സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ നാടകത്തിലെ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്)

സബോള നാടകം കണ്ട് കരളലിഞ്ഞ് ഒരു സ്ത്രീ കഥാപാത്രത്തിന് സഹായമെത്തിച്ചപ്പോൾ ( ദേശാഭിമാനി റിപ്പോർട്ട്)

പുരോഗമന കലാസാഹിത്യ സംഘം, തൃശൂർ ജില്ലാ കമ്മറ്റി നേതൃത്വം നൽകിയ സാംസ്കാരിക ജാഥയ്ക്ക് ഇന്ന് വൈകീട്ട് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം നൽകി. ജാഥയിൽ അവതരിപ്പിച്ച നാടകത്തിനിടയിൽ , ഉണ്ടായ ഹൃദയസ്പർശിയായ ഒരനുഭവം ഇവിടെ പങ്കുവെയ്ക്കുന്നു.
    ഉത്തരേന്ത്യയിലെ പാവപ്പെട്ട ദളിത കുടുംബത്തിലെ കുഞ്ഞ് മരിച്ചുകിടക്കുന്നു. സംസ്ക്കാരത്തിനും മറ്റും യാതൊരു നിവൃത്തിയുമില്ലാത്ത അച്ഛനും , അമ്മയും പൊട്ടിക്കരഞ്ഞു കൊണ്ട് , എല്ലാവരുടേയും സഹായം തേടുന്നതാണ് സുധീഷ് അമ്മവീട് എഴുതി പ്രേം പ്രസാദ് സംവിധാനം ചെയ്ത "സബോള " നാടകത്തിലെ രംഗം .....
    അവിടേയ്ക്ക് അതിഥി തൊഴിലാളിയെന്ന് തോന്നിയ്ക്കുന്ന ഒരു യുവതി കടന്നുവന്ന് രണ്ട്
500 രൂപ നോട്ടുകൾ സംഭാവന നൽകി പോകുന്നു.
അവിടെ കൂടിയിരുന്ന എല്ലാവരും കരുതിയത് , നാടക ടീമിലെ അംഗമായിരിക്കും അവരെന്നാണ്.
  നാടകത്തിനൊടുവിൽ ജാഥാ ക്യാപ്റ്റൻ പ്രേം പ്രസാദ് അറിയിച്ചപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ ആ യുവതിയിലേയ്ക്ക് തിരിയുന്നത് ......!
  അവർ അന്യഭാഷാ തൊഴിലാളിയാണ്. പാവപ്പെട്ട ദളിതു കുടുംബത്തിന്റെ കഷ്ടപ്പാടുകൾ കാണുവാനും , മനസ്സിലാക്കാനും അവർക്ക് ഭാഷ തടസ്സമായില്ല. മാത്രമല്ല ചെങ്കൊടിയ്ക്ക് കീഴെ നടക്കുന്ന പരിപാടിയായതിനാൽ 1000 രൂപ സംഭാവന ചെയ്യാൻ , സ്വയം എടുത്ത തീരുമാനവുമായിരുന്നത്രെ ....! എത്ര നിർബന്ധിച്ചിട്ടും അവരത് മടക്കി വാങ്ങാൻ തയ്യാറായില്ല.......!
അവരുടെ പേര് ശ്രീലക്ഷ്മി
അതെ ഇന്ന് ഞങ്ങൾ നേരിട്ടു കണ്ട സാക്ഷാൽ ശ്രീലക്ഷ്മി.....!
പുരോഗമന കലാസാഹിത്യ സംഘത്തിനു വേണ്ടി ,
അവർക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ❤️❤️❤️
*എസ്.എൻ.പുരം പു.ക.സ സംഘടിപ്പിച്ച സാംസ്കാരിക സദസിനോടനുബന്ധിച്ച് നടന്ന സബോള എന്ന നാടകത്തെ കുറിച്ച് :-*
മനോജ് വള്ളിവട്ടം..

