Posts

സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ നാടകത്തിലെ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്)

Image
സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്) പുരോഗമന കലാസാഹിത്യ സംഘം, തൃശൂർ ജില്ലാ കമ്മറ്റി നേതൃത്വം നൽകിയ സാംസ്കാരിക ജാഥയ്ക്ക് ഇന്ന് വൈകീട്ട് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ജാഥയിൽ അവതരിപ്പിച്ച നാടകത്തിനിടയിൽ , ഉണ്ടായ ഹൃദയസ്പർശിയായ ഒരനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു.     ഉത്തരേന്ത്യയിലെ പാവപ്പെട്ട ദളിത കുടുംബത്തിലെ കുഞ്ഞ് മരിച്ചുകിടക്കുന്നു. സംസ്ക്കാരത്തിനും മറ്റും യാതൊരു നിവൃത്തിയുമില്ലാത്ത അച്ഛനും , അമ്മയും പൊട്ടിക്കരഞ്ഞു കൊണ്ട് , എല്ലാവരുടേയും സഹായം തേടുന്നതാണ് സുധീഷ് അമ്മവീട് എഴുതി പ്രേം പ്രസാദ് സംവിധാനം ചെയ്ത "സബോള " നാടകത്തിലെ രംഗം .....     അവിടേയ്ക്ക് അതിഥി തൊഴിലാളിയെന്ന് തോന്നിയ്ക്കുന്ന ഒരു യുവതി കടന്നുവന്ന് രണ്ട് 500 രൂപ നോട്ടുകൾ സംഭാവന നൽകി പോകുന്നു. അവിടെ കൂടിയിരുന്ന എല്ലാവരും കരുതിയത് , നാടക ടീമിലെ അംഗമായിരിക്കും അവരെന്നാണ്.   നാടകത്തിനൊടുവിൽ ജാഥാ ക്യാപ്റ്റൻ പ്രേം പ്രസാദ് അറിയിച്ചപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ ആ യുവതിയിലേയ്ക്ക് തിരിയുന്നത് ......!   അവർ അന്യഭാഷാ തൊഴിലാളിയാണ്. പാവപ...

സബോള നാടക വിശേഷങ്ങൾ sabola drama by sudheesh ammaveedu

Image
* എസ്.എൻ.പുരം പു.ക.സ സംഘടിപ്പിച്ച സാംസ്കാരിക സദസിനോടനുബന്ധിച്ച് നടന്ന സബോള എന്ന നാടകത്തെ കുറിച്ച് :-* മനോജ് വള്ളിവട്ടം.. *ഇന്ത്യയിലെ സമകാലീന സംഭവമായ കർഷകന്റെ ദുരവസ്ഥകളുടെ നേർക്കാഴ്ചയായ സബോള എന്ന ലഘുനാടകത്തിന്റെ ആദ്യപ്രദർശനം കണ്ടു..* *ഇന്നിന്റെ കർഷകൻ അവന്റെ കൃപ മാറുന്നുണ്ട്..* *കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സദസിലേക്കിറങ്ങി വന്ന് നായക കഥാപാത്രവും സംഘവും കർഷകരോടൊപ്പം ഐക്യപ്പെടണമെന്ന് ആവശ്യപ്പെടുമ്പോൾ സദസൊട്ടാകെ അതിന് തയ്യാറാകുന്നു....* *അതിനായ് തയ്യാറാക്കുന്നു എന്നിടത്ത് സബോള എന്ന നാടകം ഒരു കലാമൂല്യമുള്ള കലാസൃഷ്ടിയായ് മാറുന്നുണ്ട്..* *ആദ്യ സ്റ്റേജ് ആയതിന്റെ ടെക്നിക്കൽ വിഷയങ്ങളും* *അഭിനയ മുഹൂർത്തങ്ങളും തിരക്കഥയിലെ കരുത്തും ഇന്നത്തെ പരിമിതികളിൽ നിന്നും കുറച്ച് കൂടെ പെർഫെക്ഷനോടെ വീണ്ടും അവതരിപ്പിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു..* *പ്രതീക്ഷിക്കുന്നു..* *രചനയും സംവിധാനവും നിർവ്വഹിച്ച*  *സുധീഷ് അമ്മവീടിനും നാടകത്തിൽ രംഗത്ത് സഹകരിച്ച* *ആദിത്യൻ കാതിക്കോട്,*  *സുകേഷ് താമരക്കുളം,* *എം. രാഗിണി,* *ജിതി സുധീഷ്,* *പിന്നണിയിലെ* *സുബീഷ് ജനനന്മ,* *എന്നിവർക്ക് അഭിനന്ദനങ്ങൾ*...

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍

Image
കേരള സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പ് തീയതി: 17-12-2020 ------------------------- എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതല്‍ സ്കൂള്‍തലത്തില്‍ നടത്തുന്നതിന് ക്രമീകരണമുണ്ടാക്കും. മാതൃകാപരീക്ഷകളും വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള കൗണ്‍സലിങ്ങും സ്കൂള്‍തലത്തില്‍ നടത്തും. ഇതിനു വേണ്ടി 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള...

തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ

Image
തല കുത്തി മറിഞ്ഞു കളിക്കുന്ന മൂന്നു വൃദ്ധൻമാർ എന്ന അശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട് കാട്ടൂർ കടവിന്റെ എഴുത്തുകാരൻ അശോകൻ ചരുവിൽ. അടിയുറച്ച നിലപാടിൽ നിന്നുകൊണ്ട് കാലത്തോട് സംവദിക്കുകയും കലഹിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരൻ. കഥകളുടെ എണ്ണം കൂട്ടാൻ വേണ്ടി മാത്രം എഴുതാൻ തീരുമാനിച്ച ഒരു എഴുത്തുകാരനല്ല ശ്രീ അശോകൻ ചരുവിൽ എന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കഥകളും താൻ ജീവിക്കുന്ന പ്രദേശത്തെ , കാലത്തെ , സാമൂഹിക രാഷ്ട്രീയ കാലാവസ്ഥയെ പ്രശ്നവൽക്കരിക്കുകയും വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്നവയാണ്. കഥകളെ രാഷ്ട്രീയ ഇടപെടലായും രാഷ്ട്രീയ പ്രവർത്തനമായും കൂടെ കൊണ്ടു നടക്കുന്ന ഒരാളാണ് അശോകൻ ചരുവിൽ മാഷ് . ഒരു എഴുത്തുകാരൻ അയാൾ ജീവിക്കുന്ന കാലത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് അല്ലാതെ എഴുത്തു ജീവിതവും സാമൂഹിക ജീവിതവും സത്യസന്ധമായി മുന്നോട്ട് കൊണ്ടുപോകാനാവില്ല. കാലത്തിന്റെ നെറികേടുകളോട് അനീതികളോട് സന്ധിചെയ്യാനാവാതെ നിരന്തരം സംഘർഷഭരിതമായ ഒരു മനസു പേറുന്ന ഒരു എഴുത്തുകാരനാണ് അശോകൻ ചരുവിൽ എന്നത് സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി കഥകൾ അദ്ദേഹത്തിന്റെതായുണ്ട് . പഠിക്കലെ മഠത്തിലെ ബലരാമന...

പഠിക്കലെ മഠത്തിലെ ബലരാമൻ എന്നഅശോകൻ ചരുവിലിന്റെ കഥയെ കുറിച്ച് സുധീഷ് അമ്മവീട് .

Image
പടിക്കൽ മഠത്തിൽ ബലരാമൻ (അശോകൻ ചരുവിലിന്റെ കഥയെക്കുറിച്ച് സുധീഷ് അമ്മവീട് ) കാലത്തിന്റെ ബോധ്യങ്ങളോടും ബോധത്തോടും സംവദിക്കുന്ന ഒരു എഴുത്തുക്കാരനാണ് അശോകൻ ചരുവിൽ . കഥകൾക്ക് രാഷ്രീയ വായനയെ സാധ്യമാക്കുന്ന ഒരു വാതിൽ തുറന്നിട്ടുകൊണ്ട് എഴുതുന്ന ഒരു രീതി അദ്ദേഹം ബോധപൂർവ്വം തുടർന്നു പോകുന്നു. തന്റെ രാഷ്ടീയ ശരികളിൽ നിന്നുകൊണ്ട് ലോകത്തെ കാണാനും ആ കാഴ്ച്ചയുടെ പുനരാഖ്യാനങ്ങളായി ആവിഷ്ക്കരിക്കപ്പെടുന്ന കഥകൾ സമൂഹത്തോടുള്ള തന്റെ സംവേദന മാധ്യമമായി വികസിപ്പിച്ചെടുക്കുകയും ചെയ്ത എഴുത്തുകാരനാണ് ശ്രീ അശോക ചരുവിൽ . വെറുതെ എഴുതാൻ വേണ്ടി എഴുതുന്ന ഒരു എഴുത്ത് അശോകൻ ചരുവിലിന്റെ തായി കണ്ടെടുക്കാനാകില്ല. കാലത്തോട് കലഹിക്കുന്ന അല്ലെങ്കിൽ മുഖാമുഖം നിൽക്കുന്ന കഥകൾ വായനക്കാരനിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയോ പ്രതീക്ഷകളും പ്രതിരോധങ്ങളും പ്രത്യാശകളും രൂപപ്പെടുത്തുകയോ ചെയ്യുന്നു. അദ്ദേഹത്തിന്റെ വ്യത്യസ്ഥമായ ഒരു വായനാനുഭവം സമ്മാനിച്ച ഒരു കഥയാണ് പടിക്കൽ മഠത്തിൽ ബലരാമൻ . എഴുത്തുകാരൻ നിലയുറപ്പിക്കുന്ന ഇടത്തെക്കുറിച്ച് വായനക്കാരനിൽ ചെറിയ സംശയം ജനിപ്പിക്കുന്നുണ്ട് ഈ കഥ. ഒന്നിച്ചു പഠിക്കുന്ന കാലത്തു പോലും ഒരു പരിധിയിൽ കവിഞ്...

