പുലയടി-- ഇന്ദുമേനോന്റെ പുലയടി എന്ന കഥയെക്കുറിച്ച് സുധീഷ് അമ്മവീടിന്റെ നിരീക്ഷണം

24 September 2016 21:39 

നിങ്ങളനുഭവിക്കാത്ത ജീവിതം
.....................................
ഈ ലക്കം മാതൃഭൂമിയിലെ ഇന്ദുമേനോന്റെ കഥ പുലയടി... ഒരു ദളിതു കഥ എന്നു തന്നെ പറയേണ്ടുന്ന കഥ... ഒരു അർത്ഥത്തിൽ ഇതൊരു പുതിയ കഥയല്ല... ദളിതർക്കിടയിലെ പണ്ടെ പറഞ്ഞു തടങ്ങിയ കഥ.. പക്ഷെ പൊതുബോധത്തിൽ നിന്നും എന്തു കൊണ്ടോ മാറ്റി നിറുത്തപ്പെട്ട യാഥാർത്ഥ ദളിതന്റെ വിലാപങ്ങൾ തന്നെയാണ് ഇത്.... അവന് ഇത് വെറും കഥയല്ല... മറ്റുള്ളവന് ഇത് അതിഭാവുകത്വമാണെന്ന് പറഞ്ഞു ഒഴിവാക്കാനാ യേക്കാം... ഇന്ദുമേനോൻ എന്ന കഥാകൃത്തിൽ നിന്നും ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ആഖ്യാനരീതിയാണിത്.. ദളിത് ഭാഷയെ വീണ്ടെടുത്ത അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒരു എഴുത്ത്... മാതൃഭൂമി കഴിഞ്ഞ രണ്ടു ലക്കങ്ങളിലായി കഥാസാഹിത്യത്തിന് അമൂല്യമായ കഥകൾ നൽകുകയാണ്..... ബിരിയാണിയുടെ വിവാദങ്ങൾ കെട്ടടങ്ങുംമുമ്പെ... ദളിതന്റെ ചോര കൊണ്ട് വേവിച്ച മറ്റൊരു  ഡിഷ്... എല്ലാവർക്കും ഒരുപോലെ രുചിക്കാനിടയില്ലാത്ത ഒന്ന്..കാരണം നമ്മൾ അനഭവിക്കാത്ത ജീവിതങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്...
നമുക്ക് മതേതരത്വം സംസാരിക്കാം.. സംവദിക്കാം സെമിനാറുകളിൽ.. കയ്യടി നേടാം.... ജാതിയില്ലായ്മയുടെ കൊട്ടിലോഷങ്ങൾ കൊണ്ട്  തെരുവുകളിൽ പ്ലോട്ടുകൾ വിതാനിക്കാം... പക്ഷെ.. നമ്മുടെ മനസിൽ അതിന്റെ ഭേദിക്കപെടാത്ത അതിരുകൾ പേറാതിരിക്കാനാവില്ല.... ദളിത് സ്നേഹം.. ഒരു ഫെയ്ക്ക് ഡ്രാമയാണ്... അതൊരു ഒരു പറഞ്ഞു പറ്റിക്കലാണ്.....
 ദളിതന് ഒരു തനത് ഭാഷയുണ്ട്... തന്റെ വൈകാരിക പ്രകടനങ്ങളെ ഭംഗിയായി ആവിഷ്ക്കരിച്ച ഒരു കലർപ്പില്ലാത്ത ഭാഷ.. പ്രണയവും... പ്രതികാരവും വാത്സല്യവും തന്നിൽ നിന്നും ഉറവ പൊട്ടിയൊഴുകിയത് ഈ തനത് ഭാഷയിലൂടെയിലായിരുന്നു. ദളിതൻ എല്ലാ അർത്ഥത്തിലും പൊതു ഇടങ്ങളിൽ നിന്നും മാറ്റി നിറുത്തപ്പെട്ടപ്പോൾ ഈ ഭാഷയും വൃത്തികെട്ട ഭാഷയായി.. അല്ലെങ്കിൽ അശ്ലീല പ്രകടനത്തിന്റെ മാത്രം മാധ്യമമായി... ഇന്ദുമേനോൻ പുലയടി എന്ന കഥയ്ക്കായി വലിയ ഒരു അന്വേഷണം നടത്തിയിട്ടുണ്ട്.. അതിന്റെ ഭാഗമായി വീണ്ടെടുക്കപ്പെട്ട ഒരു വൊക്കാബുലറിയുണ്ട് ഇതിൽ... ദളിതൻ പലപ്പോഴും ചതിക്കപ്പെട്ടതായിരുന്നു... അതാണ് ചരിത്രം.. അവൻ പണിയിടുത്ത- പാർത്ത - ജീവിച്ച ഇടങ്ങളിൽ നിന്നെല്ലാം പടിയിറക്കപ്പെടുകയായിരുന്നു... അധികാരം കൊണ്ട് അല്ലെങ്കിൽ ജാതി വ്യവസ്ഥയുടെ ആനുകുല സംവിധാനങ്ങളുപയോഗിച്ച്. ... ഭയപ്പെടുത്തി അവന് അവകാശപ്പെട്ടതെല്ലാം പറിച്ചെടുക്കുകയായിരുന്നു... ഹിന്ദു സവർണ മേൽക്കോയ്മയിൽ നിന്നും ഓടിയൊളിച്ച ഇവർ ചെന്നെത്തിയ ഇടങ്ങളിലാവട്ടെ  ദളിത് ക്രിസ്താനിയോ... ദളിത് മുസ്ലീ മോ ആയി വേർതിരിക്കപ്പെട്ടു... ഇന്ദുമേനോൻ കഥയ്ക്ക് ഒപ്പം ഒരു ദളിത് ഡിക്ഷണറി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്... മലയാളത്തിന് തനതായ ഒരു ഭാഷാ ഖനി കൂടി ദളിതർ സംഭാവന ചെയ്തിട്ടുണ്ട് എന്ന് ബോധ്യപെടാൻ അത് മതിയാകും.. 
