സതീഷ്ബാബുവിനെ പോലുള്ളവർ നാട്ടു താളങ്ങളെ തിരികെ പിടിക്കാൻ നമ്മളെ ഒർമ്മപ്പെടുത്തുന്നു - ആലങ്കോട് ലീലാകൃഷ്ണൻ
സംഘാടനം
ഒരു സർഗ്ഗാത്മകമായ
ഒരു പ്രവർത്തനം
ആണെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ്
കളരി പറമ്പ് ഗ്രാമീണ വായനശാല
പ്രവർത്തകർ ......
മണപ്പുറത്തിൻ്റെ
ഗായകൻ സതീഷ് ബാബുവിൻ്റെ അനുസ്മരണം പരിപാടി
ജനപങ്കാളിത്തം കൊണ്ട്
ഗംഭീര വിജയമാക്കി തീർക്കാൻ
അവർക്ക് കഴിഞ്ഞു.
അതും കുട്ടികളുടെ
കളിസ്ഥലം ഏറ്റെടുക്കലുമായി
ബന്ധപ്പെട്ട് സമയവും പണച്ചെലവും ആവശ്യമുള്ള
വലിയ ഒരു പ്രൊജക്ടിൻ്റെ
പിറകെ അവർ രാപ്പകലില്ലാതെ
ഓടി നടക്കുന്ന സമയത്താണ്
സതീഷ് ബാബു അനുസ്മരണം
എന്ന പരിപാടി ഏറ്റെടുക്കുന്നത്.....
2024 നവംബർ 27 വൈകുന്നേരം 6 മണി ആകുന്നതോടെ
കളരിപറമ്പ് PPM ഹാൾ
നിറഞ്ഞു കവിഞ്ഞു.....
പിന്നെ വന്നവർ ഹാളിനു പുറത്ത്
തിക്കി തിരക്കി നിന്ന്
ആലങ്കോട് ലീലാകൃഷ്ണൻ
മാഷിൻ്റെ അതി ഗംഭീരമായ
പ്രഭാഷണം ആസ്വദിച്ചു.
സതീഷ്ബാബുവിനെ പോലുള്ളവർ നാട്ടു താളങ്ങളെ തിരികെ പിടിക്കാൻ നമ്മളെ ഒർമ്മപ്പെടുത്തുന്നു -
ആലങ്കോട് ലീലാകൃഷ്ണൻ
നമ്മുടെ നാട്ടിലെ
സാംസ്ക്കാരിക പരിപാടികളിൽ
സ്ഥിരം ചില മുഖങ്ങൾ ഉണ്ടാകും.
പൊതുരംഗത്ത് വിവിധ മേഖലകളിൽ ഇടപ്പെടുന്നവർ
ക്ലബ്ബുകൾ ,വായനശാലകൾ സാംസ്ക്കാരിക സംഘടനകൾ എന്നിവയുടെ ഭാരവാഹിത്വം പേറുന്നവർ അങ്ങനെ.....
അതല്ലാത്ത കുറെ പുതിയ മുഖങ്ങളെ നമുക്ക് സതീഷ് ബാബു
അനുസ്മരണ പരിപാടിയിൽ
കാണാൻ കഴിഞ്ഞത് ചെറുതല്ലാത്ത സന്തോഷം നൽകുന്നു.
പാട്ടിനും പാട്ടുകാരനും അത്തരത്തിൽ സമുഹത്തിലെ
എല്ലാ ജനങ്ങളെയും കൂട്ടികെട്ടാൻ
കഴിയും എന്നത് ഒരു പ്രധാന കാരണമാകും. സതീഷ് ബാബു
ഉണ്ടാക്കിയെടുത്ത സൗഹൃദങ്ങളുടെ ആകാശവും
ഭൂമിയും അത്തരത്തിലായിരുന്നു
എന്നത് മറ്റൊരു കാരണം.
അതിലപ്പുറം ഈ പരിപാടിയുടെ സംഘാടനത്തിൽ പുലർത്തിയ ചില ഇടപെടലുകൾ അനുകരണിയമായ
ചില മാതൃകകളാണ്.....
വൈവിധ്യമായ പോസ്റ്ററുകൾ
വീഡിയോകൾ , ആശംസാ കാർഡുകൾ, വ്യക്തിപരമായ നിർബന്ധങ്ങൾ അങ്ങനെ പോകുന്നു അവ…
നാടിൻ്റെ ഉത്സവമായി മാറിയ
സതീഷ് ബാബു അനുസ്മരണ പരിപാടിയെ കുറിച്ചാണ്
ഈ ആമുഖം..!!
നാട്ടു സംഗീതമാണ്
ചേർന്നിരിപ്പിൻ്റെ ഇടങ്ങളെ
സൃഷ്ടിച്ചിരുന്നത്
അത് നഷ്ടപ്പെടുമ്പോഴാണ്
നമ്മൾ കൂടുതൽ കൂടുതൽ
അപരവൽക്കരിക്കപ്പെടുന്നത്.
നാടിൻ്റെ ഹൃദയതാളങ്ങളെ
നെഞ്ചിലേറ്റിയിരുന്ന
സതീഷ്ബാബുവിനെ പോലെയുള്ള
ജനകീയ കലാകാരൻമാൻ
നിർവ്വഹിച്ച ദൗത്യം
എത്ര വലുതാണ്
നമ്മൾ ഇന്ന് തിരിച്ചറിയുന്നുണ്ട്.