ചില തിരിവുകൾ തിരിഞ്ഞാൽ ജീവിതം നേരെയാകും - സുധീഷ് അമ്മവീട്

Image
ചില തിരിവുകൾ തിരിയുമ്പോൾ ജീവിതം നേരെയാകും .... - സുധീഷ് അമ്മവീട് "തിരിവുകൾ "        അപരത്വത്തെ തൊടുന്ന  അനുഭവം സമ്മാനിച്ച ഒരു ചെറിയ സിനിമ . രാജേഷ് ഇരുളം രചനയും സംവിധാനവും നിർവ്വഹിച്ച തിരിവുകൾ നിരാശപ്പെടുത്തിയില്ല. മാത്രമല്ല ചെറുതല്ലാത്ത ഒരു നീറ്റൽ ശേഷിപ്പിക്കുകയും ചെയ്തു. ജീവിതത്തിന്റെ യഥാർത്ഥ തിരക്കഥയിൽ വില്ലനെയും നായകനെയും തീർക്കുന്നത് സാഹചര്യങ്ങളാണ്. ഇരയ്ക്കും വേട്ടക്കാരനും അവന്റെ നിലനിൽപ്പിനെ ന്യായീകരിക്കുന്ന കാഴച്ചകളുണ്ടാകും. പബ്ലിക്ക് നോർമ്സ് (Norms)അനുസരിക്കാത്ത മുഹൂർത്തങ്ങളിലൂടെ നമ്മൾ ഓരോരുത്തരും കടന്നുപോയിട്ടുണ്ടാകും. സാക്ഷികളില്ലാത്തത് കൊണ്ട് - തെളിവുകൾ ഇല്ലാത്തത് കൊണ്ട്  തെളിയിക്കാനാകാത്ത കുറ്റകൃത്യങ്ങളുടെ ഭാഗമായി നമ്മളും മാറിയിട്ടുണ്ടാകാം .നമ്മൾ ആത്മ  പരിശോധനയിൽ  സ്വയം കുറ്റകാരനല്ല എന്ന് വിധിക്കുന്നത് രാജ്യത്തിന്റെ നിയമ പുസ്തകം നോക്കിയല്ല അതിജീവന സിദ്ധാന്തത്തെ  അടിസ്ഥാനപ്പെടുത്തിയാണ്. മൂലധന കേന്ദ്രീകൃതമായ ഒരു ലോകത്ത് - ഒരു കാലത്ത് മനുഷ്യ ബന്ധങ്ങളുടെ മൂല്ല്യനിർണ്ണയത്തിന് പണം എന്ന അളവുകോലിനപ്പുറം മറ്റ് എന്ത്. കൊടുക്കൽ വാ...

ഒരു വായനശാല വിപ്ലവം എന്ന യമ എഴുതിയ കഥയെക്കുറിച്ച് സുധീഷ് അമ്മവീട്

Image
  യമ   യുടെ വായനശാല വിപ്ലവം എന്ന കഥ വായിച്ചു.. വായനശാല വിപ്ലവം കഥ ഒരു ഒരു പ്രണയ കഥ എന്ന രീതിയിൽ തുടങ്ങി തുടങ്ങികേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് നാടകീയമായി പടർന്നുകയറിയ ഒരു കഥയാണ് ചർച്ചകൾക്കായ് ചിലത് കുറിച്ചിടട്ടെ ജാതി രാഷ്ട്രീയത്തെ ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിലും അത്തരത്തിൽ അഡ്രസ്സ് ചെയ്യുന്നത് പോലെ ഒരു  തോന്നൽ നമുക്കിടയിൽ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്  മാത്രമല്ല ലീലാമ്മ ജാതി ശരീരത്തോട് കഥയിലുടനീളം അലിഞ്ഞു തീരുന്നതായാണ്  അനുഭവപ്പെടുന്നത് അതിനൊരു  എതിർവാദത്തിന് ഒരു കുതറി ച്ചയെങ്കിലും ലീലാമ്മയിൽ ഉണ്ടാക്കിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടില്ല  എന്ന് തന്നെ പറയാം  രണ്ടാമത്തെ വായന സാധ്യമായാൽ നിങ്ങൾക്ക് ഈ കഥയെ മറ്റൊരു തരത്തിൽ നിരീക്ഷിക്കാം  ഒരു വിപ്ലവം എന്നത് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴിയിലൂടെ നേടിയെടുക്കുന്നതാണ് എന്ന ഒരു സാമാന്യബോധത്തെ  ബോധപൂർവ്വമോ  അല്ലാതെയോ ഉല്പാദിപ്പിക്കുന്നുണ്ട്  ഈ കഥ മറ്റൊന്ന് ഒരു പഞ്ചവടിപാലം പോലെയുള്ള ഒരു ആക്ഷേപഹാസ്യ ത്തിൻറെ രൂപത്തിൽ ഒരു രാഷ്ട്രീ...