Posts

പുഴുവിനെതിരെ സവർണ്ണ പക്ഷ ന്യായീകരണം

Image
"പുഴു " നെതിരെ സവർണ്ണ പക്ഷ ന്യായീകരണത്തിന്റെ മാരകമായ ഒരു വെർഷൻ വായിച്ചു  C.R. പരമേശ്വരൻ ഇപ്പോൾ അങ്ങനെയാണ് എന്ന നിഗമനത്തിലെത്താനാണ് എനിക്കിഷ്ടം ഒരാൾ നുണ പറയാൻ തീരുമാനിച്ചാൽ അതിനെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും അയാളുടേതാവും. എന്നാലും ഇങ്ങനെയൊക്കെ പറയാമോ ? രത്തീനയുടെ സംവിധാനത്തിൽ മമ്മുട്ടി - പാർവ്വതി - അപ്പുണ്ണി ശശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ പുഴു എന്ന സിനിമ മലയാള സിനിമ മുമ്പു പറയാൻ മടിച്ചിരുന്ന ഒരു രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നുണ്ട്. മമ്മുട്ടിയുടെ കഥാപാത്രം സവർണ്ണ ഉടലും മനസും പേറുന്ന ഒരു പുരോഗമന മനസ്സുള്ള മനുഷ്യനാണ്. ആ സമൂഹത്തിലെ പുരോഗമന പക്ഷത്ത് എന്ന കാപട്യം നടിക്കുന്ന ഒത്തിരി പേരെ നമ്മൾ കണ്ടിട്ടുണ്ടാകും. അവരുടെ ശരികളിൽ അവർ ശരിയാണ് കാരണം അവർ വലിയ വിട്ടുവീഴ്ച്ചകൾ ചെയ്തിട്ടാണ് ത്യാഗങ്ങൾ ചെയ്തിട്ടാണ് പൊതു മണ്ഡലത്തിൽ ദളിതരോടും ന്യൂനപക്ഷക്കാരോടും ഇടപെടുന്നത്. അത് അവരുടെ ദയാപൂർണ്ണമായ മനുഷ്യത്വപരമായ വലിയ പ്രവർത്തനമയി അവർ വിശ്വസിക്കുന്നു. ആ വിശ്വാസം ചരിത്ര പരമായി അവരിൽ ഉറച്ചു പോയതാണ്. അവർ വളരെ പ്രധാനപ്പെട്ടതും ഉയർന്നതും സവിശേഷതയുള്ളവരുമാണെന്ന് ആരൊക്കെയോ സമ്മത...

ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു.

Image
 കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.കോം ഫിഫ്ത്ത് സെമസ്റ്റർ എക്സാം പ്രഖ്യാപിച്ചു. 27-01-2022 മുതൽ നടത്തുമെന്നാണ് പ്രാഥമീകമായി അറിയാൻ കഴിയുന്നത് കോവിഡ് പകർച്ചാ നിരക്ക് കുത്തനെ ഉയർന്ന സാഹചര്യത്തിലും കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിൽ വരുന്നതിന്റെ സാഹചര്യത്തിലും എക്സാം Date മാറ്റം വരാൻ സാധ്യതയുണ്ട്. എസ് എൻ പുരം മാസ്റ്റേഴ്സ് അക്കാദമിയിൽ ഇൻകം ടാക്സ് , മാനേജ്മെന്റ് എക്കൗണ്ടിങ്ങ് സബ്ജക്ടുകൾക്കായ് ക്രാഷ് ബാച്ചുകൾ ആരംഭിച്ചു.  അഡ്മിഷനായി 9745064712,7012363337 നമ്പറുകളിൽ ബന്ധപ്പെടുക. മാർച്ച് മാസത്തിൽ പ്രഖ്യാപിച്ച പ്ലസ് വൺ , പ്ലസ് ടു പരീക്ഷകൾക്കായുള്ള എക്കൗണ്ടിങ്ങ് ക്രാഷ് ബാച്ചുകളും മാസ്റ്റേഴ്സിൽ ആരംഭിച്ചിട്ടുണ്ട്  തൃശൂർ പ്രൊഫിൻസുമായ് ചേർന്ന് CMA കോഴ്സിന്റെ എൻട്രൻസ് കോച്ചിങ്ങും മാസ്റ്റേഴ്സിൽ നടന്നു വരുന്നു. ഇന്ത്യൻ സി.എം.എ - അക്കൗണ്ടിംഗ് മേഖലയിലെ ട്രെൻഡ് കോഴ്സ് കൊമേഴ്സ് പ്ലസ് ടു ചെയ്യുന്നവർക്കും B.Com ചെയ്യുന്നവർക്കും ബിഗ് ഓപ്പർച്യൂനിറ്റി തൃശൂർ Profinz മായ് ചേർന്ന് ഇപ്പോൾ S. N പുരം Master's Academy യിലും CMA ചെയ്യാനുള്ള സൗകര്യം 9745 064712, 7012363337 കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ...

