Posts

Showing posts from April, 2021

അംബിക സുതന്റെ പ്രാണവായു എന്ന കഥയെ കുറിച്ച് സുധീഷ് അമ്മവീട്

Image
അംബിക സൂതൻ മാങ്ങാട് മലയാളത്തിന്റെ കഥാ സാഹിത്യത്തിന്റെ ആധുനീക കാലഘട്ടത്തെ അടയാളപെടുത്തിയ കഥാകാരിൽ പ്രധാനിയായ ഒരാൾ താൻ ജീവിക്കുന്ന ഇടത്തെ , കാലത്തെ ഇത്രയേറെ നിർവ്വചിച്ച എഴുത്തുകാരൻ ആധുനീക കഥാ സാഹിത്യത്തിൽ മറ്റൊരാളുണ്ടാകില്ല … തന്റെ നാടായ കാസർകോഡിലെ എൻഡോ സൾഫാൻ  ബാധിത പ്രദേശത്തെ ദുരന്തങ്ങളെ നേരിൽ കണ്ട് എഴുതിയ എൻമകജെ ... മനുഷ്യന്റെ പരിസ്ഥിതി ചൂഷണവും പ്രകൃതിയുടെ കാലക്രമങ്ങൾ മാറി പ്രതിപ്രവർത്തനങ്ങളും രണ്ടു മത്സ്യങ്ങളുടെ യാത്രയിലൂടെ വിശദീകരിച്ച കഥ രണ്ടു മത്സ്യങ്ങൾ ഇത്രയും തന്നെ അംബിക സൂതന്റെ തന്റെ കാലത്തോടും നാടിനോടും ഉള്ള നീതിപൂർവ്വമായ ഐക്യ പെടലാണ്. കോവിഡ് 19 അതിന്റെ ഭീകരമായ രണ്ടാം ഘട്ടം ആടി തിമിർക്കുമ്പോൾ ഇന്ത്യയുടെ ഭൂരിഭാഗം ഇടങ്ങളിൽ പ്രാണവായു കിട്ടാതെ പിടഞ്ഞു വീഴുന്ന ദൃശ്യങ്ങൾ നമ്മെ ഭീതിപെടുത്തുന്നു. ഓക്സിജൻ പണം കൊടുത്തു വാങ്ങുന്ന ഒരു കാര്യം നമ്മുടെ വന്യമായ ആലോചനകളിൽ പോലും സംഭവിക്കിനിടയില്ലാത്ത ഒരു കാലത്താണ് പ്രാണവായു എന്ന ഒരു കഥ എഴുതപ്പെടുന്നത്. Up യിൽ  ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് പ്രാണവായു നിഷധിക്കപ്പെട്ട്  മരണത്തിലേക്ക് തള്ളിയിടപെട്ടപ്പോൾ...

കുട്ടികൾ മൊബൈൽ ഉപയോഗിക്കുമ്പോൾ - പറയാനുള്ളത് ഒരു വേദനയാണ്

Image
പറയാനുള്ളത് ഒരു വേദനയാണ് കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുമ്പോൾ ചില അപകടങ്ങളുണ്ട് എന്ന് പറഞ്ഞാൽ അത് ഒരു പിൻ തിരിപ്പൻ നിലപാടാണെന്ന് പറഞ്ഞേക്കും അതും ഓൺലൈൻ പഠന സാധ്യത മാത്രം സാധ്യമായ ഒരു പശ്ചാത്തലത്തിൽ . എന്റെ ഒരു കവി സുഹൃത്തിന്റ  മകൻ ഒരു എട്ടാം ക്ലാസ്സുകാരൻ മൊബൈൽ ഫോണിന്റെ അധിക ഉപയോഗം കണ്ട് വീട്ടുകാർ ശകാരിച്ചതിനാൽ ആത്മഹത്യ ചെയ്തു …. കുട്ടികൾ മൊബൈൽ ഫോണിന് മുതിർന്നവരേക്കാൾ അഡിക്ടാവാനുള്ള സാധ്യത ഏറെയാണ്. കുറച്ച് ദിവസം കൊണ്ടു തന്നെ അവരുടെ നൈസർഗ്ഗീകമായ ഓട്ടവും ചാട്ടവും കളികളും കൂട്ടുകൂടലും കൈവിട്ട് മൊബൈൽ ഫോണിൻമേൽ അടയിരിക്കാൻ തുടങ്ങും. നമ്മളുടെ ആവശ്യങ്ങൾക്കു പോലും കിട്ടാത്തവിധം അത് അവരുടേതാക്കും. ബഹളവും ശല്ല്യവും ഒഴിവാക്കാൻ നമ്മൾ അനുവദിച്ചു കൊണ്ടിരിക്കും ... നിർബന്ധിച്ച് തിരികെ വാങ്ങിയാൽ വ്യത്യസ്തമായ സ്വഭാവ വ്യതിയാനങ്ങൾ കാണാം. ആക്രമിക്കുക അടുത്തുള്ള തെന്തും എറിഞ്ഞു തകർക്കുക അങ്ങനെയങ്ങനെ…. അത്തരം സ്വഭാവത്തിലേക്കെത്തിയാൽ സംഭവിക്കാവുന്ന മറ്റൊരു അപകടാവസ്ഥയാണ് ഞാൻ മുകളിൽ സൂചിപ്പിച്ച കുട്ടിക്ക് - കുടുംബത്തിനു സംഭവിച്ചത്. വേദന😭 മറ്റെന്താണ് നമുക്ക് പങ്ക് വെക്കാനുള്ളത് ക്ഷമ വിട്ട...

