Posts

ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്

Image
പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്... ആ വയലറ്റ് ഉടുപ്പു കണ്ടുവോ...? ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ് വിടരാൻ കൊതിച്ച് കുറെ മഞ്ഞ പൂമൊട്ടുകൾ അവളുടെ കളി ചിരി വർത്തമാനങ്ങളിൽ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? കുറ്റിക്കാട്ടിൽ നിന്നും ഒടുവിലത് അത് കണ്ടെടുക്കുമ്പോൾ അതിനകത്ത് ചതഞ്ഞ ഒരു ഉടലുണ്ടായിക്കുന്നു... അതിലെ പൂക്കൾക്ക് ചോരയുണങ്ങിയ കറുപ്പു നിറം.. പൂന്തോട്ടത്തിൽ ചീന്തിയിട്ട കരുവാളിച്ച ഇതൾ പോലെ. ... നിന്റെ നിലവിളികളിൽ കാതു പൊത്തിയ ദൈവം നിന്റെ പിടച്ചിലിൽ കണ്ണുപൊത്തിയ ദൈവo ആരുടേതാണ്. നീ തിരഞ്ഞു പോയ നിന്റെ കുതിരകൾ നിന്നെ കൂടാതെ തിരികെയെത്തുമ്പോൾ അമ്പല മണികൾ നിർത്താതെ മുഴങ്ങുന്നുണ്ട്.. ! ഒരു കുഞ്ഞിന്റെ ചോരമോന്തി ഒരു ദൈവo ഭക്ത പ്രീതിക്കായ് ഉറഞ്ഞു തുള്ളുന്നുണ്ട്..! കനം വെച്ച ഈ ഉടുപ്പ് പിഴിഞ്ഞ ചോര കൊണ്ട് കൈ കഴുകി ശുദ്ധി വരുത്തു.. പറഞ്ഞേക്കരുത് ഈ ചോരയിൽ ദൈവങ്ങൾക്ക് പങ്കില്ലെന്ന്... ഉറങ്ങി കിടക്കുന്ന എന്റെ മകൾക്കും നിന്റെ അതേ പ്രായം അതേ മുഖം പതിഞ്ഞ കാലൊച്ചകൾ കേട്ട് അവൾ ഞെട്ടി ഉണരുന്നു കയ്യകലത്തും നെഞ്ചിലും മൂർച്ചയുള്ള ഒരു വെട്ടരിവാളുണ്ടെന്ന  ഉറപ്പിൽ ...

ശരൺകുമാർ ലീംബാളെയുടെ അക്കർമാശിയെ കുറിച്ച് സുധീഷ് അമ്മവീട്

Image
സ്വന്തം ജീവിതം തന്റെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട ഒരു അടിമത്തമാണ് എന്ന് പറയുമ്പോൾ.. ഒരു ജൻമംകൊണ്ട് അയാൾ അനുഭവിച്ച പീഢനത്തിന്റെയും സഹനത്തിന്റെയും മറയില്ലാത്ത പ്രതികരണമാണ് അത് എന്ന് നമ്മൾക്ക് ബോധ്യപെടണം... ശരൺ കുമാർലിംബാളെ തന്റെ ജീവിതത്തെ പകർത്തെഴുതിയ കൃതിയാണ് അക്കർമാശി... സത്യം സത്യം മായി എഴുതുമ്പോൾ അത് വായനക്കാരെ അനുഭവിപ്പിക്കാൻ അരികുകളിൽ ഭംഗിയുള്ള തൊങ്ങലുകൾ തുന്നി പിടിപ്പിക്കരുത്.. അത് പച്ചയായ് ആവിഷ്ക്കരിക്കപ്പെടുമ്പോൾ മാത്രമാണ് എഴുത്തകാരൻ കടന്നു പോയ വേദനയിലൂടെ വായനക്കാരനും കടന്നു പോകുകയുള്ളു.... ദളിതു ജീവിതങ്ങളുടെ വേദനയത്രയും ഇത്രയേറെ തീവ്രമായി ആവിഷ്ക്കരിക്കപ്പെട്ട ഒരു കൃതി അക്കർമാ ശി പോലെ അതിനു മുമ്പ് ഉണ്ടായിട്ടില്ല... കണ്ണീരോടെ അതിലേറെ വലിയ കുറ്റബോധത്തോടെ യും ആത്മനിന്ദയോടെയും അല്ലാതെ ഈ കൃതി നിങ്ങൾക്ക് വായിച്ചു തീർക്കാനാവില്ല.... ഇന്ത്യൻ സാമൂഹിക അവസ്ഥയിൽ കൊണ്ടാടപ്പെടുന്ന സ്വാതന്ത്ര്യ ഘോഷങ്ങൾക്കപ്പുറം ഇവിടെ അടിസ്ഥാന ജനതയുടെ ജീവിതാവസ്ഥ എന്താണ് എന്ന് ഈ പുസ്തകം തുറന്നു കാട്ടുന്നുഇന്ത്യൻ ജാതി വ്യവസ്ഥയുടെ ഭീകരമായ മുഖമാണ് ഈ കൃതി തുറന്നു കാട്ടുന്നത്:..ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു രാജ...

