ഇരയായി തീരുക എന്ന അവസ്ഥ മാറണം - ഡോ. കെ.ആർ.ബീന
വനിത സാഹിതി കൊടുങ്ങല്ലൂർ
കൺവെൻഷൻ നടത്തി
ഒരു കാലത്ത് മനുഷ്യ കുലത്തിൻ്റെ
നിയന്ത്രണം കയ്യാളിയിരുന്ന സ്ത്രീ സമൂഹം. സ്വകാര്യ സ്വത്ത് ,മതം എന്നിവയുടെ കടന്നു വരവോടെയാണ് ആൺകോയ്മയുടെ അധീനതയിലേക്ക് വരുന്നത്. ഇന്ന്
സാമൂഹ്യ ജീർണ്ണതകളുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്.
ഒരോ ദേശത്തും രൂപപ്പെടുന്ന പൗരോഹിത്യവും ഭരണക്കൂടവും
അതിൻ്റെ സർവ്വ ഉപാധികളും
സ്ത്രീകളെ അടിച്ചമർത്തും വിധം
വിഭാവനം ചെയ്തിരിക്കുന്നു.
യുദ്ധം മറ്റു ദുരന്തങ്ങൾ എല്ലാം
ഏറ്റവും ഭീകരമായ രീതിയിൽ മുറിവേൽപ്പിക്കുന്നത് സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്.
ഇരയായി തീരുക എന്നതിൽ നിന്ന്
തുല്യത , നിതി എന്ന ആശയത്തിൽ സ്ത്രീകൾ പരിഗണിക്കപ്പെടുന്നതിലേക്ക് സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ
സ്ത്രീകൾ അവരുടെ മേൽ ഏൽപ്പിക്കപ്പെട്ട അദൃശ്യവും ദൃശ്യവുമായ ചങ്ങലകൾ തകർക്കാർ സ്വയം സജ്ജരാകണം.
സാമൂഹ്യമാറ്റം കൊണ്ടു വരുന്നതിൽ കലയും സാഹിത്യവും വഹിക്കുന്ന പങ്ക് ചെറുതല്ല. കലാ സാഹിത്യ രംഗങ്ങളിൽ ഇടപ്പെടുന്ന സ്ത്രീകൾ ഒരു സംഘടനാ സംവിധാനത്തിലേക്ക് കൊണ്ടു വരിക എന്നത് വഹിതാസാഹിതിയുടെ പ്രധാന ദൗത്യമാണ് എന്ന്
ഡോ. കെ. ആർ .ബീന അഭിപ്രായപ്പെട്ടു.
വനിതാ സാഹിതിയുടെ കൊടുങ്ങല്ലൂർ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഡോ. കെ. ആർ ബീന.
വനിതാ സാഹിതി കൊടുങ്ങല്ലൂർ കോർഡിനേഷൻ കമ്മിറ്റി ചെയർപേഴ്സൺ എം.രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങിൽ
KSSPU പെൻഷൻ അസോസിയേഷനു വേണ്ടി സിന്ധു ടീച്ചർ, ശാസ്ത്രസാഹിത്യ പരിഷത്തിനു വേണ്ടി സ്മിത ,
പുരോഗനകലാസാഹിത്യ സംഘത്തിനു വേണ്ടി ടി.എ ഇക്ബാൽ, സുധീഷ് അമ്മവീട്,
താലൂക്ക് ലൈബ്രറി കൗൺസിലിനു വേണ്ടി എം എസ് മോഹൻദാസ്,
Comments
Post a Comment