വൂൾഫ് - ആണഹങ്കാരങ്ങളെ അസ്വസ്ഥമാക്കുന്ന സിനിമ

Image
വൂൾഫ് - ആണഹങ്കാരങ്ങളെ അസ്വസ്ഥമാക്കുന്ന സിനിമ പാട്രിയാർക്കിയുടെ ആനുകൂല്യങ്ങളോട് കലഹിക്കുന്ന ഒരു സിനിമയാണ്  വൂൾഫ് . ഇന്ദുഗോപന്റെ ചെന്നായ എന്ന കഥയുടെ ദൃശ്യഭാഷ മികച്ച രീതിയിൽ ഒരുക്കിയ ഷാജി.കെ. അസീസ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇർഷാദ് എന്ന നടൻ സിനിമയെ മികച്ച അനുഭവമാക്കി.. അദ്ദേഹത്തെ ഒരു പാട് ഇഷ്ടപ്പെട്ട സിനിമ,ഒരു വീടിനകത്തെ ഒരേ കാര്യത്തിന്റെ വിശദീകരണങ്ങളാൽ -ആവർത്തനങ്ങളാൽ ലാഗ ടിക്കാൻ തുടങ്ങുന്ന സമയത്ത് മികച്ച ഒരു എൻട്രിയായിരുന്നു ഇർഷാദിന്റെത് . അതിനു ശേഷം സിനിമയ്ക്ക് മികച്ച പെയ്സും ഡെസ്റ്റിനേഷനും കിട്ടി. സിനിമ മൊത്തത്തിൽ നല്ല അനുഭവമാണ് തന്നത്. ചില നോട്ടങ്ങൾ കൊണ്ട് സംവദിപ്പിക്കാവുന്നതിനു പോലും ഡയലോകുകളുണ്ടാക്കി മടുപ്പിക്കുന്നത് ഒഴിവാക്കാമായിരുന്നു. മൗനങ്ങൾ പോലും ആശയ സംവേദന സാധ്യതയാക്കാവുന്ന പ്ലാറ്റ്ഫോമാണ ല്ലോ സിനിമ. ഒരു വീടിനകത്ത് മാത്രം നടക്കുന്ന സംഭവം ആയതു കൊണ്ട്  ബോറടിപ്പിക്കാതെ കഥ പറയുക എന്നത് വലിയ വെല്ലുവിളിയാണ് ഷാജിക്ക ഏറ്റെടുത്തത്. അവിടെ രണ്ട് സാധ്യതയാണ് സംവിധായകനുമുന്നിലുള്ളത് സംഭാഷണങ്ങളാൽ ടെമ്പോ നിലനിറുത്തുക. അല്ലെങ്കിൽ വിഷ്വൽ ഉപയോഗിച്ച് ക്യൂരിയോസിറ്റി കൊണ്ട...

പ്ലസ്റ്റു കൊമേഴ്സ്കാർക്ക് മികച്ച സാധ്യതയായി ഇന്ത്യൻ CMA മാസ്റ്റേഴ്സ് അക്കാദമിയിലും

Image
കുറഞ്ഞ ചെലവില്‍ സി. എം. എ. പഠിക്കാം; പ്രൊഫഷണലാകാം10:28 am Jul 22, 2020 | സി. എ., സി. എം. എ., സി. എസ്. എന്നിവയാണ് അക്കൌണ്ടന്‍സി ലോകത്തിലെ മൂന്ന് പ്രൊഫഷണല്‍ കൈവഴികള്‍. സി. എ. (ചാർട്ടേഡ് അക്കൗണ്ടൻസി)യിൽ ഫിനാ‍ൻസ് പഠനത്തിനു പ്രാമുഖ്യം കൂടുതലാണ്. അതിനാല്‍ കടുപ്പമേറും. സി. എസിൽ (കമ്പനി സെക്രട്ടറിഷിപ്) ഫിനാ‍ൻസിനേക്കാൾ സെക്രട്ടേറിയൽ പ്രാക്ടീസിനാണു പ്രാമുഖ്യം. രണ്ടിനുമിടയിലാണു സി. എം. എ. (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി). സി. എസ്.., സി. എ. കോഴ്സുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പഠന ദൈര്‍ഘ്യം കുറവ്, കുറഞ്ഞ പഠന ചെലവ് എന്നിങ്ങനെ സി. എം. എ. കോഴ്സിന് പ്രത്യേകതകളേറെയാണ്. കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ടന്‍സി (സി. എം. എ.) തന്ത്ര കരിയർ എന്ന നിലയിലും കോസ്റ്റ് അക്കൗണ്ടൻസിയുടെ സാധ്യതകൾ ഏറെയാണ്. പ്ലസ്ടു കഴിഞ്ഞ ആർക്കും കടന്നുവരാവുന്ന മേഖല. കമ്പനികളുടെ ഉൽപാദന, സേവന ചെലവുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുകയാണു കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റുകളുടെ (സി. എം. എ.) പ്രധാന ദൗത്യം. കമ്പനി നിയമം, ജി. എസ്.ടി. നിയമം തുടങ്ങിയവ പ്രകാരവും സി. എം. എ. പ്രോഫഷണലുകളുടെ സേവനം...