ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ...
ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ...
********************************
********************************
മതിലകം സെൻറ് ജോസഫ് സ്ക്കുളിലെ
ആറാം ക്ളാസിൻടെ വരാന്തയിലാണ്
ഷോബിൻ...നമ്മൾ
ആദ്യമായി കാണുന്നത്....
നനഞ്ഞ ജൂൺമാസത്തിൽ
അരയ്ക്കു താഴേക്കു തളർന്ന നീ
ചെളിയും മണ്ണും കുഴഞ്ഞ്
ഇഴഞ്ഞു വരുന്നത് നോക്കി നിന്ന
സഹതാപ കണ്ണുകളെ
മഴ വെള്ളത്തെ എന്നപോലെ
കുടഞ്ഞെറിഞ്ഞ് നീ ചിരിച്ചത്
ഞാനിപ്പോഴും ഓർക്കുന്നു....
പിന്നീട് നിൻടെ
മൂന്നു ച(ക സൈക്കിളുന്താൻ
മൽസരിച്ച ഞങ്ങളെ നീ
ക്യൂവിൽനിറുത്തി......
ഇന്നു നീ ..നാളെ നീ
എന്നിങ്ങനെ ടോക്കൺ നൽകി.
ആദ്യ നറുക്കുവീണ
എന്നിലേക്കു നീണ്ട
അസൂയ ക്കണ്ണുകളെ
ഞാൻകാണാതെ കണ്ടു....
മൂന്നാം നാൾ
കളിക്കാൻവിട്ടപ്പോൾ
ബാഗിൽനിന്നും
ഒരു നിധി നീ പുറത്തെടുത്തു.....
ഒരു ഫുട്ബോൾ.....!!
ഒന്നുപിടിച്ചുനിൽക്കാൻ പോലും
ആകാത്ത നിന്നെയും
ഫുട്ബോളിനെയും
മാറി മാറി നോക്കിയ എന്നെ തള്ളിമാറ്റി
ക്ളാസ്സ്മുറി ഒന്നാകെ (ഗൗണ്ടിലേക്ക്
ആരവങ്ങൾക്കു പിറകെ
ഉടലും വലിച്ചു പാഞ്ഞുകൊണ്ട്
നീ വിളിച്ചു പറഞ്ഞു
ഞാൻ ഗോളി....ഞാൻ ഗോളി.......!!!
ആദ്യ അഞ്ചു മിനിട്ടിൽ
നിൻടെ ഗോൾപോസ്റ്റിലൂടെ
നിന്നെ തൊടാതെ പാഞ്ഞത്
ആറു ഗോളുകൾ......
ഞങ്ങളുടെ സ്റാർ പ്ളെയർ
റെനിൽ പെരേര ഏഴാമത്തെ ഗോളിനായ്
അറ്റാക്കിങ് ഫുട്ബോളിന് പേരുകേട്ട
സുമേഷിനെയും സജിയേയും കടന്ന്
നിൻടെ കയ്യിലേക്ക് പതിയെ തട്ടിയിട്ടത്
നിന്നെ ജയിപ്പിക്കാൻ
വേണ്ടിയായിരുന്നു എന്നത്
നമ്മൾ മൂന്നുപേരറിയുന്ന രഹസ്യം
എന്നാൽ നീ പന്തു വാരിപിടിച്ച്
ആകാശത്തേക്ക് ചാടിയ ചാട്ടം...
ഇപ്പോഴൂ൦ എൻടെ കണ്ണിലുണ്ട്...
ഇന്ന്........കടക്കാരുടെ കണ്ണുവെട്ടിച്ച്
ഞാൻ ഊടുവഴി തേടുമ്പോൾ
ആൾക്കൂട്ടത്തിനിടയിൽ നീ
ഭാഗ്യ കുറിയുടെ സമ്മാനങ്ങൾ
ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞ്
അതേ ആവേശത്തോടെ....
ഞാൻ പോക്കറ്റിലെ ശേഷിച്ച
അമ്പതു രൂപ നിനക്കു നീട്ടിയത്
കാരുണ്യ ലോട്ടറിയെടുക്കുന്നത്
ഒരു പുണ്യമായതു കൊണ്ടല്ല
നാളെ പുലരും വരെ
സ്വപ്നം കാണാൻ അതു മതിയാകും
എന്നതു കൊണ്ടാണ്....
നാളുകൾക്കിപ്പുറം നീയെൻടെപേര്
ഓർത്തു വിളിച്ചു.......
അതെ ചിരിയോടെ..
ഗ്യാലറിയിലിരിക്കാൻ
മനസില്ലാത്ത ആ ചിരി...
നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ
ആഹ്ളാദത്തിൽ
ലോട്ടറി ടിക്കറ്റുവാങ്ങാതെ
തിരികെ നടന്ന എന്നെ നീ
പിറകെ നിന്നു വിളിച്ചു
ടാ.....ലോട്ടറി വാങ്ങീല....
ഇന്നത്തെ ലോട്ടറി എനിക്കടിച്ചെന്ന്
ഞാൻ പറഞ്ഞപ്പോൾ അവന് അത്ഭുതം
അവൻടെ ചിരിയ്ക് കോടിയേക്കാൾ
വിലയുണ്ടെന്ന് ഞാനെങ്ങിനെ
അവനെ ബോധ്യപെടത്തും....
