Posts

Showing posts from November, 2017

ഇനിയും രേഖപ്പെടുത്താത്ത ഒരു ആത്മഹത്യാ കുറിപ്പ്

Image
ഇനിയും രേഖപെടുത്താത്ത ഒരു ആത്മഹത്യാകുറിപ്പ്... ................................................. ഏയ് രോഹിത്ത് കാൾസാഗൻടെ അന്വേഷണങ്ങൾ നിന്നിലൂടെ തുടരുമെന്നത് നിൻടെ മാ(തം സ്വപ്നമായിരുന്നു... നിൻടെ ആത്മഹത്യാകുറിപ്പ് ചരി(ത സാഹിത്യമോ ശാസ്(ത സാഹിത്യമോ ആകാൻ തരമില്ല... പക്ഷെ അതിൽ.... ഒരു ദളിതൻടെ ചരി(തവും വർത്തമാനവും ഭാവിയും രേഖ പെടുത്താതെ പോയിട്ടില്ല... നിൻടെ പറച്ചിലുകൾ മാനവീകതയെ കുറിച്ചുള്ള വിലാപങ്ങളെന്ന് സാമാന്യ വൽക്കരിച്ചേക്കും മറിച്ചു അടിസ്ഥാനപരമായി നീയൊരു  ദളിതനായിരുന്നു അതായിരുന്നു സത്യം... ഒരു ദളിതനായി  ജീവിക്കുകഎന്നതും വലിയ സ്വപ്നങ്ങൾ  കാണുകയെന്നതും എ(ത അസാധ്യമാണെന്നാണ് നീയും  പറഞ്ഞുവെച്ചത്.. ഒന്നുറപ്പിക്കൂ.............. ദളിതൻ  അന്നും ഇന്നും ഒരു വോട്ടുബാങ്കല്ല അതുകൊണ്ട് അവനെ പരിഗണിക്കുക   എന്നത് ആരുടെയും രാഷ്(ടീയ അജണ്ടയല്ല ദളിതുരാജ്യം എന്നല്ല ദളിതൻടെതുകൂടിയായ രാജ്യം അതായിരുന്നു സ്വപ്നം എന്നത്തെയും പോലെ........ ഭാഗ്യം.. അസഹിഷ്ണുത (പകടിപ്പിച്ചതുകൊണ്ട് വിട്ടുപോകാനും  ചെന്നെത്താനും ഒരു രാജ്യം  ഇല...

സമാന്തരങ്ങൾ

സമാന്തരങ്ങൾ.... ******************* തന്ന കരുതലിന് തിരികെ ചോദിക്കുന്നത് എന്തുമാകാം....!!? ഒരു വേള പറഞ്ഞതാകാം പറഞ്ഞ് പഴകിയതുമാകാം.. ഒരാൾ കാറ്റൂതുന്നു.. മറ്റൊരാൾ കുളിരു കൊള്ളുന്നു...? ഉ...

വിൽക്കപെടാത്ത ദൈവങ്ങൾ

വിൽക്ക പെടാത്ത ദൈവങ്ങൾ.... .................................................... നമുക്കു നഗ്നരായ ദൈവങ്ങളെ കുറിച്ചു തർക്കിക്കാം നമുക്കിടയിൽ ഇപ്പോഴും നഗ്നമാക്കപ്പെടുന്ന പെണ്ണിനെ കുറിച്ച് സമരസപെടാം... മര...

പ്രണയത്തിന്റെ കുതിരകൾ

പ്രണയത്തിന്റെ... കുതിരകൾ .................................................... കുതിപ്പു വറ്റി.... കിതക്കുന്ന കുതിരയെ പോലെയാണ് നീ... ഈയിടെ... കിടപ്പറയിലേക്ക് വരുന്നത്.... കടക്കണ്ണിലെ സ്വകാര്യം കുടഞ്ഞെറിഞ്ഞിട്ടും വറ്റാത്ത ഉറവ പോലെ.. നനയ്ക്കുന്നുണ്ട് എന്റെ നെഞ്ചിനെ ഇടക്കിടെ.... തുറക്കപ്പെടാത്ത ജനാലകൾക്കിപ്പുറം തളം കെട്ടിയ കാറ്റിന്റെ കെട്ട മൗനം തുറിച്ചു നോക്കുന്നുണ്ട് നമ്മളി രുവരെയും... പ്രണയ ജലാശയങ്ങൾ ചെളി കെട്ടി ഒഴുക്കു വറ്റി..... പരൽ മീനുകൾ ചത്തു മലക്കുന്നു.... ഉറക്കത്തിൽ പോലും പരസ്പരം തൊടാതെ അകലം പാലിക്കപ്പെടുന്നത് കള്ള  ഉറക്കം കൊണ്ടാണെന്ന് നമ്മളറിയുക... അളന്നു വരച്ച ജ്യാമിതികൾ പോലെ തമ്മിൽ അതിരുകളിട്ട സമരസപെടലുകൾ..... സന്ധി കുറിച്ച യുദ്ധങ്ങളിൽ ആരും ആരാലും തോൽക്കപ്പെടാതെ... തണുത്തുറഞ്ഞ പകയെ.. വെളിച്ചം കാണാത്ത ചതിയെ... സ്നേഹത്തിന്റെ... നാട്യങ്ങളുടെ പുതപ്പു പുതപ്പിച്ച് നമ്മൾ ശ്വാസം മുട്ടി മരിക്കുന്നു......?

ഉടലും.. ഉടുപ്പും.. തമ്മിൽ പറഞ്ഞത്

ഉടലും.. ഉടുപ്പും.. തമ്മിൽ പറഞ്ഞത് .................................... ആ ചുവന്ന ഉടുപ്പ് എന്റെതാണ്... വെളുത്തു മലിനമായ നിന്റെ ഉടൽ അതിലേക്ക് തിരുകി കയറ്റരുത്... ഈ കറുത്ത ഉടൽ എന്റെതാണ് മലിനമായ.. ആ ഉടുപ്പില...

ഒരു തേവിടിശ്ശി കഥ

ഒരു തേവിടിശ്ശിക്കഥ ................ സീത നാൽപ്പത്തിയാറാം വയസ്സിലാണ് ഭർത്താവിനെയും രണ്ടു ആൺമക്കളെയും ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം ഒളിച്ചോടിയത്..... കേട്ടവർ മൂക്കത്തു ...

സുധീഷ് അമ്മവീടിന്റെ കവിതകൾ ( താഴെ Home ൽ അല്ലെങ്കിൽ > ൽ ക്ലിക്ക് ചെയ്യുക അങ്ങിനെ അടുത്ത കവിതയിലേക്ക് വീണ്ടും > )

Image

മുറിവേറ്റ ചുണ്ടുകൾ

മുറിവേറ്റ ചുണ്ടുകൾ """"""""""""""""""""""""""" അടിയന്തിരാവസ്ഥ കാലത്ത് കമ്മ്യൂണിസം എന്ന് പറഞ്ഞതിനാണ് ഒരുത്തനെ ഇടിച്ച് ചോരതുപ്പിച്ചുകൊന്നത്... മറ്റൊരുത്തനെ ഉരുട്ടികൊന്നത്.... വസന...