Posts

Showing posts from September, 2019

ഒരു ചിത്രം വരച്ച് ജീവിതം തിരികെ പിടിച്ച് ഷാജി.കെ.അബ്ദു

Image
ഒരു ചിത്രം കൊണ്ട് ജീവിതം തിരികെ പിടിക്കുന്നതു കണ്ടോ....? ആശുപത്രി കിടക്കയിലും തന്റെ ചുറ്റുപാടുകളെ ആവിഷ്ക്കരിക്കാതിരിക്കാനാവില്ല അയാൾക്ക് കലാപ്രവർത്തകർ എപ്പോഴും അങ്ങിനെ ആയിരിക്കും താൻ കൊണ്ടതും കണ്ടതുമായ ജീവിത പരിസരങ്ങളെ പകർത്തുക എന്നത് അയാൾ സ്വയം ഏറ്റെടുക്കന്ന ഉത്തരവാദിത്വമാണ് ICU ഒരു വരമ്പാണ് ജീവിതത്തിനും മരണത്തിനും ഇടയിൽ ചില്ലുകൊണ്ട് മറച്ച ഒരു അതിര്... അകത്ത് നിന്നു താൻ കണ്ടത് പുറത്ത് നിന്ന് അകത്തേക്ക് നമ്മൾ നോക്കിയാൽ കാണാനാവില്ല എന്ന് ഷാജി കെ അബ്ദുവിനറിയാം അതാണ യാൾ പകർത്തി തന്നത്.... ഒരു ചിത്രം കൊണ്ട് ഒരു ജീവിതം തിരികെ പിടിച്ച ഒരു കഥയുണ്ടതിൽ..... ഷാജിക്ക .... ഗ്രേറ്റ് സലൂട്ട് https://www.facebook.com/100028423954358/posts/256507425306721/

ഒരു പ്രമേഹരോഗിയുടെ ആത്മഗതം....

ഒരു പ്രമേഹരോഗിയുടെ ആത്മഗതം.... ------------------------- കഴിഞ്ഞ കാലമത്രയുo കയച്ചുതുപ്പിയതുകൊണ്ട് സ്വപ്നങ്ങളൊക്കെയും കയ്ക്കാത്ത നാളെയെ കുറിച്ചായിരുന്നു. .............. പൊരുതാനുള്ള മൂര്‍...

ആന ബസ്സ്‌

Image
ആന ബസ്സ്‌ .......................... എത്ര ഗൗരവമായയാത്രക്കിടയിലും അയാള്‍ ആര്‍ത്തു വിളിയ്ക്കും ആന ബസ്സ്... ആന ബസ്സ് എന്നിട്ട് ഒന്നുമറിയാത്ത പോലെ തലകുനിച്ചു നടക്കും കണ്ണില്‍ ഒളിപ്പിച്ചസ്വകാര്യം ആരും കാണാതെതുടച്ചു കളയും ഇടതു വശത്തെ മൂന്നാമത്തെ സീറ്റില്‍ ഉണങ്ങിയ ഒരു മുല്ലപ്പുപോലെ... തമ്മിലുരുമ്മിയിരുന്ന യാത്രയുടെ സുഗന്ധം അവിടെ ബാക്കിയുണ്ടെന്ന്‌ അയാള്‍ക്കറിയാം എയര്‍ബസ്സുകളുടെ കാലത്തും പൊടിപിടിച്ചൊരു ആനബസ്സ്‌....! അയാള്‍ക്കത്‌ പഴയഓര്‍മ്മകളുടെ സ്മാരകമായിരിക്കും പറഞ്ഞു പറഞ്ഞിരിക്കെ പറന്നിറങ്ങുംപോലെ ഒരു ആനബസ്സ്‌....... ചാടിപിടിച്ച്‌ തിക്കിതിരക്കി ഇരന്നു വാങ്ങി ആ മൂന്നാമത്തെ സീറ്റില്‍ പാതിചന്തി വെക്കാനൊരിടം... മറന്നു വെച്ചതെന്തോ തിരിച്ചു കിട്ടിയപോലെ അയാൾ പൂത്തുലഞ്ഞു ഒന്നുറപ്പ്‌ പ്രിയപ്പെട്ട എന്തോ രഹസ്യം അയാളവിടെ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌

മാഞ്ഞുപോകാത്ത   അടയാളങ്ങൾ

മാഞ്ഞുപോകാത്ത   അടയാളങ്ങൾ ........................... ഉടലിൽ ഒരു അടയാള൦ ബാക്കിയുണ്ട് കറുത്ത്.........അറപ്പുതോന്നുന്നത് കഴിഞ്ഞ ജന്മത്തിലേതുപോലെ........ എന്നുമുതലെന്ന് ഓർത്തെടുക്കാനാകാത്ത വിധ൦ വ...