പ്ലസ്റ്റു കൊമേഴ്സ്കാർക്ക് മികച്ച സാധ്യതയായി ഇന്ത്യൻ CMA മാസ്റ്റേഴ്സ് അക്കാദമിയിലും
സി. എ., സി. എം. എ., സി. എസ്. എന്നിവയാണ് അക്കൌണ്ടന്‍സി ലോകത്തിലെ മൂന്ന് പ്രൊഫഷണല്‍ കൈവഴികള്‍. സി. എ. (ചാർട്ടേഡ് അക്കൗണ്ടൻസി)യിൽ ഫിനാൻസ് പഠനത്തിനു പ്രാമുഖ്യം കൂടുതലാണ്. അതിനാല്‍ കടുപ്പമേറും. സി. എസിൽ (കമ്പനി സെക്രട്ടറിഷിപ്) ഫിനാൻസിനേക്കാൾ സെക്രട്ടേറിയൽ പ്രാക്ടീസിനാണു പ്രാമുഖ്യം. രണ്ടിനുമിടയിലാണു സി. എം. എ. (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി). സി. എസ്.., സി. എ. കോഴ്സുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പഠന ദൈര്‍ഘ്യം കുറവ്, കുറഞ്ഞ പഠന ചെലവ് എന്നിങ്ങനെ സി. എം. എ. കോഴ്സിന് പ്രത്യേകതകളേറെയാണ്.
കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി. എം. എ.)
തന്ത്ര കരിയർ എന്ന നിലയിലും കോസ്റ്റ് അക്കൗണ്ടൻസിയുടെ സാധ്യതകൾ ഏറെയാണ്. പ്ലസ്ടു കഴിഞ്ഞ ആർക്കും കടന്നുവരാവുന്ന മേഖല. കമ്പനികളുടെ ഉൽപാദന, സേവന ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണു കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുകളുടെ (സി. എം. എ.) പ്രധാന ദൗത്യം. കമ്പനി നിയമം, ജി. എസ്.ടി. നിയമം തുടങ്ങിയവ പ്രകാരവും സി. എം. എ. പ്രോഫഷണലുകളുടെ സേവനം അനിവാര്യം. പഠിച്ചിറങ്ങുന്നവർക്കു സ്വകാര്യ മേഖലയിൽ സാധ്യതകളേറെയാണ്. സർക്കാർ മേഖലയിൽ ഐ. എ. എസ്., ഐ. എഫ്. എസ്. മാതൃകയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ICoAS) ഉണ്ട്. യു. ജി. സി. ചട്ടപ്രകാരമുള്ള അധ്യാപക ജോലി, സ്വന്തമായി പ്രാക്ടീസ് തുടങ്ങിയവയാണ് മറ്റു വഴികൾ. അവസരങ്ങൾ ഏറെയെങ്കിലും യോഗ്യതയുള്ളവർ കുറവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.)യാണ് സി. എം. എ. കോഴ്സ് നടത്തുന്നത്.
കോഴ്സ് മൂന്നു ഘട്ടം:
1) ഫൗണ്ടേഷൻ / സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്): പത്താം ക്ലാസ് പാസായവർക്കു റജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതും മുൻപു പ്ലസ് ടു പാസായിരിക്കണം. ദൈർഘ്യം: ആറു മാസം; നാലു വിഷയങ്ങൾ. പന്ത്രണ്ടാം ക്ലാസിലോ ഡിഗ്രി ആദ്യ വർഷമോ പഠിക്കുമ്പോൾ ചേരാം. ബിരുദധാരികൾക്കു ഫൗണ്ടേഷൻ കോഴ്‌സ് വേണ്ട.
2) ഇന്റർമീഡിയറ്റ്: ഫൗണ്ടേഷൻ കോഴ്‌സ് പാസായവർ, ബിരുദധാരികൾ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോഴ്‌സായ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നീഷ്യൻ (CAT) പരീക്ഷ പാസായവർ, ബി. ടെക്. നാലാം സെമസ്റ്റർ പാസായവർ എന്നിവർക്ക് ഇന്റർമീഡിയറ്റിനു ചേരാം.
