ശരൺകുമാർ ലീംബാളെയുടെ അക്കർമാശിയെ കുറിച്ച് സുധീഷ് അമ്മവീട്
സ്വന്തം ജീവിതം തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു അടിമത്തമാണ് എന്ന് പറയുമ്പോൾ.. ഒരു ജൻമംകൊണ്ട് അയാൾ അനുഭവിച്ച പീഢനത്തിന്റെയും സഹനത്തിന്റെയും മറയില്ലാത്ത പ്രതികരണമാണ് അത് എന്ന് നമ്മൾക്ക് ബോധ്യപെടണം... ശരൺ കുമാർലിംബാളെ തന്റെ ജീവിതത്തെ പകർത്തെഴുതിയ കൃതിയാണ് അക്കർമാശി...
സത്യം സത്യം മായി എഴുതുമ്പോൾ അത് വായനക്കാരെ അനുഭവിപ്പിക്കാൻ അരികുകളിൽ ഭംഗിയുള്ള തൊങ്ങലുകൾ തുന്നി പിടിപ്പിക്കരുത്.. അത് പച്ചയായ് ആവിഷ്ക്കരിക്കപ്പെടുമ്പോൾ മാത്രമാണ് എഴുത്തകാരൻ കടന്നു പോയ വേദനയിലൂടെ വായനക്കാരനും കടന്നു പോകുകയുള്ളു.... ദളിതു ജീവിതങ്ങളുടെ വേദനയത്രയും ഇത്രയേറെ തീവ്രമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു കൃതി അക്കർമാ ശി പോലെ അതിനു മുമ്പ് ഉണ്ടായിട്ടില്ല...
കണ്ണീരോടെ അതിലേറെ വലിയ കുറ്റബോധത്തോടെ യും ആത്മനിന്ദയോടെയും അല്ലാതെ ഈ കൃതി നിങ്ങൾക്ക് വായിച്ചു തീർക്കാനാവില്ല....
ഇന്ത്യൻ സാമൂഹിക അവസ്ഥയിൽ കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യ ഘോഷങ്ങൾക്കപ്പുറം ഇവിടെ അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥ എന്താണ് എന്ന് ഈ പുസ്തകം തുറന്നു കാട്ടുന്നുഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഭീകരമായ മുഖമാണ് ഈ കൃതി തുറന്നു കാട്ടുന്നത്:..ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു രാജ്യത്തെ ഭരണഘടന ഉറപ്പുതരുന്ന ഒരു ജനതയുടെ അവകാശങ്ങളെ ജാതിയുടെ മേൽക്കോയ്മ പറഞ്ഞ് ചവിട്ടിമെതിക്കുന്നത് സാധാരണമായ കാഴ്ച്ചയാണ് ഇന്ത്യയിൽ.... അധികമാരും പറഞ്ഞു തരാത്ത - പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതത്തിനു നേർക്കു പിടിച്ച ഒരു കണ്ണാടിയാണ് ശരൺ കുമാർലിംബാളയുടെ അക്കർ മാശി എന്ന പുസ്തകം...
_ സുധീഷ് അമ്മവീട്
Comments
Post a Comment