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പുതിയ സിലബസ്സ് അത്ര നിഷ്കളങ്കമാണോ

Image
ഇതിനെ ഒരു ഒറ്റപെട്ട സംഭവമായും നിഷ്കളങ്കമായ തീരുമാനമായും വിലയിരുത്തുന്നതിനു മുമ്പ് ഇന്ത്യയിൽ സമഗ്ര മേഖലയിലും നടക്കുന്ന കാവിവൽക്കരണത്തെ നമ്മൾ കാണാതിരിക്കണോ ? സവർക്കറെയും ഗോൾ വാൾ ക്കറെയും ഇന്ത്യൻ രാഷ്ട്രീയ ബുദ്ധിജീവികളായ് സംഘ പരിവാർ ഉയർത്തി കൊണ്ടുവരാൻ കുറെ നാളുകളായ് ശ്രമിക്കുന്നു  അത് എളുപ്പത്തിൽ സാധിച്ചു കൊടുക്കുന്ന തീരുമാനമായി ഇതു മാറുമെന്ന് തർക്കമുണ്ടോ ? ഗോൾ വാൾക്കർ സവർക്കർ ഇന്ത്യയിലെ പ്രബുദ്ധ വിദ്യാർത്ഥി സമൂഹം പഠിക്കുന്ന - പുരോഗമന വിദ്യാർത്ഥി രാഷ്ട്രീയം ശക്ത സാന്നിദ്ധ്യമായിട്ടുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പഠന വിഷയമായിരുന്നു എന്ന്  നാളെയുടെ ചരിത്രമാകും ഇന്ത്യയിലെവിടെയും വളരെ എളുപ്പത്തിൽ കൂടുതൽ ശക്തമായി  സാധ്യമാക്കാവുന്ന മാതൃകയാകും അവർക്ക് , അങ്ങനെയല്ലാതാവും എന്നു കരുതാമോ? സവർക്കർ മാപ്പെഴുതി കൊടുത്ത് ഇന്ത്യയെ ഒറ്റിയവനാണെന്നും സ്വതന്ത്ര്യ സമരത്തെ അട്ടിമറിച്ച , ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ഹിന്ദു തീവ്രവാദിയായ സവർക്കർ എന്നൊക്കെ ഇൻട്രൊ കൊടുത്ത് പരീക്ഷയിൽ സവർക്കറുടെ ലേഖനം വിശദീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യം കിട്ടുമോ - അതും മൂല്ല്യ നിർണ്ണയം നടത്തുന്...

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസ് ജയം

Image
  ഇന്ത്യയെ ഇനി വിദേശ പിച്ചുകളിൽ പതറുന്ന ടീമെന്നു പറയാനാവില്ല , അടിച്ചാൽ തിരിച്ചടിക്കുന്ന ടീം , ക്രിക്കറ്റിന്റെ തമ്പ്രാക്കൻമാരെ അവരുടെ നാട്ടിൽ ചെന്ന് വിറപ്പിച്ച് ചരിത്രം  കുറിക്കുകയാണ് കോഹലി നേതൃത്വം കൊടുക്കുന്ന ടീം ഇന്ത്യ, ധോനിയുടെ നിഴലിൽ നിന്ന് കോഹ്‌ലി  അഗ്രസീവ് & ഇന്നോവേറ്റീവ് ക്യാപ്റ്റനായി മാറുന്ന കാഴ്ച്ച നമ്മൾ ഇംഗ്ലണ്ടിൽ കണ്ടു. ആദ്യ ഇന്നിങ്സിൽ  കടവുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് രേഹിത്ത് ശർമ്മ - രാഹുൽ സഖ്യം  മികച്ച പ്രതിേരോധം തീർത്തു. ആന്റേഴ്സൺ നയിക്കുന്ന പേസ് ആക്രമണത്തെ മെരുക്കി ആക്രമണത്തിലേക്ക് ഗിയർ മാറ്റി രോഹിത്ത് ശർമ്മ തന്റെ പ്രതിഭയോട് നീതി കാട്ടി, അങ്ങനെ അദ്ദേഹത്തിന്റെ വിദേശത്തെആദ്യ സെഞ്ചുറിയും പിറന്നു. രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും വന്നവർ വന്നവർ അവരുടെ റോളുകൾ ഭംഗിയാക്കി. കോഹ്ലിയും പന്തും താക്കൂറും തകർത്താടി ഇന്ത്യയ്ക്ക് 99 റണ്ണിന്റെ ആദ്യ ഇന്നിംഗ്സ് കടവും വീട്ടി 365 റൺസ് ലീഡ് വിശദമായ സ്ക്കോർ താഴെ ചേർക്കുന്നു റൂട്ടിനെ പിടിച്ചുകെട്ടിയാൽ ഇംഗ്ലണ്ടിനെ തളക്കാമെന്ന പാഠം ഇന്ത്യ പഠിച്ചു  മനോഹരമായ സ്പെല്ലുകൾ എറിഞ്ഞ് ബുമ്ര ഇന്ന് നിലവില...