....ഒരു എൻക്വയറി നടത്തുന്ന ഉദ്യോഗസ്ഥനോട് വിവരങ്ങൾ വെളിപെടുത്തുന്ന സുകു എന്ന ദളിതനിൽ നിന്നും ഉയരുന്ന വിലാപങ്ങളാണ് ഈ കഥ.. ഇതിലൂടെ സുകു തന്റെ അസ്തിത്വം തെളിയിക്കാൻ ശ്രമിക്കുന്നതും പരാജയപ്പെടുന്നതുമാണ് കഥ... .. ഒടുവിൽ താൻ ഒരു വ്യാജ ദളിതനെന്ന് ഗവൺമെന്റ് മുദ്രകുത്തകയും ദളിതനെന്ന പേരിൽ നാളിതുവരെ കൈപ്പറ്റിയ ആനുകൂല്യങ്ങൾ തിരിച്ചടക്കേണ്ടി വരുന്ന.. ഒരു ദുരന്ത യാഥാർത്ഥ്യത്തിലേക്ക് വികസിക്കുന്ന ഒരു കഥ... എന്നാൽ കഥയുടെ ക്ലൈമാക്സിനുമപ്പുറം   തന്റെ ഐഡൻറിറ്റി പ്രൂവ് ചെയ്യാൻ സുകു പറയുന്ന കഥയിലാണ്.. ഒരു പക്ഷെ കഥ.. അല്ലെങ്കിൽ ദളിതന്റെ ചരിത്രവും വർത്തമാനവും....''ചൂരുകാരണം പിൻബെഞ്ചിലോ ക്ലാസ്സിന്റെ മൂലയിലോ കണ്ണ് നീറ്റിയിരുന്ന മെലിഞ്ഞ പുലയൻ സുകു ഒരു പട്ടികജാതിക്കാരനല്ലന്ന് '.... സുകുവിന് ചെറുതായി ചിരി വന്നു..... സാറെ ഞാൻ പറഞ്ഞു തീർന്നില്ല... എന്നും രാവിലെ സ്കൂളിൽവന്നയുടനെ മൂത്രപുരവൃത്തിയാക്കേണ്ടി വന്നിരുന്ന അഞ്ചു വയസുകാരനെ കുറിച്ചു പറയണ്ടെ.... ജെമ്മിയുടെ വീട്ടിൽ കാണാതെ പോയ തേങ്ങകൾക്കും വാഴപ്പഴങ്ങൾക്കും വേണ്ടി ചുണ്ണാമ്പു കണ്ണിൽ തേച്ചു കിട്ടിയ പതിനൊന്നുകാരനെ പറ്റി .... അടി കിട്ടി ചെവി കല്ലു പൊട്ടി ഇന്നും പാതി മാത്രം ലോകത്തെകേൾക്കേണ്ടി വന്ന ബധിര കാണ്ഡത്തെപ്പറ്റി... പട്ടയം കിട്ടിയ ഭൂമി ഭീഷണിപെടുത്തി പിമ്പണയമാക്കി തീറുവാങ്ങി കൊണ്ട് പോയി ഫ്ലാറ്റ് മുതലാളിതന്ന 20000 രൂപയെ പറ്റി......... ചീഞ്ഞ മണമുള്ള സൗജന്യ അരിയുടെ കഞ്ഞി മൂക്കുപൊത്തി കുടിച്ച് അടക്കിയ വിശപ്പിനെ പറ്റി... പെലയന്റെ മോനെ.. എന്ന് പച്ചക്കും ഒളിഞ്ഞും ലോകം വിളിച്ച് പരിഹസിച്ചതിനെ കുറച്ച്.. കേൾക്കണ്ടെ.... വീടുകെട്ടാൻ കിട്ടിയ ആദ്യ ഗഡുവിന് കൈക്കൂലി ചോദിച്ച... ഉദ്യോഗസ്ഥ ദുരയെ പറ്റി.....'' 
ഈ കഥ ഒരു പക്ഷെ ബിരിയാണി പോലെ വായിക്കപെട്ടേക്കില്ല.'.. വിറ്റഴിക്കപെട്ടേക്കില്ല.... പക്ഷെ.... ഇതാ കൊട്ടിഘോഷിക്കപ്പെട്ട എഴുത്തുകാരും.. പ്രസാദകരും.. സിനിമാക്കാരും ഇപ്പോൾ ദളിതുകഥയാണ് പറയുന്നത്.... കറുത്ത നായിക പ്രണയിക്കപെടുന്നു... എന്തോ സ്ത്രീ പ്രേക്ഷകർ കോപിച്ചിട്ടോ മറ്റോ നായകൻ ഇപ്പോഴും കറുത്തിട്ടില്ല....
    
         സ്നേഹത്തോടെ
                           ...  സുധീഷ് അമ്മവീട്

Comments

Popular posts from this blog

ഇ.ജിനന്റെ തനിയെ പാടുന്ന കവിതകൾ

വയലാറിന്റെ അശ്വമേധം കവിതയെ കുറിച്ച് സുധീഷ് അമ്മവീട്

EAS പുതിയകാവിനെ അറിയില്ലെ (വില്ലടിച്ചാൻ പാട്ട്/വിൽപ്പാട്ട്)