പ്രണയത്തിലായിരുന്ന രണ്ടു രാജ്യങ്ങൾ ................,............... ഞാനും നീയും രണ്ടു രാജ്യങ്ങളാണെന്നിരിക്കെ നമുക്കിടയിൽ അതിരുകളില്ലെന്ന് വെറുതെ കള്ളം പറയരുത്...! ശത്രുരാജ്യങ്ങളല്ലയെങ്കിലും പരസ്പരം ചില നുഴഞ്ഞുകയറ്റങ്ങൾ ഭയന്ന് നമുക്കിടയിൽ ചില മൈനുകൾ പാകിയിട്ടുണ്ട്...! ഞാൻ നിന്നിലേക്കെറിഞ്ഞ എത്രയെത്ര നോട്ടങ്ങളാണ് നിന്റെ യതിർത്തിയിൽ ചവിട്ടി പൊട്ടി ചിതറിയത്... നിന്റെ സ്വപ്നത്തിലേക്ക് നുഴഞ്ഞു കയറിയതു കൊണ്ട് തടവിലാക്കപ്പെട്ട എന്റെ എത്ര മോഹങ്ങളാണ് ദയാവധം കാത്തു കിടക്കുന്നത്...?! ആത്മസംഘർഷങ്ങൾ ഒളിച്ചുവെക്കാനാകും അതിർത്തികളിൽ നമ്മൾ വെടിയൊച്ചകൾ കേൾപ്പിച്ചത്... എന്റെ കൊടുമുടികൾക്കും മീതെ നിന്റെ അധിനിവേശത്തിന്റെ പതാകകൾ പാറി പറക്കുന്നത് താഴ്ത്തികെട്ടിയ എന്റെ തുള വീണ ദേശീയപതാകയിലൂടെ ഞാൻ കാണുന്നു... നിന്റെ പ്രജകൾ സ്തുതിഗീതങ്ങളാൽ നിന്നെ ലഹരിപിടിപ്പിച്ചപ്പോൾ.. എന്റെ പ്രജകൾ എന്നോട് കലഹിച്ച് പട്ടിണി കിടന്നു.... സ്വാതന്ത്ര്യത്തെ കുറിച്ച് സഹിഷ്ണുതയെ കുറിച്ച്നിരന്തരം ആകുലപ്പെട്ടുകൊണ്ടിരിക്കുന്നു.... പരസ്പരം നഷ്ടപ്പെടുത്തിയ യുദ്ധങ്ങൾക്കൊടുവിൽ സന്ധി ചെയ്ത് തളർന്നുറങ്ങുമ്...