വെള്ളിയാങ്കല്ലിലേക്ക് വീണ്ടും . സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില എന്ന നോവലിനെക്കുറിച്ച് സുധീഷ് അമ്മവീട്

Image
വെള്ളിയാങ്കല്ലിലേക്ക് വീണ്ടും …. സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില വായിച്ചു , മയ്യഴി പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ നമ്മളെ ഭ്രമിപ്പിച്ചതും, വായനയ്ക്കു ശേഷവും നമ്മളെ തളച്ചിട്ടതുമായ ഒരു ഇടമാണ് വെള്ളിയാങ്കല്ല്, മയ്യഴിക്കാരുടെ വിശ്വാസങ്ങളിൽ ജനനത്തിനു മുമ്പും മരണത്തിനുശേഷവും നമ്മൾ വെള്ളിയാങ്കല്ലിൽ തുമ്പികളായി ജീവിക്കുന്നുണ്ടാകുമത്രെ…. ആ വെള്ളിയാങ്കല്ലിലേക്ക് ഒരിക്കൽ കൂടി കൂട്ടി കൊണ്ടുപോകുന്നുണ്ട് , സുഭാഷ്‌ചന്ദ്രൻ തന്റെ നോവലായ സമുദ്രശിലയിലൂടെ ... ആ വെള്ളിയാങ്കല്ലിന്റെ മറ്റൊരു അനുഭവത്തെ അനാവരണം ചെയ്യുകയാണ് സമുദ്രശില. പൂർവ്വ ജൻമങ്ങളുടെ ശേഷിപ്പുകൾ നമ്മളിലൂടെ കടന്നുപോകുന്നുണ്ടാകാം, അതെ ഒരു അർത്ഥത്തിൽ പഴയ കാലത്തിന് പറയാനുള്ളത് അടുത്ത തലമുറയിലേക്ക് കടത്തി കൊണ്ടുപോകുന്ന ഒരു ചാനൽ മാത്രമാകാം നമ്മുടെ ജീവിതം. എഴുത്തുകാരൻ മറ്റാരാലോ നിയന്ത്രിക്കപ്പെട്ട് താൻ കൂടി ഭാഗധേയം നിർണ്ണയിക്കുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അതിന്റെ സങ്കീർണ്ണതയിൽ വികസിക്കുന്ന ഒരു നോവലാണ് സമുദ്ര ശില . അംബ എന്ന കഥാപാത്രം വർത്തമാന കാലത്തെ ഒരു കഥാപാത്രമാകാൻ തരമില്ല, അങ്ങനെയാണെങ്കിൽ പോലും അവൾ പേ...

ദ്വീപ് നാടകത്തെക്കുറിച്ച് ശ്രീകല കിരൺ എഴുതുന്നു.