3) ഫൈനൽ: ഇന്റർമീഡിയറ്റ് കോഴ്‌സ് പാസായവർക്കു ഫൈനൽ കോഴ്‌സിനു ചേരാം. ഇന്റർമീഡിയറ്റിലും ഫൈനലിലും രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിൽ എഴുത്തുപരീക്ഷ. ഓരോ വിഷയത്തിനും നൂറിൽ 40 മാർക്കെങ്കിലും നേടണം . നാലു വിഷയം വീതമുള്ള ഓരോ ഗ്രൂപ്പിനും 400 മാർക്ക്; ഇതിൽ 200 മാർക്ക് ലഭിച്ചാൽ പാസാകാം.നാല് ഗ്രൂപ്പായാണ് സി. എം. എ. പരീക്ഷ എഴുതേണ്ടത്. ആദ്യ രണ്ട് ഗ്രൂപ്പ് ജയിക്കുന്നവര്‍ ഇന്റർ മീഡിയറ്റ് യോഗ്യത നേടും. ഇന്റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്ക് മൂന്നും നാലും ഗ്രൂപ്പുകല്‍ ഉള്‍പ്പെടുന്ന ഫൈനല്‍ പരീക്ഷ എഴുതാം. ഫൈനല്‍ പരീക്ഷ പാസാകുന്നവരാണ് സി. എം. എ. യോഗ്യത നേടുന്നത്. സി. എം. എ. ഇന്റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്കും കമ്പനികളില്‍ ജോലി ലഭിക്കും. സി. എം. എ. ഇന്റർ മീഡിയറ്റ് പരീക്ഷ വിജയിക്കുന്നവര്‍ ഒരു വര്‍ഷം ഏതെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം നേടണം. എങ്കില്‍ മാത്രമേ ഫൈനല്‍ പരീക്ഷ എഴുതാന്‍ കഴിയൂ.
ഒപ്പം പഠിക്കാം, ബി. കോം., എം. കോം.
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ), സി. എം. എ. വിദ്യാർഥികൾക്കായി പ്രത്യേക ബി. കോം., എം. കോം. കോഴ്‌സുകൾ നടത്തുന്നുണ്ട്. സി. എം. എയോടൊപ്പം ഏതാനും വിഷയങ്ങൾ എഴുതി ബിരുദം നേടാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.icmai.in
സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്)
കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വിഭാവനം ചെയ്ത കോഴ്സാണിത്. ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിനു പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്കു പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിനു ചരാം. പ്ലസ്ടു പരീക്ഷ പാസായ ശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കൂ.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വ്യാപാര-വ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കംപ്യൂട്ടര്‍ പരിശീലനം, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിശീലനം, പ്രാക്ടിക്കല്‍ പരിശീലനം എന്നിവയും നല്‍കും. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കംപ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി ‘ക്യാറ്റ് ‘ കോഴ്‌സ് നടത്തുന്നതു കൂടാതെ ഐ.സി.എ.ഐയുടെ കൊച്ചി, കോട്ടയം, തൃശൂര്‍, പാലക്കാട് ചാപ്റ്ററുകളിലും ഈ കോഴ്‌സ് നടത്തുന്നുണ്ട്.
അക്കൗണ്ടിങ് ക്ലര്‍ക്ക്, അക്കൗണ്ടിങ് അസോസിയേറ്റ്, അക്കൗണ്ടന്റ്, ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്കു ജോലി സാധ്യതയുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്) പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐയുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ.) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടു അഡ്മിഷന്‍ നേടാനും കഴിയും. കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റ ദിവസമാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക്: The Institute of Cost Accountants of India, Directorate of Certificate in Accounting Technicians CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003. E-mail: catdelhi@icmai.in; വെബ്സൈറ്റ്: www.icmaiജലീഷ് പീറ്റര്‍
സി. എ, സി. എം. എ, സി. എസ് എന്നിവയാണ് അക്കൌണ്ടന്‍സി ലോകത്തിലെ മൂന്ന് പ്രൊഫഷണല്‍ കൈവഴികള്‍. സി. എ(ചാർട്ടേഡ് അക്കൗണ്ടൻസി)യിൽ ഫിനാൻസ് പഠനത്തിനു പ്രാമുഖ്യം കൂടുതലാണ്. അതിനാല്‍ കടുപ്പമേറും. സി. എസിൽ (കമ്പനി സെക്രട്ടറിഷിപ്) ഫിനാൻസിനേക്കാൾ സെക്രട്ടേറിയൽ പ്രാക്ടീസിനാണു പ്രാമുഖ്യം. രണ്ടിനുമിടയിലാണു സി. എം. എ (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി).
