ഒരു വായനശാല വിപ്ലവം എന്ന യമ എഴുതിയ കഥയെക്കുറിച്ച് സുധീഷ് അമ്മവീട്
യമ യുടെ വായനശാല വിപ്ലവം എന്ന കഥ വായിച്ചു.. വായനശാല വിപ്ലവം കഥ ഒരു ഒരു പ്രണയ കഥ എന്ന രീതിയിൽ തുടങ്ങി തുടങ്ങികേരളത്തിൻറെ സാമൂഹ്യ-രാഷ്ട്രീയ അന്തരീക്ഷത്തിലേക്ക് നാടകീയമായി പടർന്നുകയറിയ ഒരു കഥയാണ് ചർച്ചകൾക്കായ് ചിലത് കുറിച്ചിടട്ടെ ജാതി രാഷ്ട്രീയത്തെ ശരിയായ രീതിയിൽ അഡ്രസ്സ് ചെയ്തിട്ടില്ലെങ്കിലും അത്തരത്തിൽ അഡ്രസ്സ് ചെയ്യുന്നത് പോലെ ഒരു തോന്നൽ നമുക്കിടയിൽ ഉണ്ടാക്കാൻ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട് മാത്രമല്ല ലീലാമ്മ ജാതി ശരീരത്തോട് കഥയിലുടനീളം അലിഞ്ഞു തീരുന്നതായാണ് അനുഭവപ്പെടുന്നത് അതിനൊരു എതിർവാദത്തിന് ഒരു കുതറി ച്ചയെങ്കിലും ലീലാമ്മയിൽ ഉണ്ടാക്കിയെടുക്കാൻ കഥാകാരി ശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം രണ്ടാമത്തെ വായന സാധ്യമായാൽ നിങ്ങൾക്ക് ഈ കഥയെ മറ്റൊരു തരത്തിൽ നിരീക്ഷിക്കാം ഒരു വിപ്ലവം എന്നത് ഏതെങ്കിലും തരത്തിലുള്ള കുറുക്കുവഴിയിലൂടെ നേടിയെടുക്കുന്നതാണ് എന്ന ഒരു സാമാന്യബോധത്തെ ബോധപൂർവ്വമോ അല്ലാതെയോ ഉല്പാദിപ്പിക്കുന്നുണ്ട് ഈ കഥ മറ്റൊന്ന് ഒരു പഞ്ചവടിപാലം പോലെയുള്ള ഒരു ആക്ഷേപഹാസ്യ ത്തിൻറെ രൂപത്തിൽ ഒരു രാഷ്ട്രീ...