ആറാം ക്ളാസിൻടെ വരാന്തയിലാണ്
ഷോബിൻ...നമ്മൾ
ആദ്യമായി കാണുന്നത്....
നനഞ്ഞ ജൂൺമാസത്തിൽ
അരയ്ക്കു താഴേക്കു തളർന്ന നീ
ചെളിയും മണ്ണും കുഴഞ്ഞ്
ഇഴഞ്ഞു വരുന്നത് നോക്കി നിന്ന
സഹതാപ കണ്ണുകളെ
മഴ വെള്ളത്തെ എന്നപോലെ
കുടഞ്ഞെറിഞ്ഞ് നീ ചിരിച്ചത്
ഞാനിപ്പോഴും ഓർക്കുന്നു....
പിന്നീട് നിൻടെ
മൂന്നു ച(ക സൈക്കിളുന്താൻ
മൽസരിച്ച ഞങ്ങളെ നീ
ക്യൂവിൽനിറുത്തി......
ഇന്നു നീ ..നാളെ നീ
എന്നിങ്ങനെ ടോക്കൺ നൽകി.
ആദ്യ നറുക്കുവീണ
എന്നിലേക്കു നീണ്ട
അസൂയ ക്കണ്ണുകളെ
ഞാൻകാണാതെ കണ്ടു....
മൂന്നാം നാൾ
കളിക്കാൻവിട്ടപ്പോൾ
ബാഗിൽനിന്നും
ഒരു നിധി നീ പുറത്തെടുത്തു.....
ഒരു ഫുട്ബോൾ.....!!
ഒന്നുപിടിച്ചുനിൽക്കാൻ പോലും
ആകാത്ത നിന്നെയും
ഫുട്ബോളിനെയും
മാറി മാറി നോക്കിയ എന്നെ തള്ളിമാറ്റി
ക്ളാസ്സ്മുറി ഒന്നാകെ (ഗൗണ്ടിലേക്ക്
ആരവങ്ങൾക്കു പിറകെ
ഉടലും വലിച്ചു പാഞ്ഞുകൊണ്ട്
നീ വിളിച്ചു പറഞ്ഞു
ഞാൻ ഗോളി....ഞാൻ ഗോളി.......!!!
ആദ്യ അഞ്ചു മിനിട്ടിൽ
നിൻടെ ഗോൾപോസ്റ്റിലൂടെ
നിന്നെ തൊടാതെ പാഞ്ഞത്
ആറു ഗോളുകൾ......
ഞങ്ങളുടെ സ്റാർ പ്ളെയർ
റെനിൽ പെരേര ഏഴാമത്തെ ഗോളിനായ്
അറ്റാക്കിങ് ഫുട്ബോളിന് പേരുകേട്ട
സുമേഷിനെയും സജിയേയും കടന്ന്
നിൻടെ കയ്യിലേക്ക് പതിയെ തട്ടിയിട്ടത്
നിന്നെ ജയിപ്പിക്കാൻ
വേണ്ടിയായിരുന്നു എന്നത്
നമ്മൾ മൂന്നുപേരറിയുന്ന രഹസ്യം
എന്നാൽ നീ പന്തു വാരിപിടിച്ച്
ആകാശത്തേക്ക് ചാടിയ ചാട്ടം...
ഇപ്പോഴൂ൦ എൻടെ കണ്ണിലുണ്ട്...
ഇന്ന്........കടക്കാരുടെ കണ്ണുവെട്ടിച്ച്
ഞാൻ ഊടുവഴി തേടുമ്പോൾ
ആൾക്കൂട്ടത്തിനിടയിൽ നീ
ഭാഗ്യ കുറിയുടെ സമ്മാനങ്ങൾ
ഉറക്കെ ഉറക്കെ വിളിച്ചുപറഞ്ഞ്
അതേ ആവേശത്തോടെ....
ഞാൻ പോക്കറ്റിലെ ശേഷിച്ച
അമ്പതു രൂപ നിനക്കു നീട്ടിയത്
കാരുണ്യ ലോട്ടറിയെടുക്കുന്നത്
ഒരു പുണ്യമായതു കൊണ്ടല്ല
നാളെ പുലരും വരെ
സ്വപ്നം കാണാൻ അതു മതിയാകും
എന്നതു കൊണ്ടാണ്....
നാളുകൾക്കിപ്പുറം നീയെൻടെപേര്
ഓർത്തു വിളിച്ചു.......
അതെ ചിരിയോടെ..
ഗ്യാലറിയിലിരിക്കാൻ
മനസില്ലാത്ത ആ ചിരി...
നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയ
ആഹ്ളാദത്തിൽ
ലോട്ടറി ടിക്കറ്റുവാങ്ങാതെ
തിരികെ നടന്ന എന്നെ നീ
പിറകെ നിന്നു വിളിച്ചു
ടാ.....ലോട്ടറി വാങ്ങീല....
ഇന്നത്തെ ലോട്ടറി എനിക്കടിച്ചെന്ന്
ഞാൻ പറഞ്ഞപ്പോൾ അവന് അത്ഭുതം
അവൻടെ ചിരിയ്ക് കോടിയേക്കാൾ
വിലയുണ്ടെന്ന് ഞാനെങ്ങിനെ
അവനെ ബോധ്യപെടത്തും....

ഉമ്മ
ReplyDelete