സി. എസ്, സി. എ കോഴ്സുകള്‍ താരതമ്യം ചെയ്യുമ്പോള്‍ കേവലം മൂന്ന് വർഷം പഠിച്ചാൽ ഒരു പ്രൊഫഷണൽ ഡിഗ്രി; കൂടെ ബി. കോം. പഠിച്ച് ബിരുദവും കരസ്ഥമാക്കാം.
പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതകളേറെയാണ്.
കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി. എം. എ.)
സർക്കാർ മേഖലയിൽ ഐ. എ. എസ്., ഐ. എഫ്. എസ്. മാതൃകയിൽ ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടൻസി സർവീസ് (ICoAS)ഉണ്ട്. യു. ജി. സി. ചട്ടപ്രകാരമുള്ള അധ്യാപക ജോലി, സ്വന്തമായി പ്രാക്ടീസ് തുടങ്ങിയവയാണ് മറ്റു വഴികൾ. അവസരങ്ങൾ ഏറെയെങ്കിലും യോഗ്യതയുള്ളവർ കുറവാണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ. സി. എ. ഐ.)യാണ് സി. എം. എ. കോഴ്സ് നടത്തുന്നത്.
1) ഫൗണ്ടേഷൻ / സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്): പത്താം ക്ലാസ് പാസായവർക്കു റജിസ്റ്റർ ചെയ്യാമെങ്കിലും പരീക്ഷ എഴുതും മുൻപു പ്ലസ് ടു പാസായിരിക്കണം. ദൈർഘ്യം: ആറു മാസം; നാലു വിഷയങ്ങൾ. പന്ത്രണ്ടാം ക്ലാസിലോ ഡിഗ്രി ആദ്യ വർഷമോ പഠിക്കുമ്പോൾ ചേരാം. ബിരുദധാരികൾക്കു ഫൗണ്ടേഷൻ കോഴ്‌സ് വേണ്ട.
2) ഇന്റർമീഡിയറ്റ്: ഫൗണ്ടേഷൻ കോഴ്‌സ് പാസായവർ, ബിരുദധാരികൾ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ തന്നെ കോഴ്‌സായ സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിങ് ടെക്‌നീഷ്യൻ (CAT) പരീക്ഷ പാസായവർ, ബി. ടെക്. നാലാം സെമസ്റ്റർ പാസായവർ എന്നിവർക്ക് ഇന്റർമീഡിയറ്റിനു ചേരാം.
3) ഫൈനൽ: ഇന്റർമീഡിയറ്റ് കോഴ്‌സ് പാസായവർക്കു ഫൈനൽ കോഴ്‌സിനു ചേരാം.
ഇന്റർമീഡിയറ്റിലും ഫൈനലിലും രണ്ടു ഗ്രൂപ്പുകളിലായി എട്ടു വിഷയങ്ങളിൽ എഴുത്തുപരീക്ഷ. ഓരോ വിഷയത്തിനും നൂറിൽ 40 മാർക്കെങ്കിലും നേടണം . നാലു വിഷയം വീതമുള്ള ഓരോ ഗ്രൂപ്പിനും 400 മാർക്ക്; ഇതിൽ 200 മാർക്ക് ലഭിച്ചാൽ പാസാകാം.
