വൂൾഫ് - ആണഹങ്കാരങ്ങളെ അസ്വസ്ഥമാക്കുന്ന സിനിമ

വൂൾഫ് - ആണഹങ്കാരങ്ങളെ അസ്വസ്ഥമാക്കുന്ന സിനിമ

പാട്രിയാർക്കിയുടെ ആനുകൂല്യങ്ങളോട്
കലഹിക്കുന്ന ഒരു സിനിമയാണ് 
വൂൾഫ് . ഇന്ദുഗോപന്റെ ചെന്നായ എന്ന കഥയുടെ ദൃശ്യഭാഷ മികച്ച രീതിയിൽ ഒരുക്കിയ ഷാജി.കെ. അസീസ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇർഷാദ് എന്ന നടൻ സിനിമയെ മികച്ച അനുഭവമാക്കി.. അദ്ദേഹത്തെ ഒരു പാട് ഇഷ്ടപ്പെട്ട സിനിമ,ഒരു വീടിനകത്തെ ഒരേ കാര്യത്തിന്റെ വിശദീകരണങ്ങളാൽ -ആവർത്തനങ്ങളാൽ ലാഗ ടിക്കാൻ തുടങ്ങുന്ന സമയത്ത്
മികച്ച ഒരു എൻട്രിയായിരുന്നു ഇർഷാദിന്റെത് . അതിനു ശേഷം സിനിമയ്ക്ക് മികച്ച പെയ്സും ഡെസ്റ്റിനേഷനും കിട്ടി.
സിനിമ മൊത്തത്തിൽ നല്ല അനുഭവമാണ് തന്നത്. ചില നോട്ടങ്ങൾ കൊണ്ട് സംവദിപ്പിക്കാവുന്നതിനു പോലും ഡയലോകുകളുണ്ടാക്കി മടുപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നു. മൗനങ്ങൾ പോലും ആശയ സംവേദന സാധ്യതയാക്കാവുന്ന പ്ലാറ്റ്ഫോമാണ ല്ലോ സിനിമ. ഒരു വീടിനകത്ത് മാത്രം നടക്കുന്ന സംഭവം ആയതു കൊണ്ട്  ബോറടിപ്പിക്കാതെ കഥ പറയുക എന്നത് വലിയ വെല്ലുവിളിയാണ് ഷാജിക്ക ഏറ്റെടുത്തത്. അവിടെ രണ്ട് സാധ്യതയാണ് സംവിധായകനുമുന്നിലുള്ളത് സംഭാഷണങ്ങളാൽ ടെമ്പോ നിലനിറുത്തുക. അല്ലെങ്കിൽ വിഷ്വൽ ഉപയോഗിച്ച് ക്യൂരിയോസിറ്റി കൊണ്ടു വരിക. ആദ്യത്തേതിനെ കൂടുതലാശ്രയിച്ചു.
ജോ യുടെ വരവിനു തൊട്ടു മുമ്പ് മുതൽ
ലൈറ്റ് (ഇരുട്ട് ) വിഷ്വൽ സർപ്രൈസിങ്ങിനായി  കുറച്ചു മെച്ചപെട്ട രീതിയിൽ ഉപയോഗിക്കാമായിരുന്നു എന്നു തോന്നുന്നു. തികച്ചും വ്യക്തി പരമായ വിലയിരുത്തലാണ് എന്ന് തന്നെ കരുതുമല്ലോ.
ആദ്യ പകുതിയിൽ സംയുക്ത ഉന്നയിക്കുന്ന ആൺ അഹങ്കാരങ്ങളോടുള്ള കലഹങ്ങൾ
രണ്ടാം പകുതിയാകുമ്പോൾ
താൻ ഒളിപ്പിച്ച ജോ യുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രൊട്ടക്ട് ചെയ്യുന്നതായി മാത്രമായി തോന്നുന്നു.
അമ്മയുടെ ഓവർ കൺസേണിനെ
സപ്പോർട്ട് ചെയ്യുന്നിടത്തും പിന്നീട് അമ്മ യെ ഞാൻ അനുസരിക്കുമെന്ന് തോന്നുന്നുണ്ടോ എന്നു ചോദിക്കുന്നിടത്തും 
സംയുക്തയുടെ കഥാപാത്രത്തിന്റെ
ഐഡന്റിറ്റിയിൽ ബല കുറവുണ്ട്.
 ആദ്യ പകുതിയിൽ സിനിമ ഉന്നയിക്കുന്ന തിനെ രണ്ടാം പകുതിയിൽ ബ്രേക്ക് ചെയ്യുന്ന ഒരു പ്രതിസന്ധി സിനിമയെ ചൂഴ്ന്നു നിൽക്കുന്നു.
ഇതൊന്നും സിനിമയെ കുറച്ചു കാണാവുന്ന ഘടകങ്ങളല്ല മറിച്ചു കാഴ്ച്ചയ്ക്കു ശേഷം നടക്കേണ്ട ചർച്ചകളാണ് എന്നു മാത്രം അറിയിക്കട്ടെ …. ഓരോ മനുഷ്യനിലെയും വന്യതയേയും മനുഷ്യത്വം ത്തെയും പുറത്തെടുത്തു പരിശോധിക്കുന്നുണ്ട് സിനിമ . അത് രണ്ട് ധ്രുവങ്ങളല്ല എപ്പോൾ വേണമെങ്കിലും നമ്മളിലത് പുറത്തു വരും . ചിലർ മനുഷ്യത്വത്തെ ഒളിപ്പിച്ച് വന്യതയെ പുറത്തു കാട്ടും മറ്റു ചിലർ വന്യതയെ ഒളിപ്പിച്ച് മനുഷ്യത്വത്തെ പുറത്തു കാട്ടും.
രണ്ടായാലും നമ്മളിലെ വന്യതയെ (ചെന്നായയെ)പുറത്താക്കണമെന്നു തന്നെയാണ് കഥ പറയുന്നത്. മനുഷ്യൻ മനുഷ്യനോട് ചേർന്നു നിൽക്കുമ്പോൾ
സ്നേഹത്തിനും പരസ്പര പരിഗണനകൾക്കു മല്ലാതെ മറ്റൊന്നിനും ഇടം നൽകരുതെന്നത് ശക്തമായി പറഞ്ഞു പോകുന്ന സിനിമ വർത്തമാന കാലത്തോട് - നമ്മുടെ മുൻ വിധികളോട് വിട്ടുവീഴ്ച്ചയില്ലാതെ കലഹിക്കുന്നുണ്ട് …
നന്ദി ഷാജിക്ക , ഇന്ദുഗോപൻ
ഇർഷാദ്
അർജുൻ അശോക്
സംയുക്ത
ഷൈൻ ടോം
ജാഫർ ഇടുക്കി
മികച്ച പ്രകടനം -അഭിനന്ദനങ്ങൾ

……..... - സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)