*ഇന്ത്യയിലെ സമകാലീന സംഭവമായ കർഷകന്റെ ദുരവസ്ഥകളുടെ നേർക്കാഴ്ചയായ സബോള എന്ന ലഘുനാടകത്തിന്റെ ആദ്യപ്രദർശനം കണ്ടു..*

*ഇന്നിന്റെ കർഷകൻ അവന്റെ കൃപ മാറുന്നുണ്ട്..*

*കർഷകരുടെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സദസിലേക്കിറങ്ങി വന്ന് നായക കഥാപാത്രവും സംഘവും കർഷകരോടൊപ്പം ഐക്യപ്പെടണമെന്ന് ആവശ്യപ്പെടുമ്പോൾ സദസൊട്ടാകെ അതിന് തയ്യാറാകുന്നു....*
*അതിനായ് തയ്യാറാക്കുന്നു എന്നിടത്ത് സബോള എന്ന നാടകം ഒരു കലാമൂല്യമുള്ള കലാസൃഷ്ടിയായ് മാറുന്നുണ്ട്..*

*ആദ്യ സ്റ്റേജ് ആയതിന്റെ ടെക്നിക്കൽ വിഷയങ്ങളും*
*അഭിനയ മുഹൂർത്തങ്ങളും തിരക്കഥയിലെ കരുത്തും ഇന്നത്തെ പരിമിതികളിൽ നിന്നും കുറച്ച് കൂടെ പെർഫെക്ഷനോടെ വീണ്ടും അവതരിപ്പിക്കപ്പെടുമെന്ന് പ്രത്യാശിക്കുന്നു..* *പ്രതീക്ഷിക്കുന്നു..*

*രചനയും സംവിധാനവും നിർവ്വഹിച്ച* 
*സുധീഷ് അമ്മവീടിനും നാടകത്തിൽ രംഗത്ത് സഹകരിച്ച*
*ആദിത്യൻ കാതിക്കോട്,* 
*സുകേഷ് താമരക്കുളം,*
*എം. രാഗിണി,*
*ജിതി സുധീഷ്,*
*പിന്നണിയിലെ*
*സുബീഷ് ജനനന്മ,*
*എന്നിവർക്ക് അഭിനന്ദനങ്ങൾ*
©©©©©©©©©©©©©©©


ബഷീർ തൃപ്പേക്കുളം :-
സബോള കണ്ടു
കണ്ണുനീറി.
സബോള കാഴ്ചയായി കണ്ടാൽ പോരാ...
അതിൻ്റെ മുകൾ തൊണ്ട് കളഞ്ഞ് അരിയാൻ ശ്രമിക്കണം...
ഇപ്പോൾ കണ്ണിൽ നിന്ന് വെള്ളം വരും...
കരയും...
അതു തന്നെയായിരുന്നു ഇന്നത്തെ നാടകവും '
ആദ്യ അവതരണത്തിൻ്റെ പോരായ്മകൾ പരിഹരിക്കപ്പെടും.
ഹൃദയം വെട്ടി പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യമില്ല.
ഇന്ത്യയുടെ ഭൂപടത്തിൽ കർഷകരുടെ കണ്ണുനീർ വീണാൽ ശപിക്കപ്പെട്ട നാടായി ഇത് മാത്രം... കർഷകരോടു് നാം ഒപ്പമുണ്ടാകണം.
അവരുടെ കണ്ണീരൊപ്പണം... അതല്ലെങ്കിൽ .. അടുക്കളകൾ നിശ്ചലമാകും ... തീൻമേശകൾ
മാറാല പിടിക്കും.
സുധീഷ് അമ്മ വീടും സംഘവും ... കണ്ണെരിയപ്പിക്കുന്നുണ്ട്...
കാണികളെ മാത്രമല്ല...
സിംഹാസനങ്ങളിലിരുന്നു നിയമം നടത്തുന്നവരെയും കണ്ണെരിയപ്പിക്കുന്നുണ്ട്... പുകയ്ക്കുന്നുണ്ട്. ഒരു കാര്യം കാര്യം കൂടെ പറഞ്ഞു നിർത്തുന്നു ..
കർഷകരുടെ കണ്ണുനീർ ഒപ്പണം... അതോടൊപ്പം
സിംഹാസനത്തിലിരിക്കുന്നവരുടെ ചെകിട്ടത്ത് ഒരടിയടിച്ച് .. സവാള കൊണ്ട്
എറിഞ്ഞു ഓടിക്കണം.
നാടക ടീമിന്
അഭിവാദ്യങ്ങൾ🙋‍♂🌹🌹
സ്നേഹം
ബഷീർ - തൃപ്പേക്കുളം



ബഷീർ വടക്കൻ :-
സബോള കണ്ടു
ആദ്യ അവതരണമാണെങ്കിലും
സ്റ്റേജിലെ കർഷകൻ്റെ വിലാപം
വയലുകളിലൂടെ പടർന്നു കയറി
കാഴ്ചക്കാരുടെ
നെഞ്ചിലൊരു
നീറ റ ലാ യി മാറി

