ഒരു പ്രമേഹരോഗിയുടെ ആത്മഗതം....
ഒരു പ്രമേഹരോഗിയുടെ ആത്മഗതം....
-------------------------
കഴിഞ്ഞ കാലമത്രയുo
കയച്ചുതുപ്പിയതുകൊണ്ട്
സ്വപ്നങ്ങളൊക്കെയും
കയ്ക്കാത്ത നാളെയെ
കുറിച്ചായിരുന്നു. ..............
പൊരുതാനുള്ള
മൂര്‍ച്ച തന്നത്
കഴിഞ്ഞ കാലത്തിന്റെ
പൊള്ളിക്കുന്ന കനലുകളായിരുന്നു
ഒടുവില്‍
ജീവിതം കുറച്ച് മധുരിച്ചു തുടങ്ങിയപ്പോള്‍
പ്രമേഹത്തിന്റെ ചോണനുറുമ്പുകള്‍തന്ന
സുഖമില്ലാത്ത നോവ്.
പൊരുതാനുള്ള ചെറുപ്പം
ബാക്കിയില്ലാത്തതുകൊണ്ടാകാം
പൊടുന്നനെ രോഗിയായി
രുചികളെല്ലാം മാഞ്ഞു
എല്ലാത്തിനും
നീരസത്തിന്റെ കയ്പ്
ഉണര്‍ന്നിരിക്കേണ്ടിടത്ത്
ഉറങ്ങിപ്പോയി.
സ്വപ്നങ്ങള്‍ വറ്റിയതുകൊണ്ടാവാം
ഉറങ്ങാന്‍ കിടന്നപ്പോള്‍
ദു;സ്വപ്നങ്ങള്‍പോലും
കൂട്ടിനില്ലാതെ.... ...
പുലരുവോളം ഉണര്‍ന്നു കിടന്നു
ചോണനുറുമ്പുകള്‍
ഉടലിന്റെ ഓരോ
മുക്കിലും മുലയിലും
ഇരമ്പിയാര്‍ക്കുന്നത്
ബോധ്യപ്പെടുംപോലെ
സ്വയം നഷ്ടപ്പെട്ടുതുടങ്ങിയിരിക്കുന്നു.
Comments
Post a Comment