Posts

Showing posts from June, 2021

സേവ് ലക്ഷദ്വീപ് കാമ്പയിന്റെ ഭാഗമായ് നിർമ്മിച്ച"ദ്വീപ് " നാടകം ഇർഷാദ്ക്കയും ഷാജിക്കയും ചേർന്ന് യൂട്യൂബിൽ റിലീസ് ചെയ്തു. https://youtu.be/UnCLYM5cBmIനന്ദി ... ഇനി നിങ്ങളുടെ പിന്തുണ കൂടി വേണം ,നാടകം കണ്ട് അഭിപ്രായം പറയുമല്ലോhttps://youtu.be/UnCLYM5cBmI

Image
സേവ് ലക്ഷദ്വീപ് കാമ്പയിന്റെ ഭാഗമായ് നിർമ്മിച്ച"ദ്വീപ് " നാടകം  ഇർഷാദ്ക്കയും ഷാജിക്കയും ചേർന്ന് യൂട്യൂബിൽ റിലീസ് ചെയ്തു. https://youtu.be/UnCLYM5cBmI നന്ദി ... ഇനി നിങ്ങളുടെ പിന്തുണ കൂടി വേണം ,നാടകം കണ്ട് അഭിപ്രായം പറയുമല്ലോ https://youtu.be/UnCLYM5cBmI നാടകം വലിയൊരു സമരമാർഗമാണ്..കാലത്തോട് പ്രതികരിച്ചതിൽ നാടക കലാരൂപത്തിന് വലിയ പ്രാധാന്യമുണ്ട് , അത്തരം വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു ലക്ഷദ്വീപ് പശ്ചാത്തലത്തിൽ പറഞ്ഞ ദ്വീപ് എന്ന നാടകം …ശബ്ദിക്കുന്ന / പ്രതികരിക്കുന്ന മനുഷ്യനെ കൊന്നുകളയുന്നകാലത്തിനെതിരെ നാടക സമരം തീർക്കുകയായിരുന്നു “ദ്വീപ്” എന്ന നാടകത്തിലൂടെ...എന്റെ പ്രിയ സുഹൃത്ത് “ആദിത്യൻ കാതിക്കോട്…ആവിഷ്കാരസ്വാതന്ത്യ്രം ഇത്രയും അപകടത്തിലായ കാലഘട്ടത്തിൽ , കാലത്തോട് പ്രതികരിക്കാന്‍ കഴിയുന്നസമൂഹത്തെ സൃഷ്ടിക്കാന്‍ ഇതുപോലുള്ള തുറന്നു പറച്ചിൽ നാടകങ്ങൾ അത്യാവശ്യമാണ്, വ്യത്യസ്തമായ ഒരു നാടകാനുഭവമായിരുന്നു “ദ്വീപ്” സമ്മാനിച്ചത് !!..ഈ നാടകം കാലത്തോട് വിളിച്ചു പറയുന്നത് ഇങ്ങിനെയാണ്‌ :-“സാഹോദര്യവും സ്നേഹവും ഉമ്മവെച്ചിരുന്ന ദ്വീപ് സമൂഹത്തിൽ വെറുപ്പിന്റെ ,കണക്കു പ...

ആദിത്യൻ കാതിക്കാടിന്റെ കഥകൾ, കവിതകൾ

Image
  ആദിത്യന്‍ കാതിക്കോട്   നാടക പ്രവര്‍ത്തകന്‍,കവി ,കഥാകൃത്ത്  എന്‍റെ മയില്‍ പീലി പെറ്റ മക്കള്‍ ചുവന്ന കറുപ്പ്  ഉപ്പ ,എന്നിങ്ങനെ മൂന്ന് കഥാ/കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. ചുവന്ന കറുപ്പ് എന്ന കഥാ സമാഹാരം 2019 ലെ കാവാലം നാരായണ പണിക്കര്‍ സ്മാരക സാഹിത്യ പുരസ്കാരം നേടി. ആരോഗ്യ വകുപ്പില്‍ ജോലി ചെയ്യുന്നു. വിലാസം .ആദിത്യന്‍ കാതിക്കോട്. ''മസ്കന്‍ '' പി.ഓ.കൂളിമുട്ടം . 680691 തൃശൂര്‍ ജില്ല. ഫോണ്‍.8943531231 കഥ :  പരാതിപ്പെട്ടി ആരാധനാലയങ്ങളില്‍ വെച്ചിരുന്ന പരാതിപ്പെട്ടികള്‍ ഒന്നൊന്നായി ദെെവത്തിന്‍റെ മുന്പില്‍ കൊണ്ടുവരപ്പെട്ടു.പരാതി ഇട്ടിരുന്നവര്‍ സന്തോഷത്തോടെ കൂട്ടം കൂടി നിന്നു.തന്‍റെ പരാതി വായിക്കുന്നതും ,നടപടികളെടുക്കുന്നതും,ആരാധനാലയ ഭാരവാഹികളും ,രാഷ്ട്രീയക്കാരും ,പുരോഹിതന്‍മാരും ശിക്ഷിക്കപ്പെടുന്നതും പരാതിക്കാര്‍ സ്വപ്നം കണ്ടു. പെട്ടികള്‍ തുറക്കപ്പെട്ടു.ഓരൊ കത്തും വായിക്കപ്പെട്ടു. മഴ കൂടിയതിന് , മഴ കുറഞ്ഞതിന് , വിള നശിച്ചതിന് , രോഗം വന്നതിന് , അകാലത്തില്‍ മരിച്ചതിന് , ധനവാനാക്കാത്തതിന് ലോട്ടറി കിട്ടാഞ്ഞതിന് ,  ജീ...

