Posts

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

Image
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി ദിനം 20-01-1922 ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ തന്റെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത് *ജീവിതരേഖ* മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്‌റ 1287) ലാണ് കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്...

ചിന്താവിഷ്ടയായ സീത

Image
നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സ്ത്രീയുടെ തുല്ല്യതാ പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്... സാഹിത്യത്തിലും നമ്മുടെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിലും നടന്ന അത്തരത്തിലുള്ള ഇടപെടലുകൾ കണ്ടെടുത്ത് പുതിയ തലമുറയോട് വിളിച്ചു പറയേണ്ടത് അത്യാവശ്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്... നമ്മൾ ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നതെന്ന ആത്മപരിശോധനയ്ക്കും അത് ആവശ്യമാണ്...  നൂറു വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഒരു കൃതി വായനയക്കായ്   വീണ്ടും തെരഞ്ഞെടുക്കുന്നതും ചർച്ചയ്ക്ക് വിധേയമാക്കുന്നതിന്റെ പ്രസക്തി മറ്റൊന്നല്ല.... കുമാരനാശാന്റെ  *ചിന്താവിഷ്ടയായ സീത* സ്ത്രീ സത്ത്വത്തെ വിപ്ലവാത്മകമായി അടയാളപ്പെടുത്തിയ മലയാള സാഹിത്യത്തിലെ ആദ്യ കൃതിയായിരുന്നു.... പൗരോഹിത്യത്തിന്റെയും ആണധികാര വ്യവസ്ഥകളുടെയും ആലങ്കാരികവർണ്ണനകളായി മാത്രം നിലനിന്നിരുന്ന രാമായണത്തിൽ നിന്നും ആശാൻ സീതയെ കണ്ടെടുത്തു പുനർനിർമ്മിച്ചത് പുതിയ കാലത്തിലേക്കുള്ള ഒരു കരുതിവെപ്പായിരുന്നു.... പരമോന്നത നീതിപീoങ്ങൾ പോലും തുല്ല്യതയ്ക്കും നീതിയ്ക്കുമായുള്ള അവളുടെ നിലവിളികളെ ആൺകോയ്മയുടെ ബോധ്യങ്ങളാൽ നിർവ്വച...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

• യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..................................... പട്ടികജാതി വികസന ഫണ്ട് അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയ അംബേദ്ക്കർ കോളനിയിൽ രണ്ട് പേർ ബസ് കാത്തുനിൽക്കുന്നു... ഒരാൾ ഭീമകൊ റു ഗേ വിലേക്കും മറ്റേയാൾ വടയമ്പാടിയിലേക്കും... ആദ്യത്തെയാൾ തുപ്പൽ താഴെ വീഴാതിരിക്കാൻ കഴുത്തിൽ ചിരട്ടയും  കാലടി വീണ് മണ്ണ് കളങ്കപ്പെടാതിരിക്കാൻ പിറകിൽ ചൂലുo കെട്ടിയിരിക്കുന്നു മറ്റേയാൾ ജാതി മതിലിന്റെ അരികു ചേർന്ന് തലവെട്ടം കണ്ട് ദൈവം പിണങ്ങാതിരിക്കാൻ നന്നെ കുനിഞ്ഞാണ് നടപ്പ്... സംവരണം കൊണ്ട് വീണുകിട്ടിയ ദഹിക്കാത്ത അപ്പകഷ്ണം തേട്ടിയരങ്ങുന്നുണ്ടയാൾ... ശബരിമലയിലേക്കും വേളാങ്കണ്ണിയിലേക്കും ഉള്ള വണ്ടികൾ സമയക്രമം പാലിച്ചു.. സബ്സിഡിയില്ലെങ്കിലും ഹജ്ജ് വിമാനം തടസ്സമേതുമില്ലാതെ പറന്നു പൊങ്ങി.... പക്ഷെ.. രണ്ടു വണ്ടികൾ ഇനിയും വന്നിട്ടില്ല ബസ്സുകാത്തിരുന്നു ചത്ത യാത്രക്കാരന്റെ ജഡം ബസ്സ് സ്റ്റോപ്പിൽ പൊതുദർശനത്തിനു വെച്ചപ്പോൾ എതിർവശത്തെ അമ്പലത്തിൽ നിന്നും വെളുത്ത മുലകളുള്ള ദേവി ഇറങ്ങിയോടി... കൊതിയോടെ കറുത്ത ദൈവങ്ങൾ പിറകേയും.. ഭീമാ കുറഗോവിലേക്കുള്ള വണ്ടി ആരൊക്കെയോ ചേർന്ന് അടിച്ചു തകർത്തു തീയിട്ടു.. വയ...