Image
വെളുത്ത മണ്ണ്  ചിരിച്ചു വിളങ്ങുന്ന നാട്' ലക്ഷദ്വീപ് എന്ന അവരുടെ നാട്...ആ നാടിന്റെ പൊള്ളുന്ന അകം തുറന്നു കാട്ടിയ നാടകമാണ് 'ദ്വീപ്'. സ്വന്തം നാടിനെ അത്രമേൽ സ്നേഹത്തോടെ ചേർത്തു പിടിച്ച ഒരു ജനത ഇന്ന് ഒന്നാകെ പ്രതിഷേധിച്ചും,കരഞ്ഞു വിളിച്ചും തളർന്നു പോകുന്ന പോലെയാണ്. സ്വന്തമായിരുന്നതൊക്കെയും നഷ്ടമാകുമോ എന്ന ഭയത്താൽ ജീവിക്കുകയാണ്.ഭരണ കൂടത്തിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്ക് ഇരയാകേണ്ടി വന്ന അവരുടെ വിലാപങ്ങളുടെ നേർക്കാഴ്ച്ചയാവുകയാണ് സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവഹിച്ച 'ദ്വീപ്' എന്ന ഈ കൊച്ചു നാടകം.          നാടകത്തിലെ പാത്തുവിന്റെ ഉപ്പയെ പോലെ പലരും ഇന്ന് ദ്വീപിലെ ജയിലിൽ ആണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഒരു നാടായിരുന്നു ലക്ഷദ്വീപ്.അതുകൊണ്ട് തന്നെ പേരിനൊരു പോലീസ് സ്റ്റേഷനും അടഞ്ഞു കിടക്കുന്ന ജയിലുമാണ് അവിടെ ഉണ്ടായിരുന്നത്.ഇന്ന് അത് സ്വന്തം നാടിനു വേണ്ടി പ്രതികരിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കുവാനും അവരുടെ ശബ്ദം മറ്റുള്ളവരുടെ കാതുകളിൽ എത്താതിരിക്കുവാനും ഭരണകൂടം കണ്ടെത്തിയ...

സേവ് ലക്ഷദ്വീപ് കാമ്പയിന്റെ ഭാഗമായ് നിർമ്മിച്ച"ദ്വീപ് " നാടകം ഇർഷാദ്ക്കയും ഷാജിക്കയും ചേർന്ന് യൂട്യൂബിൽ റിലീസ് ചെയ്തു. https://youtu.be/UnCLYM5cBmIനന്ദി ... ഇനി നിങ്ങളുടെ പിന്തുണ കൂടി വേണം ,നാടകം കണ്ട് അഭിപ്രായം പറയുമല്ലോhttps://youtu.be/UnCLYM5cBmI

Image
സേവ് ലക്ഷദ്വീപ് കാമ്പയിന്റെ ഭാഗമായ് നിർമ്മിച്ച"ദ്വീപ് " നാടകം  ഇർഷാദ്ക്കയും ഷാജിക്കയും ചേർന്ന് യൂട്യൂബിൽ റിലീസ് ചെയ്തു. https://youtu.be/UnCLYM5cBmI നന്ദി ... ഇനി നിങ്ങളുടെ പിന്തുണ കൂടി വേണം ,നാടകം കണ്ട് അഭിപ്രായം പറയുമല്ലോ https://youtu.be/UnCLYM5cBmI നാടകം വലിയൊരു സമരമാർഗമാണ്..കാലത്തോട് പ്രതികരിച്ചതിൽ നാടക കലാരൂപത്തിന് വലിയ പ്രാധാന്യമുണ്ട് , അത്തരം വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു ലക്ഷദ്വീപ് പശ്ചാത്തലത്തിൽ പറഞ്ഞ ദ്വീപ് എന്ന നാടകം …ശബ്ദിക്കുന്ന / പ്രതികരിക്കുന്ന മനുഷ്യനെ കൊന്നുകളയുന്നകാലത്തിനെതിരെ നാടക സമരം തീർക്കുകയായിരുന്നു “ദ്വീപ്” എന്ന നാടകത്തിലൂടെ...എന്റെ പ്രിയ സുഹൃത്ത് “ആദിത്യൻ കാതിക്കോട്…ആവിഷ്കാരസ്വാതന്ത്യ്രം ഇത്രയും അപകടത്തിലായ കാലഘട്ടത്തിൽ , കാലത്തോട് പ്രതികരിക്കാന്‍ കഴിയുന്നസമൂഹത്തെ സൃഷ്ടിക്കാന്‍ ഇതുപോലുള്ള തുറന്നു പറച്ചിൽ നാടകങ്ങൾ അത്യാവശ്യമാണ്, വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു “ദ്വീപ്” സമ്മാനിച്ചത് !!..ഈ നാടകം കാലത്തോട് വിളിച്ചു പറയുന്നത് ഇങ്ങിനെയാണ്‌ :-“സാഹോദര്യവും സ്നേഹവും ഉമ്മവെച്ചിരുന്ന ദ്വീപ് സമൂഹത്തിൽ വെറുപ്പിന്റെ ,കണക്കു പ...