ഫാസിസത്തിനെതിരെ ജനാധിപത്യവൽക്കരണം - പി രാധാകൃഷ്ണൻ

Image
ഫാസിസത്തിനെതിരെ ജനാധിപത്യവൽക്കരണം രാധാകൃഷണൻ പി. ആധുനിക ജനാധിപത്യ ഭരണക്രമത്തെ മാത്രമല്ല  ജനാധിപത്യം  എന്ന വാക്കുകൊണ്ട്  നാം ലക്ഷ്യം വയ്ക്കുന്നത്. ജനാധിപത്യ ഭരണക്രമം ചരിത്രത്തിൽ താരതമ്യേന പുതിയത് ആണെങ്കിലും  ജനാധിപത്യവൽക്കരണം  എന്ന പ്രക്രിയ ആധുനികതയെക്കാൾ  പഴക്കമുള്ള  ഒന്നാണ്.  മുതലാളിത്തത്തിന്  മുമ്പ് ആരംഭിച്ച ആ പ്രക്രിയ മുതലാളിത്തത്തിന് അപ്പുറത്തേക്ക്  വികസിക്കുന്നതും നിലനിൽക്കുന്നതുമാണ്.  മുതലാളിത്തം തീർക്കുന്ന  പരിമിതികളെ കുടഞ്ഞു കളഞ്ഞ്  വികസ്വരം ആകേണ്ട ഒന്നുകൂടിയാണ് ജനാധിപത്യം. അപരൻറെ  വാക്കുകൾ  സംഗീതമാകുന്ന  അപരപരിഗണനയുടെ  വികാസവും ഭാവിയും തന്നെയാണ് ജനാധിപത്യത്തിൻറെ  വികാസവും ഭാവിയും.  ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച്  വിചാരിക്കുന്ന ഇന്നത്തെ സന്ദർഭത്തിൽ വർത്തമാനകാലത്തെ അതിന് അതിജീവിക്കാനാകുമോ എന്ന ഭയം പോലും  ഉയർന്ന്  വരുന്നു. സമഗ്രാധിപത്യ-കേന്ദ്രീകരണ  പ്രവണതകൾ സമകാലീന ലോകത്ത് അനുദിനം കരുത്താർജ്ജിച്ചു കൊണ്ടിരിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലാണെങ്കിൽ വർഗീയഫാ...

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഞങ്ങൾക്കും ജീവനുണ്ട്

Image
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് സർ, കോവിഡ്  19 പശ്ചാത്തലത്തിൽ വളരെ പ്രതിസന്ധിയിലൂടെയാണ് എല്ലാ തൊഴിൽ മേഖലകളും കടന്നുപോകുന്നത് , ചില മേഖലകൾ തിരിച്ചു വരവിന്റെ പാതയിലുമാണ്. കൂടാതെ അവർ പലരും ഗവൺമെന്റിന്റെ ചെറിയ തരത്തിലെങ്കിലും പരിഗണനയിൽ പെട്ടിട്ടുണ്ട്. എന്നാൽ  ഞങ്ങൾ കഴിഞ്ഞ ഒരു വർഷത്തിലേറ (2020 മാർച്ച് പകുതി മുതൽ )  തൊഴിൽ രഹിതരാണ് . വിദ്യാഭ്യാസ രംഗം അഥവാ സ്കൂളുകൾ - കോളേജുകൾ - യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവ റെഗുലറായി നടക്കാതെ ട്യൂഷൻ രംഗത്തെ ഈ പ്രതിസന്ധി തീരുകയില്ല.ഓൺലൈൻ ട്യൂഷനാണെങ്കിൽ അതിന്റെ ടെക്കനോളജി ഫലപ്രദമായി ട്യൂഷൻ രംഗത്ത് പ്രായോഗിമാക്കാനാവുന്നില്ല. നെറ്റ്  വർക്ക്പ്രശ്നം,സാധാരണക്കാരായ കുട്ടികളിൽ അതിന്റെ ടെക്കനോളജി എത്തിക്കുവാനുള്ള പ്രശ്നം , സാമ്പത്തികശേഷിയുള്ള കുട്ടികളിൽ വലിയ തുക ഇൻവെസ്റ്റ് ചെയ്ത് ക്വാളിറ്റി ക്യാമറ - പ്രൊഫഷണൽ എഡിറ്റിങ്ങ് സങ്കേതങ്ങൾ ഉപയോഗിച്ച്  കോർപ്പറേറ്റ്കൾ നടത്തുന്ന ഓൺലൈൻ സംവിധാനത്തിനോട് മത്സരിക്കാൻ നാട്ടിൻപുറത്തെ ട്യൂഷൻ മേഖലയ്ക്ക് ആകാഞ്ഞതിന്റെ പരിമിതികൾ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ അവർക്കൊപ്പ...