നാല് ഗ്രൂപ്പായാണ് സി. എം. എ. പരീക്ഷ എഴുതേണ്ടത്. ആദ്യ രണ്ട് ഗ്രൂപ്പ് ജയിക്കുന്നവര്‍ ഇന്റർ മീഡിയറ്റ് യോഗ്യത നേടും. ഇന്റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്ക് മൂന്നും നാലും ഗ്രൂപ്പുകല്‍ ഉള്‍പ്പെടുന്ന ഫൈനല്‍ പരീക്ഷ എഴുതാം. ഫൈനല്‍ പരീക്ഷ പാസാകുന്നവരാണ് സി. എം. എ. യോഗ്യത നേടുന്നത്. സി. എം. എ ഇന്റർ മീഡിയറ്റ് യോഗ്യത നേടിയവര്‍ക്കും കമ്പനികളില്‍ ജോലി ലഭിക്കും. സി. എം. എ ഇന്റർ മീഡിയറ്റ് പരീക്ഷ വിജയിക്കുന്നവര്‍ ഒരു വര്‍ഷം ഏതെങ്കിലും സ്ഥാപനത്തില്‍ ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയം നേടണം. എങ്കില്‍ മാത്രമേ ഫൈനല്‍ പരീക്ഷ എഴുതാന്‍ കഴിയൂ.
ഒപ്പം പഠിക്കാം, ബി. കോം., എം. കോം:
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ), സി. എം. എ. വിദ്യാർഥികൾക്കായി പ്രത്യേക ബി. കോം., എം. കോം. കോഴ്‌സുകൾ നടത്തുന്നുണ്ട്. സി. എം. എയോടൊപ്പം ഏതാനും വിഷയങ്ങൾ എഴുതി ബിരുദം നേടാം.
സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്)
കാര്യക്ഷമതയുള്ള അക്കൗണ്ടന്റുമാരെ വാര്‍ത്തെടുക്കുന്നതിനു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) വിഭാവനം ചെയ്ത കോഴ്സാണിത്. ഏതെങ്കിലും ഗ്രൂപ്പില്‍ പ്ലസ്ടുവിനു പഠിക്കുന്നവര്‍ക്കും പ്ലസ്ടു പാസായവര്‍ക്കും ഡിഗ്രിക്കു പഠിക്കുന്നവര്‍ക്കും ഈ കോഴ്‌സിനു ചേരാം. പ്ലസ്ടു പരീക്ഷ പാസായ ശേഷമേ ക്യാറ്റ് പരീക്ഷ എഴുതാന്‍ സാധിക്കൂ.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, വ്യാപാര-വ്യവസായ നിയമങ്ങള്‍, കോസ്റ്റ് പ്രിന്‍സിപ്പിള്‍സ് ഉപയോഗിച്ചുള്ള കോസ്റ്റ് സ്റ്റേറ്റ്‌മെന്റുകള്‍ തയാറാക്കുന്ന രീതി മുതലായവയാണ് ഈ കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കംപ്യൂട്ടര്‍ പരിശീലനം, ഓണ്‍ലൈന്‍ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പരിശീലനം, പ്രാക്ടിക്കല്‍ പരിശീലനം എന്നിവയും നല്‍കും.
ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, അപ്ലൈഡ് ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ലോസ്, സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, ഫണ്ടമെന്റല്‍ ഓഫ് കംപ്യൂട്ടേഴ്‌സ് എന്നിവയാണ് കോഴ്‌സ് വിഷയങ്ങള്‍. വിദ്യാര്‍ഥികള്‍ക്ക് അധിക തൊഴില്‍ശേഷി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) ഭാഗമായി 'ക്യാറ്റ്' കോഴ്‌സ് നടത്തുന്നു. അക്കൗണ്ടിങ് ക്ലര്‍ക്ക്, അക്കൗണ്ടിങ് അസോസിയേറ്റ്, അക്കൗണ്ടന്റ് , ജൂനിയര്‍ ഓഡിറ്റര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ അക്കൗണ്ടന്റുമാരായി ക്യാറ്റ് പാസായവര്‍ക്കു ജോലി സാധ്യതയുണ്ട്. സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്കൗണ്ടിങ് ടെക്‌നീഷ്യന്‍ കോഴ്‌സ് (ക്യാറ്റ്) പാസാകുന്നവര്‍ക്ക് ഐ.സി.എ.ഐയുടെ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി കോഴ്‌സിന്റെ (സി.എം.എ.) ഇന്റര്‍മീഡിയറ്റ് തലത്തില്‍ നേരിട്ടു അഡ്മിഷന്‍ നേടാനും കഴിയും. കോഴ്‌സിനുശേഷം ഓണ്‍ലൈനില്‍ അഖിലേന്ത്യാതലത്തില്‍ ഒറ്റ ദിവസമാണ് പരീക്ഷ.