വനിത സാഹിത്യോത്സവം 2019

Image
നമ്മൾ നടത്തിയ ഒരു യാത്ര അല്ലെങ്കിൽ ഒരു വായന അത് പൂർണ്ണമാകണമെങ്കിങ്കിൽ അതിനു ശേഷമത് ഏതെങ്കിലും തരത്തിൽ ഒരിക്കൽ കൂടിയെങ്കിലും  പുനരാവിഷ്ക്കരിക്കപ്പെടണം..(സൂസന്നയുടെ ഗ്രന്ഥപുര ,അജയ് പി. മങ്ങാട്ട് ) അത്തരത്തിലുള്ള ഒരു സർഗ്ഗാത്മകമായ പുനരാവിഷ്കാരമായിരുന്നു.. കളരിപറമ്പ് ഗ്രാമീണ വായനശാല 2019 ഡിസംബർ 8 ഞായറാഴ്ച്ച കളരിപറമ്പ് സ്കൂളിൽ വെച്ച് സംഘടിപ്പിച്ച  വനിത സാഹിത്യോത്സവം ... വായിച്ചതിനെ വീണ്ടും ഓർത്തെടുക്കുന്നത് മറ്റൊരു സർഗ്ഗാത്മകമായ പ്രക്രിയയാണ് എന്നത് അതിൽ പങ്കെടുത്തവർക്ക് ഒരോരുത്തർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും...  കഥ നിങ്ങളിൽ ഉണ്ടാക്കിയ നേർത്ത ചലനങ്ങളെ പോലും നിങ്ങളിൽ നിന്നു വീണ്ടെടുക്കുന്ന തരത്തിൽ പരുവപ്പെടുത്തിയ ചോദ്യങ്ങൾ... അവർ അതിനു വേണ്ടിയെടുത്ത പണികൾ ചെറുതല്ല.... പങ്കെടുത്ത നിങ്ങൾക്ക് മുന്നിൽ ചോദ്യങ്ങളാണ് പരീക്ഷിക്കപ്പെടുക എന്ന ബോധ്യം ചോദ്യകർത്താക്കൾക്കുണ്ടായിരുന്നു.... ജീവൻ, മുരളി മാഷ് ,ബീന ടീച്ചർ, ക്ലിന്റ ,പ്രബിലാഷ്, ചിന്ത... സെലൂട്ട്..  പുസതകങ്ങൾ തീരുമാനിക്കുന്നിടത്തുമുതൽ  അവസാന ദിവസത്തെ എക്സിക്യൂഷൻ വ...

ഒരു എമർജൻസി മീറ്റിങ്ങ്

Image
*കഥ*                                                  ഒരു എമർജൻസി മീറ്റിങ്ങ്  പരീക്ഷയോടനുബന്ധിച്ച സ്പെഷ്യൽ ക്ലാസ്സ് എടുത്തു കഴിഞ്ഞപ്പോൾ 6 മണി കഴിഞ്ഞിരുന്നു.... വല്ലാതെ ക്ഷീണം തോന്നിയതുകൊണ്ട് എങ്ങിനെയെങ്കിലും വീട്ടിലെത്തിയാൽ മതിയെന്നു കരുതി വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴാണ് വായനശാല സെക്രട്ടറി അശോകന്റെ ഫോൺ കോൾ വരുന്നത്...... പെട്ടെന്ന് വായനശാലയിൽ എത്തണമെന്നും അത്യാവശ്യമായി ഒരു തീരുമാനമെടുക്കാനുണ്ടെന്നും പറഞ്ഞ് എന്തെങ്കിലും തിരിച്ചു ചോദിക്കും മുമ്പ് ഫോൺ കട്ട് ചെയ്തു.... അശോകന്റെ ശബ്ദത്തിലെ പതിവില്ലാത്ത ഗൗരവം എന്നെ കുറച്ച്...