സുധിഷിൻ്റെ കഥ അവതരിപ്പിക്കുന്ന രീതി
പ്രശംസനീയമാണ്
ഒരു ലക്ഷ്യവും
സന്ദേശവും ഉണ്ടു്
കർഷകരുടെ ആധിക്കും
വേവും വേവലാതിയും
സ്വപ്നവും പ്രണയവും
ദുരന്തവും
നാടകത്തിലൂടെ പറഞ്ഞു വെക്കുന്നു
ആദിത്യൻ കാതിക്കോടിനെ നാടക കല ആവേശിക്കുന്നതു് കണ്ടിരിക്കാം
സുകേഷ് കഴ്ചവെച്ച നാടകത്തിലെ
അഭിനയ മുഹൂർത്തങ്ങൾ
സ്റേറജിൽ വിസ്മയം തീർത്തു

മണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണിച്ച അഭിനയം തീവൃ മാ യി രു ന്നു

കർഷകൻ്റെ ആത്മഹൂതി
മനസ്സിൽ നിന്ന് ഇറങ്ങി പോകില്ല
അനുയോജ്യമായ പശ്ചാത്തല സംഗീതവും
രാഗിണിയുടേയും
ജിതിയുടേയും
സാന്നിദ്ധ്യവും മിഴിവേകി
എല്ലാവർക്കും അഭിനന്ദനങ്ങൾ
നിർദ്ദേശങ്ങൾ
നാടകത്തിനു ശേഷമുള്ള
അഭിപ്രായത്തിൽ പറഞ്ഞിരുന്നു
നാടക കലയുടെ നിലനിൽപ്പിനും
പ്രോത്സാഹനത്തിനും വേണ്ടി
സ്വന്തം
ബഷീർ വടക്കൻ


സുമേ മോഹൻദാസ് :-

 സബോള അരിയുമ്പോൾ കണ്ണു നിറയുന്നത് കർഷകന്റെ കണ്ണുനീർ
ആണ്. സബോളയുടെ ഇതളുകളിൽ അവരുടെ തീരാ കണ്ണീരാണ്. രുചിയോടെ നമ്മൾ ഭക്ഷിക്കുമ്പോൾ ആരും അറിയുന്നില്ലല്ലൊ. അത് വിളയിച്ചവന്റെ കഷ്ടപ്പാടും 
 സങ്കടങ്ങളും.
സബോള നാടകം കണ്ടു. അഭിനയിച്ച വർ എല്ലാവരും മികവ് പുലർത്തി. ആ ദിത്യനും , സുകേഷും ജിതി, രാഗിണി ചേച്ചി, സുധീഷ്. കർഷകർക്ക് വേണ്ടി ജീവിക്കുകയായിരുന്നു.
പച്ചയായ ദുരിത ജീവിതം കാഴ്ചവയ്ക്കുകയായിരുന്നു. കാണികളായ ഞങ്ങളുടെ മനസു നിറഞ്ഞു അതുപോലെ തന്നെ അകകണ്ണു നിറയുകയും ചെയ്തു.
സബോള ഇനി അരിയുമ്പോൾ കണ്ണുമാത്രമല്ല മനസും കരയും. സന്തോഷം അഭിനന്ദനങ്ങൾ.
ഇനിയും ഒരുപാടു വേദികളിൽ ഈ നാടകം
അരങ്ങേറട്ടെ .❤️🌹💐💐💐💐💐
[3/7, 9:09 PM] Shajikka: സബോളയുടെ രണ്ടാമത്തെ അവതരണം കണ്ടു. ആദ്യത്തേതിനേക്കാൾ ഭേദപ്പെട്ടിട്ടുണ്ട് ഇന്നത്തെ അവതരണം.

ആദിത്യന് കൂടുതൽ നന്നായി ശോഭിക്കാൻ കഴിഞ്ഞത് ഇന്നാണ്.
സുകേഷിൻ്റെ അഭിനയം S.N. പുരത്തേതായിരുന്നു better.
സവാള അരിയുമ്പോൾ കണ്ണ് നനയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ എന്ന് രണ്ട് ഇടങ്ങളിൽ രണ്ട് കഥാപാത്രങ്ങളും പറയുന്നത് മാറ്റി ഒരിടത്ത് മാത്രം പറയുന്നതാക്കണമെന്ന് ഒരു നിർദ്ദേശമുണ്ട്.