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

Image
കവിതയെ ചമയങ്ങൾ കൊണ്ടും അലങ്കാരങ്ങൾ കൊണ്ടും മനുഷ്യന്റെ യഥാർത്ഥ ജീവിതത്തെ അന്യവൽക്കരിക്കുകയല്ല മറിച്ച് അവയെല്ലാം കുടഞ്ഞെറിഞ്ഞ് മനുഷ്യ ജീവിതത്തിന്റെ വ്യഥകളെയും പ്രതീക്ഷകളെയും തുറന്നു കാട്ടുന്നതാകണം കവിത എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ഒരു കവിയാണ് വലയാർ സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും എന്ന് ഈ കവി ആമുഖ മായ്കുറിച്ചിടുമ്പോൾ.. തന്റെ കവിത ആർക്ക് ഒപ്പമാണ് എന്നും അത് ആർക്ക് വേണ്ടിയാണ് ശബ്ദിക്കുന്നതെന്നും വെളിപെടുത്തുകയാണ് കവി ... വാളല്ല എന്റെ സമരായുധമെന്നും അതുകൊണ്ട് വാളു വിറ്റ് ഒരു മണി പൊൻവീണ വാങ്ങിയെന്ന് ഈ കവി പാടുമ്പോൾ... കലാകാരന്റെ സർഗ്ഗശേഷികൊണ്ട് ലോകത്തെ മാറ്റി തീർക്കാനാവുന്നതു പോലെ ആയുധങ്ങൾ കൊണ്ടു കഴിയില്ലയെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് അദ്ദേഹം .... അത് കൊണ്ടാണ് ദിഗ്വ് വിജയത്തിനായി... തന്റെ സർഗ്ഗശേഷിയാകുന്ന കുതിരയെ കെട്ടഴിച്ചുവിട്ടു കൊണ്ട് പുതിയ കാലത്തിന്റെ അശ്വമേധത്തിന് തുടക്കമിടുന്നത്.... പൂർവ്വികരിൽ ൽ നിന്നു താൻ ആർജിച്ചെടുന്ന സാംസ്ക്കാരിക മൂല്യങ്ങൾ... അറിവുകൾ അങ്ങിനെ ജൻ മാന്തരങ്ങൾ കൊണ്ട് താൻ നേടിയ സർഗ്ഗശേഷിയെ പിടിച്ചു ക്കെട്ടാൻ ആർക്കാകുമെന്നും മാ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