കൂടുതല്‍ വിവരങ്ങള്‍ക്ക്: The Institute of Cost Accountants of India, Directorate of Certificate in Accounting Technicians CMA Bhawan, 3, Institutional Area, Lodhi Road, New Delhi-110003. E-mail: catdelhi@icmai.in; വെബ്സൈറ്റ്: www.icmai.in
Published by: Asha Sulfiker
First published: August 17, 2020, 8:04 AM IST
ഇന്ന് ഇന്ത്യയിൽ ഫിനാൻസ് മേഖലയിലെ തിളക്കമാർന്ന ഒരു കോഴ്സ് ആണ് സി.എം.എ അഥവാ കോസ്റ്റ് ആൻഡ് മാനേജ്‌മന്റ് അക്കൗണ്ടിംഗ്. മാനേജ്മെന്റ് അക്കൗണ്ടിംഗ് മേഖലയിൽ നല്ലൊരു കരിയർ ആഗ്രഹിക്കുന്ന ഒരാൾക്ക്, സി.എം.എ ഒരു മികച്ച കോഴ്സ് ആയിരിക്കും. അടുത്ത കാലത്തായി, ഈ പ്രോഗ്രാം കൊമേഴ്‌സ് വിദ്യാർത്ഥികൾക്കിടയിലും വാണിജ്യ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരിലും വളരെ പ്രചാരമുള്ള ഒരു കോഴ്സ് ആയി മാറിയിരിക്കുന്നു.
നിങ്ങൾ ഇന്ത്യയിൽ സി.എം.എ കോഴ്‌സ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കോഴ്‌സിന്റെ ഘടന, യോഗ്യതാ മാനദണ്ഡങ്ങൾ, ഉൾപ്പെടുന്ന വിഷയങ്ങൾ, കരിയർ സാധ്യത എന്നിവയെക്കുറിച്ച് അറിയേണ്ടത് പ്രധാനമാണ്.
സി.എം.എ (കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടിംഗ്)
വിവിധ വ്യവസായ സ്ഥാപങ്ങളിലും കോർപ്പറേറ്റ് മേഖലയിലും ജോലി ചെയ്യുന്നതിന് വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു സർട്ടിഫൈഡ് പ്രോഗ്രാമാണ് സി.എം.എ. സി.എം.എ കോഴ്സിന്റെ സർട്ടിഫിക്കേഷൻ നൽകുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ആകുന്നു. പ്രോഗ്രാം പ്രധാനമായും മൂല്യനിർണ്ണയ പ്രശ്നങ്ങൾ, ധനകാര്യ പ്രസ്താവന വിശകലനം, പ്രവർത്തന മൂലധന നയങ്ങൾ, ബാഹ്യ സാമ്പത്തിക റിപ്പോർട്ടിംഗ് മുതലായവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സി.എം.എ കോഴ്‌സ് ലെവലുകൾ
സി.എം.എ പ്രോഗ്രാം മൂന്ന് ലെവലുകൾ ആയിട്ടാണ് നടത്തപെടാറുള്ളത്. ഒരു ഘട്ടം പാസ്സ് ആയതിനു ശേഷം മാത്രമേ അടുത്ത ഘട്ടത്തിലേക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കൂ. സി.എം.എ കോഴ്സിന്റെ മൂന്ന് ഘട്ടങ്ങൾ താഴെ പറയുന്നവയാണ്.