അവസാന ഭാഗത്ത് കൊടികളിൽ ഒന്ന് കർഷക സംഘടനയുടേതായാൽ കൂടുതൽ നന്നായിരിക്കും.
അടുത്ത വേദി ഈ മാസം10 ന് പൊക്ലായിയിൽ ഉണ്ടല്ലോ.
കൂടുതൽ മികച്ച അവതരണം ആശംസിക്കുന്നു.

അരങ്ങിലെയും അണിയറയിലെയും
എല്ലാവരെയും സന്തോഷം അറിയിക്കുന്നു.
🎭🪗🥁🎷🎻
[3/7, 9:51 PM] Jinan: സബോള കണ്ടു.
ആദിത്യൻ പതിവു
പോലെ വൈകാരിക
മായി അഭിനയിച്ചു.
ഉത്തരേന്ത്യൻ പാട്ടും
നൃത്തവും കൊണ്ടു
വന്നത് പുതുമയായി.

മെച്ചപ്പെടുത്താനുണ്ട്
നാടകം.
കർഷകന്റെ വിഷയത്തിൽ മാത്രം
കേന്ദീകരിക്കേണ്ടതായിരുന്നു. മറ്റു ചില
രാഷ്ടീയ പ്രശ്നങ്ങൾ കൊണ്ടു
വന്നത് നാടകത്തിന്റെ ഏകാഗ്രതയെ
ബാധിച്ചോ എന്ന്
സംശയം.
അവസാനം cpm 
കൊടി വീശിയത്
മുഴച്ചു നിന്നു .
ബോധപൂർവമായ
തായി തോന്നി.
ഉള്ളി അരിയുമ്പോൾ
വരുന്ന കണ്ണീര് കർഷകന്റെ യാണെ
ന്നത് നല്ല ആശയം .
പക്ഷേ, അത് രണ്ടു
തവണ പറയേണ്ടി
യിരുന്നില്ല.
[3/7, 10:28 PM] Santhosh Mash: സബോള രചന കൊണ്ടും അവതരണംകൊണ്ടും മികച്ച ഒരു നാടക ശില്പമാക്കാൻ സുധീഷ് മാഷിന് കഴിഞ്ഞു. ആളിപ്പടരുന്ന കർഷക സമരത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ കർഷകൻ്റെ ദൈന്യവും ആകുലതകളും, കെട്ടടങ്ങാത്ത സമരവീര്യവും പ്രേക്ഷകരിലേക്ക് സംവേദിപ്പിക്കാൻ നാടകത്തിന് കഴിഞ്ഞിട്ടുണ്ട്. ആദിത്യൻ്റെ അഭിനയ പാടവം എന്നത്തേയും പോലെ നാടകത്തിന്നു പുതിയ മാനകൾ നൽകി.
സുകേഷും അഭിനയത്തിൽ മികച്ചു നിന്നു. ജിതിക്കും അൽപ്പം സംഭാഷണമാവാമായിരുന്നു.( പിന്നണിയിൽ നിന്നായാലും). പാശ്ചാത്തല സംഗീതത്തിനും പുതിയ സാദ്ധ്യതകൾ ഇനിയും തേടാൻ ഈ നാടകത്തിൽ Space ഉണ്ട്. രാഗിണിയുടെ അഭിനയവും നാടകത്തിന് കരുത്ത് പകർന്നു.

ഒരു നാടകത്തിൻ്റെ സംഘാടനത്തിനു പിന്നിലുള്ള സപര്യയും അദ്ധ്യാനവും എത്രയുണ്ടെന്നറിയാവുന്നതിനാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം (സുബീഷ് അടക്കം) ഒരിക്കൽ കൂടി അഭിനന്ദിക്കുന്നു. നിങ്ങളുടെ ജൈത്രയാത്ര തുടരട്ടെ.

അഭിവാദ്യങ്ങൾ🌻🌺
[3/7, 10:47 PM] Sunil P Mathilakam: നമ്മുടെ ചങ്ങാതി സുധീഷ് അമ്മവീട് രചനയും സംവിധാനവും നിർവ്വഹിച്ച "സമ്പോള" എന്ന നാടകം ഇന്ന് പുതിയകാവിൽ നടന്ന മഹാ പഞ്ചായത്ത് പരിപാടിയിൽ വെച്ചു കണ്ടു.
ഇതിന്റെ ഭാഗമായ എല്ലാവരെയും ആദ്യമായി അഭിവാദ്യം ചെയ്യുന്നു.