Image
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ..................................... പട്ടികജാതി വികസന ഫണ്ട് അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ വകയിരുത്തിയ അംബേദ്ക്കർ കോളനിയിൽ രണ്ട് പേർ ബസ് കാത്തുനിൽക്കുന്നു... ഒരാൾ ഭീമ കൊറഗേവിലേക്കും മറ്റേയാൾ വടയമ്പാടിയിലേക്കും... ആദ്യത്തെയാൾ തുപ്പൽ താഴെ വീഴാതിരിക്കാൻ കഴുത്തിൽ ചിരട്ടയും കാലടി വീണ് മണ്ണ് കളങ്കപ്പെടാതിരിക്കാൻ പിറകിൽ ചൂലുo കെട്ടിയിരിക്കുന്നു മറ്റേയാൾ ജാതി മതിലിന്റെ അരികു ചേർന്ന് തലവെട്ടം കണ്ട് ദൈവം പിണങ്ങാതിരിക്കാൻ നന്നെ കുനിഞ്ഞാണ് നടപ്പ്... സംവരണം കൊണ്ട് വീണുകിട്ടിയ ദഹിക്കാത്ത അപ്പകഷ്ണം തേട്ടിയരങ്ങുന്നുണ്ടയാൾ... ശബരിമലയിലേക്കും വേളാങ്കണ്ണിയിലേക്കും ഉള്ള വണ്ടികൾ സമയക്രമം പാലിച്ചു.. സബ്സിഡിയില്ലെങ്കിലും ഹജ്ജ് വിമാനം തടസ്സമേതുമില്ലാതെ പറന്നു പൊങ്ങി.... പക്ഷെ.. രണ്ടു വണ്ടികൾ ഇനിയും വന്നിട്ടില്ല ബസ്സുകാത്തിരുന്നു ചത്ത യാത്രക്കാരന്റെ ജഡം ബസ്സ് സ്റ്റോപ്പിൽ പൊതുദർശനത്തിനു വെച്ചപ്പോൾ എതിർവശത്തെ അമ്പലത്തിൽ നിന്നും വെളുത്ത മുലകളുള്ള ദേവി ഇറങ്ങിയോടി... കൊതിയോടെ കറുത്ത ദൈവങ്ങൾ പിറകേയും.. ഭീമാ കുറഗോവിലേക്കുള്ള വണ്ടി ആരൊക്കെയോ ചേർന്ന് അടി...

ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ്

Image
ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ് ............................................... അതെ... അത് ഇപ്രകാരമായിരിക്കും ഇന്നലെയായിരുന്നു ഞാൻ മരണ പെട്ടത്.... ആത്മസംഘർഷങ്ങളാൽ ഇടനെഞ്ചു പൊട്ടിയായിരിക്കാം അതു സംഭവിച്ചെതെന്ന് എന്നിലെ കവി... എന്റെ വാക്കിന്റെ മുള്ളേറ്റ് നൊന്തവർ കഠാരയുമായി തിരികെ വന്നതാകാമെന്ന് എന്റെ കുറ്റസമ്മതം... എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്... കള്ളം പറയുന്നതായിരുന്നു..... എനിക്ക് ഉറപ്പുണ്ട് ഞാൻ ആത്മഹത്യ ചെയ്യാനിടയില്ല.... അങ്ങിനെയായിരുന്നുവെങ്കിൽ ജാതി വിളിച്ച് നഗ്‌നാക്കപ്പെട്ട കളിപറമ്പിലോ.... ക്ലാസ് മുറിയിലോ അത് എത്രയോ  മുമ്പ് സംഭവിക്കുമായിരുന്നു.. ആത്മരതികളാൽ ചർച്ച കൊഴുത്ത സെമിനാർഹാളിൽ ദളിതന്റെ ആത്മവിലാപങ്ങൾ ചർദ്ദിച്ചപ്പോൾ ഭ്രാന്തനെന്ന വിളികേട്ട് ഇറങ്ങിപോന്നതായിരുന്നുഞാൻ.. ചവിട്ടിയുടക്കപ്പെട്ട എന്റെ വൃഷ്ണസഞ്ചി ഒരുവംശഹത്യയുടെ കഥ പറയും...! ഒടുവിൽ... ഒടുവിൽ പറഞ്ഞതെന്താണ്? ദളിതന്റെ കൂരകളിലൂടെ ഒളിച്ചു കടത്തിയ  മാണിക്യമാണ് നമ്മുടെ പ്രസ്ഥാനമെന്ന്... !! അതെ... അതാണവരെ ശരിക്കും ചൊടിപ്പിച്ചത്.... ...

ഒരു ഏക്ടീവിസ്റ്റ് ആയ കവിയുടെ ഡയറിയിലെ അവസാനത്തെ പേജ്

ഭീമ കൊറുഗേവ്

ചരിത്രത്തെ ഒളിച്ചുവെക്കാൻ...ബൽറാം... ഒരു ഉപാധിയായി... മറ്റെല്ലാ കാലത്തും എന്ന പോലെ.... എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ദളിതു പ്രക്ഷോഭം കേരളത്തിലെ മാധ്യമങ്ങൾ കാണാതെ പോകുന്ന...