കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പുതിയ സിലബസ്സ് അത്ര നിഷ്കളങ്കമാണോ
ഇതിനെ ഒരു ഒറ്റപെട്ട സംഭവമായും
നിഷ്കളങ്കമായ തീരുമാനമായും
വിലയിരുത്തുന്നതിനു മുമ്പ്
ഇന്ത്യയിൽ സമഗ്ര മേഖലയിലും നടക്കുന്ന കാവിവൽക്കരണത്തെ നമ്മൾ കാണാതിരിക്കണോ ?
സവർക്കറെയും ഗോൾ വാൾ ക്കറെയും ഇന്ത്യൻ രാഷ്ട്രീയ ബുദ്ധിജീവികളായ് സംഘ പരിവാർ ഉയർത്തി കൊണ്ടുവരാൻ കുറെ നാളുകളായ് ശ്രമിക്കുന്നു
അത് എളുപ്പത്തിൽ സാധിച്ചു കൊടുക്കുന്ന
തീരുമാനമായി ഇതു മാറുമെന്ന് തർക്കമുണ്ടോ ?
ഗോൾ വാൾക്കർ സവർക്കർ
ഇന്ത്യയിലെ പ്രബുദ്ധ വിദ്യാർത്ഥി സമൂഹം പഠിക്കുന്ന - പുരോഗമന വിദ്യാർത്ഥി രാഷ്ട്രീയം ശക്ത സാന്നിദ്ധ്യമായിട്ടുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ
പഠന വിഷയമായിരുന്നു എന്ന്
നാളെയുടെ ചരിത്രമാകും
ഇന്ത്യയിലെവിടെയും
വളരെ എളുപ്പത്തിൽ കൂടുതൽ ശക്തമായി
സാധ്യമാക്കാവുന്ന
മാതൃകയാകും അവർക്ക് , അങ്ങനെയല്ലാതാവും എന്നു കരുതാമോ?
സവർക്കർ മാപ്പെഴുതി കൊടുത്ത് ഇന്ത്യയെ ഒറ്റിയവനാണെന്നും സ്വതന്ത്ര്യ സമരത്തെ അട്ടിമറിച്ച , ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ഹിന്ദു തീവ്രവാദിയായ സവർക്കർ എന്നൊക്കെ ഇൻട്രൊ കൊടുത്ത് പരീക്ഷയിൽ സവർക്കറുടെ ലേഖനം വിശദീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യം കിട്ടുമോ - അതും മൂല്ല്യ നിർണ്ണയം നടത്തുന്ന അധ്യാപകനെ ഭയപ്പെടാതെ ....?
കേരളത്തിലെ പ്രബുദ്ധ മനസ്സിനെ എങ്ങനെയാണ് പ്രശ്നകലുഷിതമാക്കാമെന്ന് അവരുടെ ദീർഘകാലത്തെ പഠനം ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു …
കേരളത്തിലെ വിദ്യാഭ്യാസം - അതു അത്യന്തം പുരോഗമനോൻ മുഖമാക്കുന്ന പഠന വിഷയങ്ങൾ (കരിക്കുലം ) അതാണ് സംഘപരിവാറിനെ നിഷേധിക്കുന്ന ബോധം ഇവിടെ പാകി മുളപ്പിച്ചത്. അത് കൊണ്ട് അതിനകത്ത് കയറി അതിനെ ശിഥിലമാക്കുക, അവിടെ അവർക്കു വളരാവുന്ന വിത്തുകൾ പാകുക
ഇതിന്റെ തുടക്കമല്ല ഇത് എന്ന് കരുതുന്ന നിഷ്കളങ്കത നിങ്ങളിൽ ഉണ്ടോ ?
വിചാരധാരയിലെ ഒരു ഭാഗം ക്ലാസ്സ് മുറിയിൽ പഠന വിഷയമായി വരുമ്പോൾ
ക്ലാസ് മുറി രണ്ടായി പകുക്കപ്പെടും
സംഘപരിവാർ മൂശയിൽ വളർന്നു വന്നവരും , പുരോഗമന പക്ഷത്ത് എന്ന് വിശ്വസിക്കുകയും ഹിന്ദു ആചാര വിശ്വാസ മൂല്ല്യങ്ങൾ വളരെ പ്രധാനമെന്ന് വിശ്വസിക്കുന്നവർ ഒരു വിഭാഗവും
ന്യൂനപക്ഷ സമൂഹങ്ങളും റിയൽ വിപ്ലവാത്മകബോധം ജനുവിനായി കൊണ്ടു നടക്കുന്നവർ രണ്ടാമിടത്തിലും
ആദ്യ വിഭാഗത്തിലുള്ളവർ തികച്ചും പുരോഗമന ഭൂമികയായ ക്യാമ്പസ്സു കളിൽ വലിയ അറ്റൻഷൻ ഇല്ലാത്തവരോ പിൻതിരിപ്പൻമാരോ ആയിരുന്നു
അവർക്ക് വലിയ പ്രാതിനിധ്യം കിട്ടും അതും തികച്ചും സൈദ്ധാന്തികമായി മായി തന്നെ …. !
അത് അവരെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ല.
ഇത് ഒക്കെ കൊണ്ട് എനിക്കതിനെ ഒട്ടും നിഷ്കളങ്കമായ തീരുമാനമാകാമെന്ന്
വിശ്വസിക്കാനാവുന്നില്ല.
Comments
Post a Comment