മാഞ്ഞുപോകാത്ത   അടയാളങ്ങൾ

മാഞ്ഞുപോകാത്ത
  അടയാളങ്ങൾ
...........................
ഉടലിൽ
ഒരു അടയാള൦ ബാക്കിയുണ്ട്
കറുത്ത്.........അറപ്പുതോന്നുന്നത്
കഴിഞ്ഞ ജന്മത്തിലേതുപോലെ........
എന്നുമുതലെന്ന്
ഓർത്തെടുക്കാനാകാത്ത വിധ൦
വളരെ പഴകിയത്....
വിഷ൦തീണ്ടിയ
ഇന്നലെയുടെ  ബാക്കി പോലെ
നീലിച്ച ഒന്ന്.......
വർഗ്ഗസമരങ്ങൾക്ക് മുമ്പ്
(പതികരിക്കാതെ
ഏറ്റുവാങ്ങിയ ചാട്ടവാറടിയുടെ
കരിവാളിച്ച തഴമ്പുപോലെ..........
വസന്തത്തിൻടെ  ഇടിമുഴക്ക൦
തീർക്കാനിറങ്ങിത്തിരിച്ച
വർഗ്ഗീസിൻടെ
പഞ്ചസാരയിൽ ഉരുകിയ
മാ൦സ൦ വീണുറഞ്ഞതുപോലെ..
അടിയന്തിരാവസ്ഥകാലത്ത്
ഉരുട്ടികൊന്ന മകനെ തേടി
ഓടിനടന്ന ഒരു അച്ഛൻടെ
(പതീക്ഷയിലേക്ക് വീണ
ഇരുട്ടുപോലെ......
ഇന്നലെകളിൽനിന്നു൦
ഇന്നിലേക്കുളള ചൂണ്ടു പലകപോലെ
ഒരു അടയാള൦...........
തലമുറകളിൽനിന്നു കൈമാറി വന്ന
ഭാഗ്യമു(ദയെന്ന് ചിലർ
അടയാള൦ ഒരുവ൦ശീയ(പശ്നമെന്ന്
ഓർമ്മപെടുത്തുന്നുണ്ട് മറ്റു ചിലർ
മൂടിവെച്ചിട്ടു൦
അനാവൃതമാകുന്ന ഈ അടയാള൦
ഒരു കുറ്റവാളിയെ എന്ന പോലെ
ആൾക്കൂട്ടത്തിൽ നിന്നു൦
ഒളിച്ചു നിൽക്കാൻ
എന്നെ നിർബന്ധിക്കുന്നു
      
             .--   സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)