സിനിമ കൊണ്ട് പ്രഹരമേൽക്കുന്നവർ - സുധീഷ് അമ്മവീട് (നായാട്ട് സിനിമ റിവ്യൂ)
നായാട്ട് സിനിമ കണ്ടു
ഒരു ദളിതു വിരുദ്ധ രാഷ്ട്രീയം വളരെ ഫലപ്രദമായി ഒരു ദളിതു പ്ലാറ്റ് ഫോമിൽ നിന്നുകൊണ്ടു അവതരിപ്പിച്ച സിനിമ …
ദളിതുകളെ കുറിച്ചുള്ള ,അവരെ അഭിസംബോധന ചെയ്യുന്ന ചില നാമമാത്രമായ നിയമങ്ങളെ കുറിച്ചുള്ള പൊതു ധാരണകളെയും മുൻവിധികളെയും ഒന്നുകൂടി പറഞ്ഞുറപ്പിച്ചിട്ടുണ്ട് ഈ സിനിമ . ദളിത് രാഷ്ട്രീയം വളരെ മോശം സാധനമാണെന്ന് വളരെ ഡയറക്ടായി തന്നെ സിനിമ കാട്ടിതരുന്നു..വരുകാലങ്ങളിൽ ഇത്തരം പ്രമേയങ്ങൾ മാർക്കറ്റു ചെയ്യപെടാനുള്ള സാധ്യത ഏറെയാണ്. അട്രോസിറ്റി ആക്ട് ഫലത്തിൽ ഇന്ന് നിർവ്വീര്യമാക്കപ്പെട്ട അവസ്ഥയിലാണ് നമ്മുടെ അനുഭവ സാക്ഷ്യം.
മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില അഭിപ്രായ ഭിന്നത മറികടക്കാൻ ജാതി സംവരണം മോശമാണെന്ന് വരുത്തി തീർക്കേണ്ടതുണ്ട്. ദളിതു ജനങ്ങൾ 90% കള്ളുകുടിച്ച് ,കഞ്ചാവ് വലിച്ച്, ഹാൻസ് ഉപയോഗിച്ച് നാട്ടിൽ ബഹളമുണ്ടാക്കി നടക്കുന്നവരാണെന്ന് വിശ്വസിക്കുന്ന വർ നമ്മുടെ നാട്ടിലും ധാരാളമായി തന്നെയുണ്ട്. അട്രോസിറ്റി ആക്ട് ദളിതു ജനതയുടെ പ്രഹരശേഷിയുള്ള ആയുധമാകുമെന്ന് രൂപീകരണ സമയത്ത് തന്നെ വിലയിരുത്തപെട്ടിരുന്നു. അത് അക്കാലം മുതൽ ദുർബ്ബല പെടുത്താനുള്ള ശ്രമവും നടന്നിരുന്നു. അത് ഇപ്പോൾ ഇന്ത്യയിലാകമാനം ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. , ആ നിയമം ഇന്ന് ഫലത്തിലില്ല എന്നതാണ് സത്യം..
രാഷ്ട്രീയമായി ദളിതു ജനത ശക്തി പെടുന്നതും ബാർഗൈനിങ്ങ് പവറുള്ള വോട്ട് ബാങ്ക് ആയി മാറുന്നത് ഭയപെടുന്നവർ ഏറെയാണ്. മറ്റെല്ലാ ജാതി സംവിധാനത്തിനും ഏതു പ്രസ്ഥാനത്തിനകത്ത്തും സ്വത്ത്വ രാഷ്ട്രീയം പ്രയോഗിക്കാം ദളിതന് അതായിക്കൂട... അവർ വിശാല മാനവീകതയുടെ വക്താക്കളാകണം.
ജനാധിപത്യ മൂല്യ രൂപീകരണത്തിന് പുരോഗമന ആശയലോകത്ത് ഇത്തരം സ്വത്വ നിർമ്മിതികൾ ഒരു ജീർണ്ണതയാണ്. പക്ഷെ ദളിതു ജനത ഒഴികെ അതിന്റെ ബെനഫിറ്റ് അലങ്കരിക്കുമ്പോഴാണ് ഇതെന്ന് ഓർക്കണം. എന്തിനാണ് ഇത്തരം വിശാല മാനവികതയക്കായി ഇവർ മാത്രം ഫൈനടക്കുന്നത്. ഇവർ മാത്രമെന്തിന് ചൂഷണത്തിന് ഇരയാകുന്നത്. അപ്പം പങ്കു വെക്കുന്നിടത്ത് ഇല്ലാത്ത നീതി -തുല്ല്യത എന്തിനാണ് ഇവർ ജീവനും ജീവിതവും കൊടുത്ത് സംരക്ഷിക്കുന്നത് ….
സിനിമ മികച്ച ആയുധമാണ്.. ഒരു ജനതയെ ഹീറോ ആക്കാനും വില്ലനാക്കാനും അത് കൊണ്ട് എളുപ്പത്തിൽ നടക്കും...
നായാട്ട് ഒരർത്ഥത്തിൽ പുതിയ സിനിമാ ഭാഷയാണ് ഒരു സമൂഹത്തെ വളരെ മോശമാണെന്ന് അവരെ കൊണ്ട് തന്നെ പറയിപ്പിക്കുന്ന സൂത്രം …
സിനിമ വലിയ അഭിപ്രായം നേടി മുന്നേറുമ്പോൾ ഇത്തരം ചർച്ചകൾ കൂടി നടക്കട്ടെ ...
- സുധീഷ് അമ്മവീട്
Nayattu (transl. The Hunt) is a 2021 Indian Malayalam-language political thriller film directed and co-produced by Martin Prakkat and written by Shahi Kabir. It stars Kunchako Boban, Joju George and Nimisha Sajayan in the lead roles and features Jaffar Idukki, Anil Nedumangad and Hakkim Shajahan in supporting roles. Mahesh Narayanan, Rajesh Rajendran edits the film while Shyju Khalid handles the cinematography. Vishnu Vijay composes the original songs and background score by Akhil Alex. Director Ranjith and P. M. Sasidharan produced the film under Gold Coin Motion Picture Company in association with Martin Prakkat Films[1][2].The film was released on 8 April 2021 to wide critical acclaim, praising the story, direction and the cast’s performances.
| Nayattu | |
|---|---|
Poster | |
| Directed by | Martin Prakkat |
| Produced by | Ranjith P. M. Sasidharan Martin Prakkat |
| Written by | Shahi Kabir |
| Starring | Kunchako Boban Joju George Nimisha Sajayan |
| Music by | Vishnu Vijay |
| Cinematography | Shyju Khalid |
| Edited by | Mahesh Narayanan Rajesh Rajendran |
| Production companies | Gold Coin Motion Picture Company Martin Prakkat Films |
| Distributed by | Magic Frames |
| Release date |
|
| Running time | 115 minutes |
| Country | India |
| Language | Malayalam |
Comments
Post a Comment