അംബിക സുതന്റെ പ്രാണവായു എന്ന കഥയെ കുറിച്ച് സുധീഷ് അമ്മവീട്

അംബിക സൂതൻ മാങ്ങാട്
മലയാളത്തിന്റെ കഥാ സാഹിത്യത്തിന്റെ ആധുനീക കാലഘട്ടത്തെ അടയാളപെടുത്തിയ കഥാകാരിൽ പ്രധാനിയായ ഒരാൾ
താൻ ജീവിക്കുന്ന ഇടത്തെ , കാലത്തെ ഇത്രയേറെ നിർവ്വചിച്ച എഴുത്തുകാരൻ ആധുനീക കഥാ സാഹിത്യത്തിൽ മറ്റൊരാളുണ്ടാകില്ല …
തന്റെ നാടായ കാസർകോഡിലെ എൻഡോ സൾഫാൻ  ബാധിത പ്രദേശത്തെ ദുരന്തങ്ങളെ നേരിൽ കണ്ട് എഴുതിയ എൻമകജെ ... മനുഷ്യന്റെ പരിസ്ഥിതി ചൂഷണവും പ്രകൃതിയുടെ കാലക്രമങ്ങൾ മാറി പ്രതിപ്രവർത്തനങ്ങളും രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെ വിശദീകരിച്ച കഥ രണ്ടു മത്സ്യങ്ങൾ
ഇത്രയും തന്നെ അംബിക സൂതന്റെ തന്റെ കാലത്തോടും നാടിനോടും ഉള്ള നീതിപൂർവ്വമായ ഐക്യ പെടലാണ്.

കോവിഡ് 19 അതിന്റെ ഭീകരമായ രണ്ടാം ഘട്ടം ആടി തിമിർക്കുമ്പോൾ
ഇന്ത്യയുടെ ഭൂരിഭാഗം ഇടങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു വീഴുന്ന ദൃശ്യങ്ങൾ നമ്മെ ഭീതിപെടുത്തുന്നു.
ഓക്സിജൻ പണം കൊടുത്തു വാങ്ങുന്ന ഒരു കാര്യം നമ്മുടെ വന്യമായ ആലോചനകളിൽ പോലും സംഭവിക്കിനിടയില്ലാത്ത ഒരു കാലത്താണ് പ്രാണവായു എന്ന ഒരു കഥ എഴുതപ്പെടുന്നത്. Up യിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് പ്രാണവായു നിഷധിക്കപ്പെട്ട്  മരണത്തിലേക്ക് തള്ളിയിടപെട്ടപ്പോൾ  അത് യാഥൃശ്ചിക യായി കരുതാനാണ് ഏറെ പേരും ml . പക്ഷെ ഇന്ന് നമുക്കു ബോധ്യമാകുന്നു. പിടിപ്പു കെട്ട ഭരണകൂടം ഒരു ജനതയെ എത്ര നീചമായാണ് പരിഗണിക്കുന്നത്. 3000 കോടി കൊണ്ട് പ്രതിമയുണ്ടാക്കിയ രാജ്യത്ത് നല്ല ആശുപത്രികളില്ല
അടിസ്ഥാന സൗകര്യങ്ങളില്ല
ശ്വാസം മുട്ടി മരിക്കുന്ന മനുഷ്യന് ഓക്സിജൻ അനുവദിക്കാതിരിക്കുകയും കുത്തക മുതലാളികളുടെ വ്യാവസായിക ആവശ്യങ്ങൾക്ക്  അത് കടത്തികൊണ്ട് പോകാൻ അനുമതി നൽകുകയും ചെയ്യുന്ന ഒരു ക്രൂര യാഥാർത്ഥ്യം നമ്മൾ കാണുന്നു.
ശ്വാസം കിട്ടാതെ പ്രാണികളെ പോലെ പിടഞ്ഞു വീഴുന്ന മനുഷ്യരെ നമ്മൾ
ഇന്ത്യയുടെ തെരുവിൽ കാണുന്നു.