ലെവൽ 1 - സി.എം.എ ഫൗണ്ടേഷൻ ലെവൽ
ലെവൽ 2 - സി.എം.എ ഇന്റർമീഡിയറ്റ് ലെവൽ
ലെവൽ 3 - സി.എം.എ ഫൈനൽ ലെവൽ
സി.എം.എ കോഴ്‌സ് കാലാവധി
കൃത്യമായി ഇത്ര വർഷം എന്ന രീതിയിൽ അല്ല സി.എം.എ കോഴ്സിന്റെ ഘടന. അതായത് സി.എം.എ പ്രോഗ്രാം പൂർത്തിയാക്കാൻ ഒരു വിദ്യാർത്ഥി എടുക്കുന്ന സമയം ആ വിദ്യാർത്ഥിയുടെ ശ്രദ്ധയും അർപ്പണബോധവും അനുസരിച്ചായിരിക്കും. സാധാരണയായി കോഴ്‌സ് പൂർത്തിയാക്കാൻ വിദ്യാർത്ഥികൾ കുറഞ്ഞത് 3 മുതൽ 4 വർഷമെങ്കിലും എടുക്കും.
ഈ പ്രോഗ്രാം കഴിയുന്നതോടെ വിദ്യാർത്ഥികൾ പ്രധാനമായും താഴെ പറയുന്ന മേഖലകളിൽ കഴിവുകൾ ആർജ്ജിച്ചിട്ടുണ്ടാവും.
ഫിനാൻഷ്യൽ അക്കൗണ്ടിംഗ്
സ്ട്രാറ്റജിക് മാനേജ്‌മെന്റ്
എക്സ്റ്റേണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ്
ഇന്റേണൽ കൺട്രോൾസ്
പെർഫോമൻസ് മാനേജ്‌മെന്റ്
കോസ്റ്റ് മാനേജ്‌മെന്റ്
മാനേജ്‌മെന്റ് അക്കൗണ്ടിംഗ്
പ്രോഫിറ്റബിലിറ്റി അനാലിസിസ്
പ്ലാനിംഗ് ആൻഡ് ബഡ്ജറ്റിംഗ്
റിസ്ക് മാനേജ്‌മന്റ്
ഇൻവെസ്റ്റ്മെന്റ് ഡിസിഷൻ
സി.എം.എയുടെ വിവിധ ഘട്ടങ്ങൾക്കുള്ള യോഗ്യതാ മാനദണ്ഡം
സി.എം.എ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് ഉണ്ടാകേണ്ട യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ച് ചുവടെ കൊടുത്തിരിക്കുന്നു.
ഫൗണ്ടേഷൻ ലെവൽ: അംഗീകൃത ബോർഡിൽ നിന്ന് നിങ്ങൾ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. അതോടൊപ്പം ഹയർ സെക്കൻഡറി പരീക്ഷ (+2) അല്ലെങ്കിൽ അംഗീകൃത പരീക്ഷാ ബോർഡിൽ നിന്ന് തത്തുല്യമായ പരീക്ഷ വിജയിച്ചിരിക്കണം. ഇതുകൂടാതെ, എ.ഐ.സി.ടി.ഇ അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ് ദേശീയ വാണിജ്യ വിദ്യാഭ്യാസ ഡിപ്ലോമ വിജയിച്ചവർ ആണെങ്കിലും, നിങ്ങൾ യോഗ്യരായി കണക്കാക്കപ്പെടും.
ഇന്റർമീഡിയറ്റ് ലെവൽ: ഇന്റർമീഡിയറ്റ് ലെവലിനായി, നിങ്ങൾ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. അതോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) യിൽ നിന്ന് നിങ്ങൾ ഫൗണ്ടേഷൻ കോഴ്‌സ് പാസായിരിക്കണം.
അല്ലെങ്കിൽ ഫൈൻ ആർട്സ് ഒഴികെയുള്ള ഏതെങ്കിലും വിഷയത്തിൽ നിങ്ങൾ ബിരുദം നേടിയിരിക്കണം.
