പട്ടിചരിതം

പട്ടിചരിതം
....................
പട്ടി എന്നത്
ഒരു ജീവിയുടെ പേരാണെന്ന്
ആരാണ് പറഞ്ഞത്..
എ(ത തൊഴിച്ചാലും
കാലുനക്കുന്ന സ്വഭാവം
അതിൻടെ ശീലമാണെന്ന്
നമ്മളറിഞ്ഞത് ശരിയാണ്...
എങ്കിലും...
ഒന്നുകുരക്കാൻ തുടങ്ങിയാലെ
പട്ടിയെന്നു വിളിക്കാനാകൂ...
ഒരിക്കലും നിവരില്ലെന്നു
വാശിയുള്ള ഒരുവാലുണ്ടതിന്...
വാൽ ഒരു അലങ്കാരമല്ല ..!
മറിച്ച് അടിയുറച്ച നിലപാടിൻടെ
അടയാള മാണത്...
നടുക്കടലു കണ്ട്  സ്വന്തം
നില മറക്കാത്തതു കൊണ്ടാണ്
ഇന്നും നക്കി കുടിക്കുന്നത്....
എന്നും കൂറു കാട്ടിയവനാണ് പട്ടി
അങ്ങിനെയല്ലായിരുന്നെങ്കിൽ
തൻടെ പേരുദോഷം  
മാറുമെന്ന് അറിയാഞ്ഞിട്ടല്ല.....
അപ്പപ്പോൾ കാണുന്നവനെ
അപ്പാ എന്നുവിളിക്കാൻ
മനസില്ല...അ(തതന്നെ...!
പട്ടിയെ തൊട്ടാൽ 
ഏഴു കുളത്തിൽ കുളിക്കണമെന്ന്
കരുതുന്നവർ ഇപ്പോഴുമുണ്ട് നാട്ടിൽ
അവർ ഇനി എഴു കടലിൽ
കളിച്ചാലും അവരുടെ
മനസിലെ അഴുക്കുപോകില്ലെന്ന്
അവരറിയുന്നുണ്ടോ...
പട്ടിയെന്ന് മു(ദകുത്തപെട്ടവനെ
ആർക്കും തല്ലികൊല്ലാം....
അല്ലെങ്കിൽ തല്ലികൊന്നിട്ട്
പട്ടിയെന്നു  എഴുതിവെച്ചാലും മതി
അങ്ങിനെ പട്ടിയെന് പേരിട്ട്
തല്ലികൊല്ലപെട്ട ഒത്തിരി
ആടുകളുണ്ട് ചരി(തത്തിൽ....
കഥ മാറിതുടങ്ങിയിരിക്കുന്നു
ചില പട്ടികൾ ചരി(ത മെഴുതാൻ
തുടങ്ങിയിരിക്കുന്നു.....
പട്ടികളുടേതു കൂടിയായ ചരി(തം
പട്ടി അങ്ങിനെ നിൻടെയൊക്കെ
ഉറക്കം കെടുത്താൻതുടങ്ങിയിക്കുന്നു...
പട്ടിയെന്നത് അങ്ങിനെ...
ഒരു പോരാട്ടത്തിൻടെ (പതീകമാകുന്നു....
വെറുമൊരു പട്ടിക്കുര
നിങ്ങളെ ഇ(തമാ(തം
അസ്വസ്ഥമാക്കുന്നുവെങ്കിൽ
ഒന്നുറപ്പ്........... നിങ്ങളുടെയുള്ളിൽ
ഒരു പെരുങ്കള്ളൻ
ഒളിച്ചിരിപ്പുണ്ട്..........

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)