പ്രസംഗത്തിനോ എഴുത്തിനോ ഒരു സാമൂഹിക പ്രശ്നം അത്ര പെട്ടെന്നൊന്നും സാധാരണക്കാരിൽ സ്വധീനം ചെലുത്താൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ നാടകമെന്ന ജനകീയ കലാരൂപത്തിന്റെ കാര്യം അങ്ങനെയല്ല, അത് സാധാരണക്കാരിൽ സാധാരണക്കാരായവരിൽപ്പോലും ചലനങ്ങളുണ്ടാക്കുവാൻ പര്യാപ്തമാകാറുണ്ട്. ഒരു നാടിന്റെ മനോഭാവം പോലും മാറ്റിമറിച്ച്, ഒരു ജനകീയ ഭരണകൂടത്തെ സ്ഥാപിക്കാൻ ഒരു നാടകം വഹിച്ച പങ്ക് ചരിത്രമാണ്.
സമകാലിക ഇന്ത്യൻ അവസ്ഥയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ കാതലായ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നതിൽ നാടകം വിജയിച്ചിട്ടുണ്ട്. 
നാടക ആവിഷ്ക്കാരത്തിൽ ഈ പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ കാണികളെ നാടകത്തിനൊടുവിൽ ക്ഷണിക്കുമ്പോൾ സദസ്സിൽ നിന്ന് കുറച്ചു പേരെ റെഡിയാക്കി നിർത്തുകയും അവസാന രംഗ അന്ത്യത്തിൽ അഭിനയിക്കുന്നവർക്കൊപ്പം അവർ കൂടിച്ചേരുകയും ഒപ്പം സ്വഭാവികമായി കാണികളും അവർക്കൊപ്പം ചേരാനുള്ള സാഹചര്യം സൃഷ്ടിക്കാനും കഴിയുമായിരുന്നു. തുടർന്നുള്ള അവതരണത്തിൽ ഇതിനുള്ള ശ്രമം ഉണ്ടാകുമെന്ന് പ്രത്യാശിക്കട്ടെ.
മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യൻ കാതിക്കോട് മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കാണികളിൽ വൈകാരികമായൊരു ചലനം സൃഷ്ടിക്കാൻ ആദിത്യന്റെ അഭിനയ പാടവത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
എന്നാൽ ശക്തമായ മറ്റൊരു കഥാപാത്രമായിട്ടുകൂടി സുകേഷ് താമരക്കുളത്തിന് കഥാപാത്രത്തെ വേണ്ട വിധം രംഗത്തവതരിപ്പിക്കുവാൻ കഴിഞ്ഞില്ല. ഇടർച്ചകളും പതർച്ചകളും കാണാമായിരുന്നു. അടുത്ത അവതരണത്തിൽ കുറച്ചുകൂടേ ഗൃഹപാഠം സുകേഷ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ചെയ്യണം.
എം. രാഗിണിയും പലയിടുത്തും തപ്പി തടയുന്നത് കാണാം.
അതും പരിഹരിക്കേണ്ടതുണ്ട്.
ജിതി സുധീഷ് തന്റെ ചെറിയ റോൾ ഭംഗിയായി നിർവ്വഹിച്ചിട്ടുണ്ട്.
രംഗവസാനം ചുവന്ന കൊടിയുടെ സാന്നിധ്യം ഒരു അപാകതയായി തോന്നിയില്ല. കാരണം ആ സമരത്തിന്റെ മുന്നണി പോരാളികളിൽ മുഖ്യ പങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുണ്ട്. അത് സിപിഎം കൊടിയായി മാത്രം കാണേണ്ടതുമില്ല.
ദീപവിതാനവും ശബ്ദമിശ്രണവും പരിമിതിക്കും പരിധിക്കുള്ളിലും നിന്നുകൊണ്ട് പരമാവധി ഭംഗിയാക്കുവാൻ കഴിഞ്ഞിട്ടുണ്ട്.
നാടകത്തിനിടക്കുള്ള സംവിധായകന്റെ ശബ്ദ സാന്നിധ്യം ഒഴിവാക്കി, അതിനെ മറിക്കടക്കുന്ന വിധത്തിൽ എന്തു ചെയ്യാൻ കഴിയുമെന്നാലോചിക്കണം.
കുറഞ്ഞ സമയത്തിനുള്ളിൽ ഒരു സാമൂഹിക വിഷയം കാണികളിൽ എത്തിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്. അതിന് അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഒരോരുത്തർക്കും അനുമോദനങ്ങൾ - സുധീഷ് അമ്മവീട് പ്രത്യേക നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
- സുനിൽ പി. മതിലകം


Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)