ഭീമ കൊറുഗേവ്

ചരിത്രത്തെ ഒളിച്ചുവെക്കാൻ...ബൽറാം... ഒരു ഉപാധിയായി... മറ്റെല്ലാ കാലത്തും എന്ന പോലെ....
എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ദളിതു പ്രക്ഷോഭം കേരളത്തിലെ മാധ്യമങ്ങൾ കാണാതെ പോകുന്നു...?. എന്തുകൊണ്ട് നമ്മുടെ സാമൂഹ്യ മാധ്യമങ്ങൾ മഞ്ഞ പത്രത്തിന്റെ നിലവാരം പോലുമില്ലാത്ത വാചക കസർത്തിനു നേരം കളയുന്നു..?.. അതിനു പിന്നിൽ ചെറുതല്ലാത്ത ചില ഗൂഢാലോചനകളുണ്ടാകും.....!
എന്താണ്
...ഭീമ കൊറുഗോവ്...? 1818 ൽ നടന്ന യുദ്ധത്തിന്റെ പ്രസക്തി എന്ത്?
അതിന് ഇന്ത്യൻ ചരിത്രത്തിൽ AKG പ്രണയത്തേക്കാൾ പ്രസക്തിയുണ്ട്... (അത് AKG ചെറുതായതു കൊണ്ടോ അദ്ദേഹത്തിന്റെ പോരാട്ടം ചെറുതായതു കൊണ്ടോ അല്ല )
1818 ജനുവരി 1 ന് പെഷ് വ രാജ വംശത്തിനെതിരെ ബ്രിട്ടീഷ് സൈന്യം നേടിയ വിജയത്തിന്റെ സ്മാരകമാണ് ഭീമകൊറഗോവിലുള്ളത്.... മഹാരാഷ്ട്രാ പൂനയ്ക്കടുത്ത് ഇന്ത്യൻ മിലിട്ടറിയുടെ അധീനതയിലുള്ള ഭീമ നദിയോട് ചേർന്ന 5 ഏക്കറോളം ചേർന്ന ഒരു പ്രദേശമാണ് ഭീമ കൊറഗോവ്.. നാളിതുവരെ പെഷ് വ രാജ വംശം ആ നാട്ടിലെ ദളിത് ജനവിഭാഗങ്ങളോട് ചെയ്ത ക്രൂരതയക്ക് എതിരായി 500 ഓളം വരുന്ന ദളിത് ജനവിഭാഗം 28000 ത്തോളം വരുന്ന പെഷ് വ സൈന്യത്തെ തകർത്ത് തോൽപിച്ചതിന്റെ.. സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി കാലങ്ങളായി ജനുവരി 1 ന് അവിടെ ജനങ്ങൾ ഒത്തുകൂടുമായിരുന്നു... പ്രഭാഷണങ്ങളും കലാപരിപാടികളും.. മറ്റു സാംസ്ക്കാരിക പരിപാടികളുമായി ഒരു ജനതയുടെ ആത്മാഭിമാനം വിളംബരം ചെയ്ത - പോരാട്ട വീര്യത്തെ അടിവരയിട്ട് ഉറപ്പിച്ച ഒരിടമാണത്....
അത് ചിലർക്ക് ചില ഓർമ്മപെടുത്തലും താക്കീതുമാണ് എന്നതുകൊണ്ടാണ്.. അവിടെ ജനങ്ങൾ ഒത്തുകൂടുന്നതിനെ തടയാൻ... RSSഅജണ്ടയുമായി നടക്കുന്നവർ ശ്രമിച്ചത്.. ഈ കഴിഞ്ഞ ജനുവരി 1 ന് ആണ് അവിടെ ഒത്തുകൂടിയ ജനങ്ങളെ ആക്രമിക്കുകയും ഒരാളെ കൊല്ലുകയും പാർക്കു ചെയതിരുന്ന കാറുകൾ കത്തിക്കുകയും ചെയ്തത്..
അതിന്റെ ഭാഗമായി മഹാരാഷ്ട്രയിൽ ആളിപടരുന്ന പ്രതിഷേധ മാണ് കേരളത്തിലെ ഒഴികെയുള്ള പ്രത മാധ്യമങ്ങളിലെ വാർത്ത...
പക്ഷെ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്... വർത്തമാനകാലത്ത് ഒന്നുഠ പറയാനില്ലാതാകുന്നതു കൊണ്ട്...?
നാളേക്ക് വേണ്ടി ഒന്നും പറയാനില്ലാതാകുമ്പോൾ
ചിലർ ഇന്നലെ കളുടെ കുഴികൾ മാന്തും.... അതിനെ കുറിച്ചുള്ള ചർച്ച കാലത്തെ ഒരു പടി കൂടി മുന്നോട്ടു നയിക്കുന്നില്ല എങ്കിൽ... ആ ചർച്ച കൊണ്ട് അവര് ഉദ്യേശിക്കുന്നത് മറ്റെന്തോ ആണ്.... അത് ചില സത്യങ്ങളെ മൂടിവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്.... അതിന് നല്ല കമ്മ്യൂണിസ്റ്റുകൾ നിന്നു കൊടുക്കരുത്...
..... സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)