ഫൈനൽ ലെവൽ: സി.എം.എ ഫൈനൽ ലെവലിലേക്ക് യോഗ്യത നേടുന്നതിന്, നിങ്ങൾ ഇന്റർമീഡിയറ്റ് ലെവൽ പാസായിരിക്കണം.
സി.എം.എ സിലബസ്സ്:
Foundation Level
Paper 1 - Fundamentals of Economics and Management
Paper 2 - Fundamentals of Accounting
Paper 3 - Fundamentals of Laws and Ethics
Paper 4 - Fundamentals of Business Mathematics and Statistics
Intermediate Level
Paper 5 - Financial Accounting
Paper 6 - Laws & Ethics
Paper 7 - Direct Taxation
Paper 8 - Cost accounting
Paper 9 - Operation Management & Strategic Management
Paper 10 - Cost and Management Accounting & Financial Management
Paper 11 - Indirect Taxation
Paper 12 - Company Accounts & Audit
Final Level
Paper 13 - Financial Analysis & Business Valuation
Paper 14 - Cost and Management Audit
Paper 15 - Corporate Financial Reporting
Paper 16 - Strategic Performance Management
Paper 17 - Tax Management and Practice
Paper 18 - Business Strategy & Strategic Cost Management
Paper 19 - Advanced Financial Management
Paper 20 - Corporate Laws and Compliance
സി.എം.എ കോഴ്‌സിന് എപ്പോൾ അപേക്ഷിക്കണം
സി.എം.എ കോഴ്സിനുള്ള രജിസ്ട്രേഷൻ വർഷം മുഴുവനും ചെയ്യാവുന്നതാണ്. എന്നിരുന്നാലും, ഉദ്ദേശിച്ച പരീക്ഷ തുടങ്ങുന്നതിന് നാല് മാസം മുമ്പ് നിങ്ങൾ രജിസ്റ്റർ ചെയ്യണം. ഉദാഹരണത്തിന്, ഡിസംബർ ടേം പരീക്ഷയ്ക്ക് ഹാജരാകാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, അതേ വർഷം ജൂലൈ 31 ന് മുമ്പായി നിങ്ങൾ അപേക്ഷിക്കണം. അതുപോലെ, ജൂൺ ടേം പരീക്ഷയിൽ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, അതേ വർഷം ജനുവരി 31 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.
സി.എം.എ കോഴ്‌സിന് എവിടെ അപേക്ഷിക്കണം
കോഴ്‌സിനായി രജിസ്റ്റർ ചെയ്യുന്നതിന്, നിങ്ങൾ ശരിയായി പൂരിപ്പിച്ച തപാൽ അപേക്ഷാ ഫോമും അതോടൊപ്പം ആവശ്യമുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും അതത് പ്രാദേശിക കൗൺസിലുകളിൽ സമർപ്പിക്കേണ്ടതാണ്. ഓരോ ഇന്ത്യൻ സംസ്ഥാനത്തെയും നാല് പ്രദേശങ്ങളായി വിഭജിച്ച് ആ പ്രദേശത്തെ പ്രാദേശിക കൗൺസിലിന് കീഴിൽ വരുന്നു. റീജിയണൽ കൗൺസിൽ ഓഫ് വെസ്റ്റേൺ മുംബൈയിലാണ്, ദക്ഷിണേന്ത്യ ചെന്നൈയിലും കിഴക്കൻ ഇന്ത്യ കൊൽക്കത്തയിലും ഉത്തരേന്ത്യയിൽ ന്യൂഡൽഹിയിലും സ്ഥിതി ചെയ്യുന്നു.
സിഎംഎ കോഴ്‌സ് രജിസ്ട്രേഷൻ ഫീസ്
കോഴ്സിനുള്ള ലെവൽ തിരിച്ചുള്ള രജിസ്ട്രേഷൻ ഫീസ് ചുവടെ നൽകിയിരിക്കുന്നു.
രജിസ്ട്രേഷൻ ഫീസ് (INR ൽ)
ഫൗണ്ടേഷൻ - 4,000
ഇന്റർമീഡിയറ്റ് - 20,000
ഫൈനൽ - 17,000
Comments
Post a Comment