അതിജീവനത്തിന്റെ സർഗ്ഗാത്മക പോരാട്ടങ്ങൾ കോവിസ് 19 പശ്ചാത്തലത്തിൽ മുൻപെങ്ങുമില്ലാത്ത വിധം ലോകം ഭയപ്പാടിന്റെയും ആശങ്കയുടെയും നിഴലിലാണ്. ഈ മഹാദുരന്തത്തെ നേരിടാൻ മനുഷ്യൻ സർവ്വ സന്നാഹങ്ങളുമായ് പോരാട്ടം തുടരുകയാണ്.സാമൂഹ്യ അകലം പാലിച്ച് മാനസീകമായി ഐക്യപ്പെട്ടുകൊണ്ട് ലോകത്തിന്റെ എല്ലാ കോണിലെയും ജനങ്ങളുടെ സഹനത്തിനും അതിജീവനത്തിനും വേണ്ടി മനുഷ്യരാശി ജാഗ്രതയോടെ അത്യന്തം കരുതലോടെ ഇരിക്കുന്നു. രോഗത്തിന്റെ വ്യാപനം തടയുവാൻ കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ നിഷ്കർഷിച്ച ലോക്ക് ഡൗണിലൂടെയാണ് നാം കടന്നുപോകുന്നത്. കൂട്ടുകൂടാനും ചേർന്നു നിൽക്കാനുമുള്ള മനുഷ്യന്റെ നൈസർഗ്ഗീകമായ ആഗ്രഹങ്ങളെ ഇത് കുറച്ചൊന്നുമല്ല ബാധിച്ചത്. ജോലി, അതിലൂടെ നമ്മൾ ഇടപെട്ട സാമൂഹിക ബന്ധങ്ങൾ, യാത്രകൾ ,സൗഹൃദങ്ങൾ നാം നേടിയ സാമ്പത്തീക സുരക്ഷിതത്വം എല്ലാം ഒരു ദിവസം റദ്ദു ചെയ്യപ്പെടുമ്പോൾ ഒരു സാമൂഹിക ജീവി എന്ന നിലയിലുള്ള മനുഷ്യന്റെ താളം തെറ്റി വിഭ്രാന്തിയിലേക്കും ഭയപ്പാടിലേക്കും വീണുപോയി. അവിടെ നിന്നും അവനെ സ്വാഭാവികതയിലേക്ക് വീണ്ടെടുക്കാൻ സർഗ്ഗാത്മക ആവിഷ്ക്കാരങ്ങൾക്കേ കഴിയൂ. പുസ്തകങ്ങളുടെ ലോകത്തേക്ക് അവൻ സ്വാഭാവി...
Posts
ഗസൽ മഴ Gazal Mazha- രചന: സുധീഷ് അമ്മവീട്, സംഗീതം : സതീഷ്ബാബു, ആലാപനം : ശ...
- Get link
- X
- Other Apps
വേരുപിടിക്കാത്ത ചെടികൾ
- Get link
- X
- Other Apps
വേരുപിടിക്കാത്ത ചെടികൾ -------------------------- ---- പറിച്ചു നടലുകളുടെ ആവർത്തനങ്ങളാൽ വേരു പൊട്ടിയ ചെടികളായിരുന്നു നാം…. ഒടുവിലെപ്പോഴെങ്കിലും വിതയ്ക്കപ്പെട്ടിടത്തു തന്നെ വേരുറപ്പിക്കാൻ കൊതിച്ചിരുന്നു …. അന്നേരം സ്വന്തം മണ്ണിലെ പാറ വിണ്ട് ഉറവ കിനിയുമെന്ന സ്വപ്നം കാത്തുവെച്ചിരുന്നു…. അതിനു മുമ്പ് ചത്തുപോകാതിരിക്കാൻ അതിനു വേണ്ടിയാണീ പലായനങ്ങൾ രാജ്യം നമ്മുടേതല്ലയെങ്കിൽ നമ്മൾ അതിനകത്ത് എവിടെയായിരുന്നാലും കുടിയേറ്റക്കാർ തന്നെ ഞങ്ങളുടെ ദേശ സങ്കൽപ്പങ്ങളെ രേഖകൾ കാട്ടി തെളിയിച്ചെടുക്കാനാകില്ല വിശപ്പെന്ന കൊടിയടയാളമാണ് ഞങ്ങളുടെ ദേശീയത നിലവിളികളാണ് ഞങ്ങളുടെ ദേശീയ ഗാനം ഞങ്ങളോട് അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ധീര കഥകൾ പറഞ്ഞേക്കരുത് കാൽ വെക്കുന്നിടത്തെല്ലാം ഞങ്ങൾക്ക് അതിരുകളായിരുന്നു ഉയർത്തിക്കെട്ടിയ മതിലുകളായിരുന്നു ചുറ്റും അപ്പുറം വെളിച്ചമുള്ള കാഴ്ച്ചകൾ ഞങ്ങൾക്കിടമില്ലാത്ത ആഘോഷങ്ങൾ ഇപ്പുറം കെട്ടുപോയ കണ്ണുകൾ ചത്ത സ്വപ്നങ്ങളുടെ ചെളി കുണ്ടുകൾ കറുത്ത പൂക്കളാലലങ്കരിച്ച ശവമാടങ്ങൾ പോലെ …. ഞങ്ങൾ നടന്നത് നിങ്ങൾ തീർത്ത അതിരുകൾക്ക് കുറുകെയാണ് ചെരുപ്പിടാത്ത കാലുകളിൽ നിന്ന് വാർന്നൊലിക്ക...
കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
- Get link
- X
- Other Apps
ഇഷിക എഴുതിയത് (Copy) "കല്യാണിയെന്നും ദാക്ഷായാണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" വായിച്ചപ്പോൾ എന്തൊക്കെയോ എഴുതണമെന്ന് തോന്നി, അങ്ങനെ കുറിച്ചിട്ടതാണ്. പൂർണമായിട്ടില്ല, മനസിൽ തോന്നുന്നത് മുഴുവൻ എഴുതിയിടാൻ എന്തുകൊണ്ടോ എന്നെക്കൊണ്ട് പറ്റുന്നില്ല, അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച വായനാനുഭവം. ശക്തിയേറിയ പെണ്ണെഴുത്ത്. ഒരുപാട് നാളുകൾക്ക് ശേഷം ആഴത്തിലൊരു പുസ്തകം വായിച്ചതിന്റെ സന്തോഷം. ഞാൻ ജനിച്ചു വളർന്ന നാടിനെ മറ്റൊരു ദിശയിലൂടെ നോക്കിക്കാണാൻ എന്നെ പ്രേരിപ്പിച്ച പുസ്തകം. കുടുംബ മഹിമയോ, കുല മഹിമയോ, സ്ഥല മഹിമയോ ആവശ്യപ്പെടാനില്ലാത്ത രണ്ടു പെണ്ണുങ്ങൾ. ( കണ്ണൂരിലെ സാദാ നാട്ടിൻപുറത്തുകാരികൾ ആയതുകൊണ്ടാണ് അവർക്ക് സ്ഥല മഹിമ കൂടെയില്ലയെന്നു തറപ്പിച്ചു പറയുന്നത്). കഥ നടക്കുന്ന കാലഘട്ടം 1970-80 കൾ മുതൽ ഇങ്ങോട്ടാണെന്നു കരുതുന്നു (കഥാകാലത്തെ സൂചിപ്പിക്കാൻ നിരവധി സൂചകങ്ങൾ എഴുത്തുകാരി ഒളിപ്പിച്ചിട്ടുണ്ടെങ്കിലും, എന്റെ അറിവിന്റെയും പ്രായത്തിന്റെയും പരിമിതിമൂലം കൃത്യമായി പറയാൻ കഴിയുന്നില്ല!) എങ്കിലും ഇതൊരു പഴമ്പുരാണമല്ല, ഇന്നിലേക്കും നാളെകളിലേക്കും തുറന്നി...
സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ മുംബെയ് ... (ഒറ്റയാൾ നാടകം )
- Get link
- X
- Other Apps
ദിലീപൻ പൊയ്യ എഴുതുന്നു..... സുധീഷ് അമ്മവീട് - ആദിത്യൻ കാതിക്കോട് ടീമിന്റെ N.S. ' മാധവന്റെ മുംബൈ എന്ന കഥയുടെ നാടകാവിഷ്കാരം ഇന്നലെ കളരിപറമ്പിൽ അരങ്ങേറി ... ഒരു ആസ്വാദന കുറിപ്പ് ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ഒരു വിഭാഗം പൗരന്മാരെ ഭയത്തിന്റെ കരിമ്പടം പുതപ്പിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ഉണർന്ന് പോരാടാനാഹ്വാനം ചെയ്യുന്ന ശക്തമായ ആവിഷ്ക്കാരമായി സുധീഷ് അമ്മ വീടിന്റെ സംവിധാനത്തിൽ ആദിത്യൻ 'കാതിക്കോട് നിറഞ്ഞാടിയ N.S മാധവന്റെ.മുംബൈ എന്ന കഥയുടെ നാടക ഭാഷ്യം തന്മയത്വപൂർണ്ണ മായ അഭിനയത്തിലൂടെ മധ്യവർഗ സുരക്ഷിതത്വത്തിന്റെ സ്വപ്ന ഭൂമികയിൽ നിന്ന് അരക്ഷിതത്വത്തിലേക്ക് കുടിയിറക്കപ്പെടുന്ന അസീസിന്റെ നേരനു ഭവത്തെ ആസ്വാദക മനസ്സിലേക്ക് പകർത്തിയെഴുതുന്നുണ്ട് ആദിത്യൻ കാതിക്കോട് കളരിപ്പറമ്പിലെ ഉൽബുദ്ധമായ സദസ് പൗരത്വ ബില്ല് വ്യക്തി ജീവിതത്തെ ബാധിക്കുന്നതിന്റെയി രംഗാവിഷ്ക്കാരം നിറഞ്ഞ കയ്യടിയോടെയാണ് സ്വീകരിച്ചത്.കാലം ആവശ്യപെടുന്ന ശക്തമായ അവതരണം .പ്രമീള ഗോഖലയെ ഉചിതമായ ശബ്ദ വിന്യാസത്തിലൂടെ ജീവൻ കൊടുത്ത ജിതി സുധീഷും അരങ്ങേറ്റം ഗംഭീരമാക്കി. സദസിന്റെ സ്പന്ദനങ്ങളെ നേരിട്ട് മനസ്...
