കുട്ടികൾ മൊബൈൽ ഉപയോഗിക്കുമ്പോൾ - പറയാനുള്ളത് ഒരു വേദനയാണ്
പറയാനുള്ളത്
ഒരു വേദനയാണ്
കുട്ടികൾക്ക് മൊബൈൽ ഫോൺ
നൽകുമ്പോൾ ചില അപകടങ്ങളുണ്ട്
എന്ന് പറഞ്ഞാൽ
അത് ഒരു പിൻ തിരിപ്പൻ നിലപാടാണെന്ന് പറഞ്ഞേക്കും
അതും ഓൺലൈൻ പഠന സാധ്യത മാത്രം സാധ്യമായ ഒരു പശ്ചാത്തലത്തിൽ .
എന്റെ ഒരു കവി സുഹൃത്തിന്റ
മകൻ ഒരു എട്ടാം ക്ലാസ്സുകാരൻ
മൊബൈൽ ഫോണിന്റെ അധിക ഉപയോഗം കണ്ട് വീട്ടുകാർ ശകാരിച്ചതിനാൽ
ആത്മഹത്യ ചെയ്തു ….
കുട്ടികൾ മൊബൈൽ ഫോണിന് മുതിർന്നവരേക്കാൾ അഡിക്ടാവാനുള്ള സാധ്യത ഏറെയാണ്. കുറച്ച് ദിവസം കൊണ്ടു തന്നെ അവരുടെ നൈസർഗ്ഗീകമായ ഓട്ടവും ചാട്ടവും കളികളും കൂട്ടുകൂടലും കൈവിട്ട് മൊബൈൽ ഫോണിൻമേൽ അടയിരിക്കാൻ തുടങ്ങും.
നമ്മളുടെ ആവശ്യങ്ങൾക്കു പോലും കിട്ടാത്തവിധം അത് അവരുടേതാക്കും.
ബഹളവും ശല്ല്യവും ഒഴിവാക്കാൻ
നമ്മൾ അനുവദിച്ചു കൊണ്ടിരിക്കും ...
നിർബന്ധിച്ച് തിരികെ വാങ്ങിയാൽ
വ്യത്യസ്തമായ സ്വഭാവ വ്യതിയാനങ്ങൾ കാണാം. ആക്രമിക്കുക അടുത്തുള്ള തെന്തും എറിഞ്ഞു തകർക്കുക
അങ്ങനെയങ്ങനെ….
അത്തരം സ്വഭാവത്തിലേക്കെത്തിയാൽ
സംഭവിക്കാവുന്ന
മറ്റൊരു അപകടാവസ്ഥയാണ്
ഞാൻ മുകളിൽ സൂചിപ്പിച്ച
കുട്ടിക്ക് - കുടുംബത്തിനു സംഭവിച്ചത്.
വേദന😭
മറ്റെന്താണ്
നമുക്ക് പങ്ക് വെക്കാനുള്ളത്
ക്ഷമ വിട്ട്
ഞാൻ സുഹൃത്തിനെ
വിളിച്ചിരുന്നു
എന്റെ മോൻ പോയി
സുധീഷെ എന്നു മാത്രം പറഞ്ഞു ...
വീട്ടിൽ വരുമ്പോ എന്റെ മക്കളെ കണ്ടു പറയും
"എന്റെ മക്കളുടെ
ഒരെ പ്രായം
എനിക്ക് മൂത്തത് ആണ്
ഇളയത് പെണ്ണ്
സുധീഷിന് നേരെ തിരിച്ചും "
ലോക്ക് ഡൗൺ സമയത്ത്
SN പുരം
അമ്പലക്കുളത്തിനടുത്തിരുന്ന്
കുറെ സംസാരിച്ചിരുന്നു.
മക്കളെ കുറിച്ചും ഏറെ…
ഒരു ഓർമ്മപെടുത്തലാണിത്
നമ്മളിങ്ങനെ നാട്ടിലിടപെടുമ്പോൾ
വീട്ടിൽ കുറേക്കൂടി
ശ്രദ്ധ വേണമെന്ന് . സുഹൃത്ത് വീടിനെ എറെ പരിഗണിച്ചിരുന്നു എന്നത് വേറെ കാര്യം.
പക്ഷെ ….
കുട്ടികൾക്ക് മൊബൈൽ നൽകുമ്പോൾ
നമ്മൾ ഒരു നിയന്ത്രണം വെക്കണം
അവരേക്കൂടി ബോധ്യപെടുത്തിയ
സമയക്രമം വേണം ... ചോദിച്ചാൽ സന്തോഷത്തോടെ തിരികെ യേൽപിക്കാമെന്ന സ്നേഹത്തിന്റെ
ഉടമ്പടിയുണ്ടാകാണം
സ്നേഹത്തിന്റെ ഉടമ്പടി ….
ആ പ്രായത്തിലേക്ക് ആക്കിയെടുക്കാൻ ആ അമ്മയും അച്ഛനും എത്ര സഹനങ്ങൾ എടുത്തുകാണാം
ഇനിയെന്നാണ് ആ കുടുംബം സാധാരണ നിലയിലേക്ക് വരിക….
......
- സുധീഷ് അമ്മവീട്
Comments
Post a Comment