നാട്ടു താളങ്ങളെ
തിരികെ പിടിക്കാനുള്ള
ഓർമ്മപ്പെടുത്തലാണ്
സതീഷ് ബാബുവിനെ പോലുള്ളവരെ അനുസ്മരിക്കുമ്പോൾ
സംഭവിക്കുന്നത് എന്ന്
കവി ആലങ്കോട് ലീലാകൃഷ്ണൻ
അഭിപ്രായപ്പെട്ടു.
സതീഷ്ബാബു അനുസ്മരണവും
പുരസ്ക്കാര സമർപ്പണവും
ഉദ്ഘാടനം ചെയ്ത് “ ജനകിയ സംഗീതത്തിൻ്റെ നാട്ടു താളങ്ങൾ “ എന്ന വിഷയത്തെ അധികരിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഗീതത്തെ
പ്രതിരോധത്തിൻ്റെ
അതിജീവനത്തിൻ്റെയും
ഭാഷയായി പരിവർത്തനം ചെയ്ത
സതീഷ് ബാബു
നമ്മളെ വിട്ടു പോയിട്ട്
നാല് വർഷങ്ങൾ പിന്നിടുന്നു.
ജനകീയ സംഗീതത്തിൻ്റെ
ഭാഷ കൊണ്ട് ചില മുൻവിധികളെയും അതിർത്തികളേയും
ഭേദിക്കേണ്ടത് എങ്ങനെയെന്ന്
കാട്ടി തന്ന
ഒരു പ്രതിഭയായിരുന്നു
സതീഷ് ബാബു.
അദ്ദേഹത്തിൻ്റെ സ്മരണക്കായി
അത്തരത്തിൽ
ജനകീയ സംഗീതത്തെ ഏറ്റെടുക്കുന്ന
ഒരു സംഗീത പ്രതിഭയക്കായി
ഒരു പുരസ്കാരം എല്ലാ വർഷവും
നൽകാൻ അനുസ്മരണ സമിതി
തീരുമാനിച്ചിരുന്നു.
ജനകീയ സംഗീതത്തെ
അതിൻ്റെ ഔന്നിത്ത്യത്തിൽ ഉദ്ഘോഷിച്ച മണപ്പുറത്തിൻ്റെ പാട്ടുകാരൻ
സതീഷ് ബാബുവിൻ്റെ സമരണക്കായി ഏർപ്പെടുത്തിയ
സതീഷ്ബാബു സ്മാരക പുരസ്ക്കാരം 2024-2025
ഗായകനും സാംസ്കാരിക പ്രവർത്തകനുമായ
എ.വി. സതീഷിന് സമർപ്പിച്ചു.
ശ്രീ എ വി. സതീഷ് തൃശൂർ ജില്ലയിൽ
എടതിരുത്തി ഗ്രാമഞ്ചായത്ത്
ചൂലൂർ പ്രദേശത്ത് താമസിക്കുന്നു.
പാലക്കാട് ചെബൈ സംഗീത കോളേജിൽനിന്ന് സംഗീതത്തിൽ
ഗാന പ്രവീൺ ബിരുദാനന്ദ ബിരുദം.
കേരള കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗമായി
പ്രവർത്തിക്കുന്നു.
കഴിഞ്ഞ മുപ്പത് വർഷക്കാലമായി കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നു.
ശിഷ്യപ്പെട്ടവർ
പലരും സംസ്ഥാന -ദേശീയ തലങ്ങളിലും വിദേശങ്ങളിലും വിവിധ സംഗീത പരിപാടികളിൽ
ശ്രദ്ധിക്കപ്പെട്ട പ്രകടനം നടത്തികൊണ്ടിരിക്കുന്നു.
കഴിഞ്ഞ മുപ്പത് വർഷക്കാലമായി
വിവിധ പുരോഗമന പ്രസ്ഥാനങ്ങളുടെ വർഗ്ഗ ബഹുജന സംഘടനകൾ സംഘടിപ്പിക്കുന്ന
കലാജാഥകളിലും തെരുവ് തിയ്യറ്റർ രംഗത്തും പിന്നണി ഗായകനായി
സജീവമായി ഇടപ്പെടുന്നു.
സതീഷ് ബാബു അനുസ്മരണ കമ്മിറ്റി ചെയർമാൻ
EG സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ UK സുരേഷ്കുമാർ
അനുസ്മരണ പ്രഭാഷണം നടത്തി.
പ്രശസ്ത നാടക സംവിധായകൻ
PK വാസുവിനെ ചടങ്ങിൽ ആദരിച്ചു.
സതീഷ്ബാബുവിൻ്റെ മകൾ
എഴുതിയ ഐസ്ലിൻ എന്ന നോവലിൻ്റെ കവർ പ്രകാശനം
കവി ഇ.ജിനൻ നടത്തി.
ചടങ്ങിൽ സോമൻ താമരക്കുളം,
പ്രേമാനന്ദൻ, സജിത സുബിൻ,
പി.ജെ.നാസർ, എം.എസ് ദിലീപ്,
ശ്രീനിവാസൻ ഐനിക്കൽ, എന്നിവർ സംസാരിച്ചു.
ടി.എസ് സജീവൻ മാസ്റ്റർ സ്വാഗതവും എംബി വിബിൻ
നന്ദിയും പറഞ്ഞു.
- സുധീഷ് അമ്മവീട്

Comments
Post a Comment