ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ്
ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ്
...............................................
അതെ... അത് ഇപ്രകാരമായിരിക്കും
ഇന്നലെയായിരുന്നു ഞാൻ
മരണ പെട്ടത്....
ആത്മസംഘർഷങ്ങളാൽ
ഇടനെഞ്ചു പൊട്ടിയായിരിക്കാം
അതു സംഭവിച്ചെതെന്ന്
എന്നിലെ കവി...
എന്റെ വാക്കിന്റെ മുള്ളേറ്റ് നൊന്തവർ
കഠാരയുമായി തിരികെ വന്നതാകാമെന്ന്
എന്റെ കുറ്റസമ്മതം...
എന്റെ പോക്കറ്റിൽ നിന്ന്
കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്...
കള്ളം പറയുന്നതായിരുന്നു.....
എനിക്ക് ഉറപ്പുണ്ട്
ഞാൻ ആത്മഹത്യ ചെയ്യാനിടയില്ല....
അങ്ങിനെയായിരുന്നുവെങ്കിൽ
ജാതി വിളിച്ച് നഗ്‌നാക്കപ്പെട്ട
കളിപറമ്പിലോ....
ക്ലാസ് മുറിയിലോ
അത് എത്രയോ മുമ്പ് സംഭവിക്കുമായിരുന്നു..
ആത്മരതികളാൽ ചർച്ച കൊഴുത്ത
സെമിനാർഹാളിൽ
ദളിതന്റെ ആത്മവിലാപങ്ങൾ
ചർദ്ദിച്ചപ്പോൾ
ഭ്രാന്തനെന്ന വിളികേട്ട് ഇറങ്ങിപോന്നതായിരുന്നുഞാൻ..
ചവിട്ടിയുടക്കപ്പെട്ട എന്റെ വൃഷ്ണസഞ്ചി
ഒരുവംശഹത്യയുടെ
കഥ പറയും...!
ഒടുവിൽ...
ഒടുവിൽ പറഞ്ഞതെന്താണ്?
ദളിതന്റെ കൂരകളിലൂടെ
ഒളിച്ചു കടത്തിയ മാണിക്യമാണ്
നമ്മുടെ പ്രസ്ഥാനമെന്ന്... !!
അതെ... അതാണവരെ
ശരിക്കും ചൊടിപ്പിച്ചത്....
അവസാന ശ്വാസത്തിലും
ഈങ്ക്വിലാബിനായി ഉയർത്തിയ കൈകൾ തല്ലിയൊടിച്ചത്
കമ്യൂണിസ്റ്റ് കാരനല്ലെന്ന്
വരുത്തി തീർക്കാനാണ്...
പക്ഷെ ചുരുട്ടിയ മുഷ്ടികൾ അവന്റെ പോരാട്ടത്തിന്റെ നേർസാക്ഷ്യങ്ങളാണ്...
കൈ വെള്ളയിലെ കട്ടി തയമ്പ് അറുത്ത് കളഞ്ഞത്
പണിയെടുക്കാത്ത ബ്യൂഷ്വാ യാണെന്ന് വരുത്താനാണ്...
എന്നാൽ
കണ്ണിലെ ദയാവായ്പ്പ്
അറുത്തുമാറ്റാനാവുമായിരുന്നില്ല....
ഉടൽ കൊത്തിനുറുക്കിയത്
ഇതു ഞാനല്ല എന്ന് പറയാനായിരുന്നു
എന്നാൽ
ഓരോ മുറിവും ചേർത്തുവെച്ചപ്പോൾ
എന്റെ പേര്
കൊത്തിവെച്ച പോലെ..
അയ്യങ്കാളിയുടെ വില്ലുവണ്ടി
പോലെയാണെനിക്ക്
എന്റെ ബുള്ളറ്റ് ബൈക്ക് എന്ന് പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്
ഓടയിൽ നിന്ന് എന്നെ കണ്ടെടുക്കുമ്പോൾ
തകർക്കപ്പെട്ട നിലയിൽ
കുറച്ചു ദൂരെ മാറി
ബൈക്കും കണ്ടെത്തി....
മരണകാരണങ്ങൾ പിറുപിറുപ്പുകളായി ഉയർന്ന്
അന്തരീക്ഷത്തിനു തീ പിടിച്ചു.....
എങ്കിലും പോസ്റ്റുമോർട്ടം റിസൽട്ടിനു അവർ അക്ഷമരായി കാത്തിരുന്നു....
പോസ്റ്റുമാർട്ടം ചെയ്ത ഡോക്ടറുടെ
നിഗമനം ഇതായിരുന്നു...
നമ്മൾ കരുതിയിരുന്നതുപോലെ
റോഡപകടം തന്നെ... !!
നമ്മുടെ സാമൂഹിക-
സാoസ്‌ക്കാരിക - രാഷ്ട്രീയ ഹൈവേകളിലൂടെ
നിയമങ്ങൾ തെറ്റിച്ച്
അമിത വേഗതയിൽ വണ്ടിയോടിച്ചതുകൊണ്ട്.."
> key press ചെയ്തു അടുത്ത കവിതയിലേക്ക് പോകാം
ReplyDelete