Posts

പ്രണയത്തിന്റെ ദുഃഖ വെള്ളി

എന്നെ ഒറ്റി കൊടുത്തതിന്റെ മൂന്നാമത്തെ മണിക്കൂറിൽ എന്നോടൊപ്പം ശയിച്ച് എന്റെ  മാംസവും രക്തവും പാനം ചെയ്ത് അവൾ വിശുദ്ധയായി.... ഉയർത്തെഴുന്നേൽപ്പിന്റെ അവസാന അടവും പ...

നജീബിന്റെ ഉമ്മാ.....!?

നജീബിന്റെ  ഉമ്മാ.....!? ******************** ഒരു പാട് പേർ പോയിട്ടും തിരിച്ചു വരാൻ വഴി കണ്ടു പിടിക്കാത്ത ഒരിടത്തേക്ക് തന്നെയാണ് നജീബിനെയും അവർ കൂട്ടികൊണ്ടു പോയത്...... ഈ .... ഉമ്മയെ കണ്ടോ... അതെ.. ന...

മഴക്കാലത്തെ വിപ്ലവങ്ങൾ - സുധീഷ് അമ്മവീടിന്റെ കവിതകൾ

പി.എൻ.ഗോപീകൃഷ്ണൻ അവതാരിക എഴുതിയ കവിതാ സമാഹാ രം

കുമ്പസാരം

കുമ്പസാരം ----------------------------------- ഓരോരുത്തരിലുമുണ്ടാകും ആരാലും തുറക്കാനാവാത്ത ചില അറകൾ ... ഒളിച്ചു വായിച്ചപ്പോഴെല്ലാം ആരുടെയെങ്കിലും  കാൽപെരുമാറ്റം കേട്ട് തിടുക്കത്തിൽ ഒളിപ്പ...

പടവുകൾക്കപ്പുറം

Image
പടവുകൾക്കപ്പുറം ആ പതിനെട്ടു പടവുകൾ  അവൾക്കു പ്രിയപെട്ടതാകുന്നത്  എന്തുകൊണ്ടായിരിക്കും...  സ്വർഗ്ഗാരോഹണത്തിനുള്ള  താക്കോൽ അവിടെ  ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന്  വെറുതെ പോലും അവൾ കരുതിയിട്ടില്ല ...!  നാളിതുവരെ ഏറ്റ പീഢനപർവ്വത്തിന്റെ മോചനം  ആ പടവുകൾക്കപ്പുറമാണെന്നു  അവളെയാർക്കും പറഞ്ഞു പറ്റിക്കാനുമാവില്ല ...  പിന്നെ ? അവളുടെ പാദസ്പർശത്താൽ  മോക്ഷം തേടുന്ന അഹല്യ ശിലകൾ  ഒരു പെണ്ണിന്റെ  കണ്ണുനീർഘനീഭവിച്ചതാണെന്ന്  അവൾക്കാരും പറഞ്ഞു കൊടുക്കേണ്ടതില്ല ! പ്രണയാർദ്രമായ ഒരു പെണ്ണിനെ  പറഞ്ഞുപറ്റിച്ച കൊടുംചതിയുടെ  നിഗൂഢതകൾ പതിയിരിക്കുന്നത്  അവളെ തെല്ലും ഭയപെടുത്തിയില്ല ..... ഇര ഇരയെ ചേർത്തുപിടിക്കുംപോലെ  അവളെ യവൾ നെഞ്ചിൽ കുടിയിരുത്തും..  ഈ കത്തുന്ന പക നിനക്ക് വേണ്ടിയാണെന്ന്  ഈ തീണ്ടൽ നിനക്കും കൂടിയാണെന്ന്  അവൾ ജപിച്ചു കൊണ്ടേയിരിക്കും ആ പതിനെട്ടു പടവുകൾ ..!! അതുകൂടി താണ്ടിയാലേ  പറഞ്ഞു പഴകിയ ആണധികാര  നിസ്സാരതയെ കാട്ടി തരാനാകൂ ... ഉടൽ എന്റെ അടിമത്തമെല്ലന്ന് അതൊരു സ്വ...