ഇന്ത്യൻ സി.എം.എ. _കൊമേഴ്സുകാരുടെ മികച്ച സാധ്യത

Image
ഇന്ത്യൻ സി.എം.എ - അക്കൗണ്ടിംഗ് മേഖലയിലെ ട്രെൻഡ് കോഴ്സ് കൊമേഴ്സ് പ്ലസ് ടു ചെയ്യുന്നവർക്കും B.Com ചെയ്യുന്നവർക്കും ബിഗ് ഓപ്പർച്യൂനിറ്റി തൃശൂർ Profinz മായ് ചേർന്ന് ഇപ്പോൾ S. N പുരം Master's Academy യിലും CMA ചെയ്യാനുള്ള സൗകര്യം 9745 064712, 7012363337 കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി CMA ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ നടത്തുന്ന കോസ്റ്റ് ആൻഡ് മാനേജ്മെൻറ് അക്കൗണ്ടൻസി കോഴ്സ് പൂർത്തിയാക്കിയാൽ കോസ്റ്റ് ആന്റ് മാനേജ്മെൻറ് അക്കൗണ്ടന്റുമാരാകാം. കമ്പനികളുടെ ഉൽപാദന,സേവന ചെലവുകൾ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണ് കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടുകളുടെ ജോലി കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കുക, മാനേജ്മെന്റിന് കമ്പനി പ്രവർത്തനങ്ങൾ വിലയിരുത്താൻ ഓഡിറ്റ് നടത്തുക,കോസ്റ്റ് പ്ലാനിങ്, ഇൻവെസ്റ്റ്മെൻറ് അനാലിസിസ് ,ബിസിനസ് തീരുമാനങ്ങളെടുക്കാൻ ഉപദേശങ്ങൾ നൽകുക തുടങ്ങിയവയാണ് മറ്റു സേവനങ്ങൾ കോസ്റ്റ് ഓഡിറ്റ് നടത്താൻ CMA കാർക്ക് മാത്രമേ സാധിക്കൂ. ഫൗണ്ടേഷൻ ,ഇൻറർ മീഡിയറ്റ് ,ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് പഠനത്തിന് ഉള്ളത്. പത്ത് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ഫൗണ...

കളരിപറമ്പ് വായനശാല തീർക്കുന്ന മാനവീകതയുടെ മഹാ മാതൃകകൾ

Image
ഒരു ചെറിയ ആൾക്കൂട്ടം  ഒരു പ്രതിസന്ധി കാലത്തെ നീന്തി കടക്കുന്നത് എങ്ങിനെയാണെന്നു നോക്കു. ചുറ്റിലുമുള്ള  സഹജീവികളെ ചേർത്ത് പിടിച്ച്  സ്നേഹത്തിന്റെ , കരുതലിന്റെ വലിയ മാതൃകകൾ തീർക്കുകയാണിവർ.  500  ഓളം വീടു കളിലേക്ക് സമൃദ്ധമായ ഭക്ഷ്യ കിറ്റുകൾ എത്തിച്ചിരിക്കുകയാണ്  കളരി പറമ്പ് ഗ്രാമീണ വായനശാലാ പ്രവർത്തകർ. കൊട്ടിഘോഷങ്ങളില്ല വിളംബരങ്ങളില്ല നിശ്ശബദമായി ഏറ്റെടുത്ത മാനവികതയുടെ മഹാമാതൃക.  കോവിഡിന്റെ ഒന്നാം ഘട്ടത്തിലെ ലോക്ക് ഡൗണിൽ ഉണ്ടായതിനേക്കാൾ വലിയ കഷ്ടതകളാണ് ഇപ്പോൾ നമ്മൾ നേരിടുന്നത്  … ഗവൺമെന്റ് സംവിധാനങ്ങൾ ജനങ്ങൾക്കായ് ഇടപ്പെടുന്നുണ്ടെങ്കിലും, ഇതര സഹായങ്ങളില്ലാതെ മുന്നോട്ട് പോകാനാകാതെ പകച്ചു നിൽക്കുന്ന കുറെ കുടുംബങ്ങളുണ്ട് നമുക്കു ചുറ്റും..  അവരൊരു പക്ഷെ സഹായത്തിനായി ആരുടെ അടുത്തും വന്നു എന്നു വരില്ല. അവരെ തേടി  നമ്മൾ പോയില്ലയെങ്കിൽ, അവരുടെ കഷ്ടതകളിൽ  നമ്മളാലാകുന്നത് നമുക്ക് ചെയ്യാനാകുന്നില്ലയെങ്കിൽ വലിയ ദുരന്തങ്ങൾക്ക്  നമ്മൾ സാക്ഷിയായേക്കും.  അത്തരം ആലോചനയാണ് കളരി പറമ്പ് ഗ്രാമീണ വായനശാലയുടെ പ്രവർത്തകരെ അസ്വസ്ഥപ്പെടുത്...