പ്രണയത്തിന്റെ ദുഃഖ വെള്ളി

എന്നെ ഒറ്റി കൊടുത്തതിന്റെ
മൂന്നാമത്തെ മണിക്കൂറിൽ
എന്നോടൊപ്പം ശയിച്ച്
എന്റെ  മാംസവും രക്തവും
പാനം ചെയ്ത്
അവൾ വിശുദ്ധയായി....
ഉയർത്തെഴുന്നേൽപ്പിന്റെ
അവസാന അടവും പിഴച്ച്
ഞാൻ അവളുടെ വിയർപ്പിൽ
പനിച്ചു കിടന്നു....
കാൽവരിക്കുന്നിലേക്കുള്ള
യാത്രയിൽ
അവർകുർത്ത കല്ലുകളുമായി
ഊഴം കാത്തുനിന്നു
നിങ്ങളിൽ പാപം ചെയ്യാത്തവർ
എന്നെ കല്ലെറിയട്ടെ
എന്ന സൂത്രവാക്യം കൊണ്ട്
അവരെ സ്തംബ്ദരാക്കാൻ
കൊതിച്ചു തോറ്റുപോയ ഞാൻ
തിരുമുറിവുകളിൽ രക്തമൊഴുക്കി
അവരുടെ പാപങ്ങളെ കഴുകി കളഞ്ഞു...
അവളുടെ ഉടലിൽ തറച്ച എന്റെ
തിരുശേഷിപ്പുകൾ വീണ്ടെടുത്തേക്കാം..
ഉയർത്തെഴുന്നേൽപ്പിനെ ഭയപ്പെട്ടാലും
ഭംഗിയായി അവരത് അലങ്കരിച്ചേക്കും..
എന്റെ സ്തുതികളാൽ അവൾ
കാണികളെ അത്ഭുതപെടുത്തും
ദിവ്യരൂപം പൂണ്ട് അവൾപള്ളിമേടയിൽ
കുടിയിരുത്തപെടും
കമ്പോളങ്ങളിൽ എന്റെ ശേഷിപ്പുകൾ
കാലങ്ങളോളം വിൽക്ക പെട്ടേക്കും
എന്റെ രൂപക്കൂട്ടിലെ മെഴുകുതിരികളുടെ
പതിഞ്ഞ വെട്ടത്തിൽ അവളുടെ
നിഴലനക്കങ്ങൾ ഞാൻ കാണും.
അവളിൽ നിന്നും വേർപ്പെട്ടു പോയ
രൂപത്തിന് ചുറ്റും
ദൈവത്തിന്റെ തെന്നപോലെ
പ്രഭാവലയം..
എന്നെയൊന്നു കൂടി കൊന്നു തരാൻ
ഞാൻ കൈകൾ കൂപ്പി
അതിനോട് കെഞ്ചും...
അന്ന്....
അന്ന് കുമ്പസാര കൂട്ടിൽ നിന്ന്
ദൈവം ഇറങ്ങിയോടും..!
അതിൽ നിന്നും അവളുടെ
നിലവിളികൾ ഉയർന്നു കേൾക്കും...
ഇന്ന് പ്രണയത്തിന്റെ ദുഃഖവെള്ളി...!!
എനിക്കൊന്നു ഉയർത്തെണീക്കാൻ
ഒരു ഹൃദയം തരൂ....

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)