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്.....--------------

സെമിനാർ ഹാളിലെ പൂച്ച പറഞ്ഞത്..... -------------- സത്യം....!! ആവിഷ്ക്കാര സ്വാതന്ത്ര്യം കൊണ്ടാടിയ സെമിനാർ ഹാളിലേക്ക് ഒരു പട്ടി കുരച്ചു കൊണ്ടെത്തുകയായിരുന്നു.. സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ നാലുപാടും ചിതറിയോടുന്നു... അവരുടെ പാലായനം ചിലർ അടുത്ത ദിനത്തേക്കുള്ള വാർത്തയാക്കുന്നു.... മൈക്കിനു മുന്നിൽ ...പട്ടി 'കുരയുടെ ജനിതകം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു കൊണ്ടിരുന്നു.... അപ്പോൾ ഇതുവരെ പുരസ്ക്കരിക്കപ്പെടാത്ത നരവീഴാത്ത ഒരു കവിമനസ്സ് ഈണമില്ലാത്ത  ഒരു കവിത കൊണ്ടതിനെ എറിഞ്ഞിടുന്നു... കവിതയുടെ തെറിച്ചു വാക്കുകളെയല്ലാം പട്ടി കടിച്ചു കുടയുന്നു... കവിയുടെ മുറിവിൽ നിന്നുo അന്നേരം കവിതകൾ  കുമിളകളായ് മുളപൊട്ടി...... എഴുത്തിനൊപ്പം വളരാത്ത കഴുത്തുമായ് അയാൾ നിവർന്നു നിൽക്കുന്നു.... ലക്ഷ്യം പിഴക്കാത്ത നാലു വെടിയുണ്ടകൾ അയാളെ നിശ്ശബ്ദനാക്കിയെങ്കിലും... കവിത മുളക്കുന്ന ചോര കണ്ട് പട്ടിക്ക് വിറളി പിടിക്കുന്നു.... മേൽക്കൂര പൊളിച്ച് ഒരു കവി മരം ആകാശത്തിനായ് കൈകൾ നീട്ടുന്നു അതിന്റെ ചില്ലകൾ അക്ഷരങ്ങളെ ഗർഭം ധരിച്ച് ആകാശത്ത് നക്ഷത്രങ്ങളെ പെറ്റു കൂട്ടുന്നു...... അവ ഏറെയും ചുവന്നതായിരുന്നു കടുoചുവപ്പാർന്ന പുതിയ ...

കടം കഥ

Image
കടം കഥ കവിത എറിഞ്ഞാണ് ഞാനവളെ വീഴ്ത്തിയത് പിന്നീടതൊരു കഥയായി .. ആയിരത്തി ഒന്നാമത്തെ രാത്രിയിലും പാതി പറഞ്ഞ ഒരു  കഥയുടെ ബാക്കി കിടന്നതു കൊണ്ടാകാം പകലിനെ തിടുക്കത്തിൽ മായ്ച്ച് രാത്രിക്കായി  ഞാൻ പനിച്ചു കിടന്നത് മഴ നനഞ്ഞ പുലർച്ചയിൽ എൻ്റെ  കവിതയുടെ തോണിയുന്തി ഉത്തരമില്ലാത്ത ഒരു കടം കഥ പോലെയവൾ കടന്നു പോയത് ഒരു  നാടകം പോലെ ഞാൻ കണ്ടു നിന്നു .... ഒടുവിൽ ചുവന്ന  യവനിക താഴുമ്പോൾ ഞാനെന്ന  നടൻ ചായം തേച്ചു തുടങ്ങിയതേയുള്ളു