ഇതേ ചിത്രത്തെ ഓർമ്മപ്പെടുത്തുകയാണ്
അംബിക സൂതന്റെ പ്രാണവായു എന്ന കഥ .
മനുഷ്യന്റെ ചെയ്തികളാൽ മലീമസമായ അന്തരീക്ഷത്തിൽ പ്രാണവായു കിട്ടാതെ ആളുകൾ പിടഞ്ഞു വീഴുന്നു. ഭരണകൂടം ഓക്സിജൻ സപ്ലെ നിറുത്തു വെക്കുന്നു.
ഓക്സിജൻ കിട്ടാതെ ആളുകൾ പരക്കം പായുന്നു. ചിലർ അത് പൂഴ്ത്തി വെക്കുന്നു. കോപാകുലരായ ആളുകൾ
ആശുപത്രികളിലേക്ക് കൊണ്ടുപോയ ഓക്സിജൻ സിലണ്ടറുകൾ മോഷ്ടിക്കുന്നു. പോലീസും ജനങ്ങളും തെരുവിൽ ഏറ്റുമുട്ടുന്നു.
എത്ര ഭീകരമായ ദൃശ്യമാണ് വർഷങ്ങൾക്കു മുമ്പെ കഥാകാരൻ സൃഷ്ടിച്ചത്. സമാനമായ അന്തരീക്ഷം ദൽഹിയിലും യുപിയിലും ഗുജറാത്തിലും 
മറ്റൊരു രീതിയിൽ സംഭവിക്കുകയാണ്.
ഇത്രയും ദീർഘവീക്ഷണത്തോടെ എഴുതപ്പെട്ട ഒരു കഥ മലയാളത്തിൽ അടുത്ത കാലത്ത് സംഭവിച്ചിട്ടില്ല.
ഒരു ഒറ്റമുറിയിൽ നടക്കുന്ന ഒരു കഥ ഇന്ത്യയുടെ വർത്തമാന കാല ദുരന്തങ്ങളെ വരച്ചുകാട്ടുന്നു.
നമുക്ക് ആരാണ് പ്രിയ്യപെട്ടത്  കരുതി വെച്ച ഓക്സിജൻ ഏറ്റവും ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം.
കുറച്ചു ദിവസം കൂടി ഏറ്റവും പ്രിയ്യപ്പെട്ടവരെ നിലനിറുത്താൻ  നമുക്ക് അത്രയ്ക്കും പ്രിയ്യ മല്ലാത്തവരെ മരിക്കാൻ വിടാം ... എത്ര ക്രൂരമായ ആലോചനയാണിത്.
മനുഷ്യൻ നിവർത്തികേടു കൊണ്ടാകാം അങ്ങനെ ചിന്തിക്കുന്നത്. അവന് ഏറ്റവും ഇഷ്ടം അവനെ തന്നെയല്ലെ …
ഓക്സിജൻ സിലണ്ടർ ലഭ്യമല്ലാത്തതിനാൽ വീട്ടിലെ പ്രായം ചെന്നവരുടെ  ഓക്സിജൻ ഓഫ് ചെയ്ത് മരണത്തിലേക്ക് തള്ളിവിടുന്ന
ഇന്ത്യയുടെ ഒട്ടു അകലയല്ലാത്ത കാലത്തെ ഒരു കുടുംബത്തെ നമ്മൾ
ഈ കഥയിൽ കാണാം . ഒരു പക്ഷെ ഇത് എഴുതപ്പെടുമ്പോൾ ഒരു ക്രൂരമായ ആലോചനയായി നമുക്ക് തോന്നാം പക്ഷെ ഇന്നിന്റെ ഇന്ത്യൻ പശ്ചാത്തലത്തിൽ ഇത് ഒരു സമീപ സാധ്യതയായി നമുക്ക് പരിഗണിക്കാം.
പരിസ്ഥിതിയെ കുറിച്ചുള്ള ആശങ്കകൾ
നമ്മുടെ ഭരണകൂടത്തിന്റെ നീതികേടുകളോടുള്ള കലഹം.
മനുഷ്യ ക്രൂര സ്വാർത്ഥതയെ കുറിച്ചുള്ള
ആകുലതകൾ
അങ്ങനെ ഒത്തിരി കാര്യങ്ങൾ
പറഞ്ഞു വെക്കുന്ന ഈ കഥ , വെറുമൊരു കഥയായി വായിച്ചു തീർക്കാനാവില്ല. മനുഷ്യരാശിയുടെ  വരാനിരിക്കുന്ന ഭീകര യാഥാർത്ഥ്യങ്ങളെ  ഭീതിയോടെയല്ലാതെ
നമുക്ക് ഈ വരികളിലൂടെ സഞ്ചരിക്കാനാവില്ല.
ഇതിന്റെ നടുക്കവും നോവും നിങ്ങൾക്കു കൂടി അനുഭവിക്കാൻ ഞാൻ വിട്ടു തരുന്നു.
നന്ദി ...

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)