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
- Get link
- X
- Other Apps
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷി ദിനം 20-01-1922 ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ സ്വാതന്ത്രസമരസേനാനി ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. മലബാർ കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വർഷത്തെ ബ്രിട്ടിഷ് രാജ് ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയംകുന്നത്ത്. ബ്രിട്ടിഷ് സൈന്യത്തിനെതിരെ 75,000ത്തോളം വരുന്ന ഒരു വലിയ സൈന്യത്തെ തന്റെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത് *ജീവിതരേഖ* മലബാർ ജില്ലയിലെ വള്ളുവങ്ങാട് താലൂക്ക് വെട്ടിക്കാട്ടിരി അംശത്തിലെ നെല്ലിക്കുത്തിലെ സമ്പന്ന തറവാടായ ചക്കി പറമ്പത്ത് എ:ഡി 1870(ഹിജ്‌റ 1287) ലാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. ബ്രിട്ടീഷ് വിരുദ്ധ പോരാളിയായിരുന്ന ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, തുവ്വൂരിലെ സമ്പന്ന ജന്മി തറവാടുകളിലൊന്നായ പാറവട്ടിയിലെ കുഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്...
ചിന്താവിഷ്ടയായ സീത
- Get link
- X
- Other Apps
നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങൾക്കും സ്ത്രീയുടെ തുല്ല്യതാ പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുണ്ട്... സാഹിത്യത്തിലും നമ്മുടെ സാമൂഹിക സാംസ്ക്കാരിക മണ്ഡലങ്ങളിലും നടന്ന അത്തരത്തിലുള്ള ഇടപെടലുകൾ കണ്ടെടുത്ത് പുതിയ തലമുറയോട് വിളിച്ചു പറയേണ്ടത് അത്യാവശ്യമായ കാലത്താണ് നമ്മൾ ജീവിക്കുന്നത്... നമ്മൾ ഇപ്പോൾ എവിടെയാണ് എത്തി നിൽക്കുന്നതെന്ന ആത്മപരിശോധനയ്ക്കും അത് ആവശ്യമാണ്... നൂറു വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഒരു കൃതി വായനയക്കായ് വീണ്ടും തെരഞ്ഞെടുക്കുന്നതും ചർച്ചയ്ക്ക് വിധേയമാക്കുന്നതിന്റെ പ്രസക്തി മറ്റൊന്നല്ല.... കുമാരനാശാന്റെ *ചിന്താവിഷ്ടയായ സീത* സ്ത്രീ സത്ത്വത്തെ വിപ്ലവാത്മകമായി അടയാളപ്പെടുത്തിയ മലയാള സാഹിത്യത്തിലെ ആദ്യ കൃതിയായിരുന്നു.... പൗരോഹിത്യത്തിന്റെയും ആണധികാര വ്യവസ്ഥകളുടെയും ആലങ്കാരികവർണ്ണനകളായി മാത്രം നിലനിന്നിരുന്ന രാമായണത്തിൽ നിന്നും ആശാൻ സീതയെ കണ്ടെടുത്തു പുനർനിർമ്മിച്ചത് പുതിയ കാലത്തിലേക്കുള്ള ഒരു കരുതിവെപ്പായിരുന്നു.... പരമോന്നത നീതിപീoങ്ങൾ പോലും തുല്ല്യതയ്ക്കും നീതിയ്ക്കുമായുള്ള അവളുടെ നിലവിളികളെ ആൺകോയ്മയുടെ ബോധ്യങ്ങളാൽ നിർവ്വച...