്ചു നാളുകളായി നിയമനങ്ങൾ മുടങ്ങി കിടക്കുന്നു.)
മറ്റു ചിലർ കാലങ്ങളായി ട്യൂഷൻ രംഗത്ത് പ്രവർത്തിക്കുന്നവർ, PSC പ്രായപരിധി കഴിഞ്ഞവർ.
ഒരു ജോലി സ്ഥിരതയോ സാമ്പത്തീക സ്ഥിരതയോ ഇല്ലാത്ത ഒരു മേഖലയാണിത്. കൂടാതെ സ്ഥാപനങ്ങൾ തമ്മിൽ സർവ്വൈവലിനായി നടത്തുന്ന മത്സരങ്ങളിലും ബലിയാടുകളാകുന്നത് അധ്യാപകരാണ്. മേൽ പറഞ്ഞ പലതു കൊണ്ടുമാകാം ഈ മേഖലയിലെ അദ്ധ്യാപകർ സംഘടിതരാകാത്തത്.
എക്സ്ട്രാ കരിക്കുലർ ടാലന്റുകൾ - എക്സ്ട്രാ റീഡിങ്ങ് - നാട്ടിലെ സാമൂഹിക സാംസ്ക്കാരി പ്രവർത്തനങ്ങളിൽ പ്രവർത്തിച്ച അനുഭവങ്ങൾ, പുതിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിരന്തരമായി അപ്ഡേറ്റഡായ ഹൈയ്ലി ടാലന്റ്ഡും ക്വാളി ഫൈഡുമായ ഒരു അധ്യാപക സമൂഹമാണ് ഇവർ. വലിയ തുക കൊടുത്ത് എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി നേടാൻ സാമ്പത്തീക ശേഷിയില്ലാത്തവർ,
എന്നാൽ മുഖ്യധാര വിദ്യാഭ്യാസത്തെ വിജയകരമാക്കുന്നതിന് - സ്കൂളുകൾ ഫ്ലക്സ് വെച്ച് ആഘോഷമാക്കുന്ന
ഫുൾ A+ നും 100 % നും വേണ്ടി രാത്രിയും പകലും ഭേദമില്ലാതെ അധ്വാനിക്കുന്ന ഒരു വിഭാഗത്തെ ഒരർത്ഥത്തിലും പരിഗണന വിധേയമാകാത്തത് വേദനിപ്പിക്കുന്നതാണ്
എന്ന്
Comments
Post a Comment