പ്രണയിത്തിലായിരുന്ന രണ്ടു രാജ്യങ്ങൾ

Image
പ്രണയത്തിലായിരുന്ന രണ്ടു രാജ്യങ്ങൾ ................,............... ഞാനും നീയും രണ്ടു രാജ്യങ്ങളാണെന്നിരിക്കെ നമുക്കിടയിൽ അതിരുകളില്ലെന്ന് വെറുതെ കള്ളം പറയരുത്...! ശത്രുരാജ്യങ്ങളല്ലയെങ്കിലും പരസ്പരം ചില നുഴഞ്ഞുകയറ്റങ്ങൾ ഭയന്ന് നമുക്കിടയിൽ ചില മൈനുകൾ പാകിയിട്ടുണ്ട്...! ഞാൻ നിന്നിലേക്കെറിഞ്ഞ എത്രയെത്ര നോട്ടങ്ങളാണ് നിന്റെ യതിർത്തിയിൽ ചവിട്ടി പൊട്ടി ചിതറിയത്... നിന്റെ സ്വപ്നത്തിലേക്ക് നുഴഞ്ഞു കയറിയതു കൊണ്ട് തടവിലാക്കപ്പെട്ട എന്റെ എത്ര മോഹങ്ങളാണ് ദയാവധം കാത്തു കിടക്കുന്നത്...?! ആത്മസംഘർഷങ്ങൾ ഒളിച്ചുവെക്കാനാകും അതിർത്തികളിൽ നമ്മൾ വെടിയൊച്ചകൾ കേൾപ്പിച്ചത്... എന്റെ കൊടുമുടികൾക്കും മീതെ നിന്റെ അധിനിവേശത്തിന്റെ പതാകകൾ പാറി പറക്കുന്നത് താഴ്ത്തികെട്ടിയ എന്റെ തുള വീണ ദേശീയപതാകയിലൂടെ ഞാൻ കാണുന്നു... നിന്റെ പ്രജകൾ സ്തുതിഗീതങ്ങളാൽ നിന്നെ ലഹരിപിടിപ്പിച്ചപ്പോൾ.. എന്റെ പ്രജകൾ എന്നോട് കലഹിച്ച് പട്ടിണി കിടന്നു.... സ്വാതന്ത്ര്യത്തെ കുറിച്ച് സഹിഷ്ണുതയെ കുറിച്ച്നിരന്തരം ആകുലപ്പെട്ടുകൊണ്ടിരിക്കുന്നു.... പരസ്പരം നഷ്ടപ്പെടുത്തിയ യുദ്ധങ്ങൾക്കൊടുവിൽ സന്ധി ചെയ്ത് തളർന്നുറങ്ങുമ്...

ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്

Image
പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ്... ആ വയലറ്റ് ഉടുപ്പു കണ്ടുവോ...? ഒരു പൂന്തോട്ടം തുന്നി പിടിപ്പിച്ച ആ ഉടുപ്പ് വിടരാൻ കൊതിച്ച് കുറെ മഞ്ഞ പൂമൊട്ടുകൾ അവളുടെ കളി ചിരി വർത്തമാനങ്ങളിൽ നൃത്തം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? കുറ്റിക്കാട്ടിൽ നിന്നും ഒടുവിലത് അത് കണ്ടെടുക്കുമ്പോൾ അതിനകത്ത് ചതഞ്ഞ ഒരു ഉടലുണ്ടായിക്കുന്നു... അതിലെ പൂക്കൾക്ക് ചോരയുണങ്ങിയ കറുപ്പു നിറം.. പൂന്തോട്ടത്തിൽ ചീന്തിയിട്ട കരുവാളിച്ച ഇതൾ പോലെ. ... നിന്റെ നിലവിളികളിൽ കാതു പൊത്തിയ ദൈവം നിന്റെ പിടച്ചിലിൽ കണ്ണുപൊത്തിയ ദൈവo ആരുടേതാണ്. നീ തിരഞ്ഞു പോയ നിന്റെ കുതിരകൾ നിന്നെ കൂടാതെ തിരികെയെത്തുമ്പോൾ അമ്പല മണികൾ നിർത്താതെ മുഴങ്ങുന്നുണ്ട്.. ! ഒരു കുഞ്ഞിന്റെ ചോരമോന്തി ഒരു ദൈവo ഭക്ത പ്രീതിക്കായ് ഉറഞ്ഞു തുള്ളുന്നുണ്ട്..! കനം വെച്ച ഈ ഉടുപ്പ് പിഴിഞ്ഞ ചോര കൊണ്ട് കൈ കഴുകി ശുദ്ധി വരുത്തു.. പറഞ്ഞേക്കരുത് ഈ ചോരയിൽ ദൈവങ്ങൾക്ക് പങ്കില്ലെന്ന്... ഉറങ്ങി കിടക്കുന്ന എന്റെ മകൾക്കും നിന്റെ അതേ പ്രായം അതേ മുഖം പതിഞ്ഞ കാലൊച്ചകൾ കേട്ട് അവൾ ഞെട്ടി ഉണരുന്നു കയ്യകലത്തും നെഞ്ചിലും മൂർച്ചയുള്ള ഒരു വെട്ടരിവാളുണ്ടെന്ന  ഉറപ്പിൽ ...