Posts

ഇരയായി തീരുക എന്ന അവസ്ഥ മാറണം - ഡോ. കെ.ആർ.ബീന

Image
വനിത സാഹിതി കൊടുങ്ങല്ലൂർ കൺവെൻഷൻ നടത്തി ഒരു കാലത്ത് മനുഷ്യ കുലത്തിൻ്റെ  നിയന്ത്രണം കയ്യാളിയിരുന്ന സ്ത്രീ സമൂഹം. സ്വകാര്യ സ്വത്ത് ,മതം എന്നിവയുടെ കടന്നു വരവോടെയാണ് ആൺകോയ്മയുടെ അധീനതയിലേക്ക് വരുന്നത്. ഇന്ന് സാമൂഹ്യ ജീർണ്ണതകളുടെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണ്. ഒരോ ദേശത്തും രൂപപ്പെടുന്ന പൗരോഹിത്യവും ഭരണക്കൂടവും അതിൻ്റെ സർവ്വ ഉപാധികളും സ്ത്രീകളെ അടിച്ചമർത്തും വിധം വിഭാവനം ചെയ്തിരിക്കുന്നു. യുദ്ധം മറ്റു ദുരന്തങ്ങൾ എല്ലാം ഏറ്റവും ഭീകരമായ രീതിയിൽ മുറിവേൽപ്പിക്കുന്നത് സ്ത്രീകളെയും കുഞ്ഞുങ്ങളെയുമാണ്. ഇരയായി തീരുക എന്നതിൽ നിന്ന് തുല്യത , നിതി എന്ന ആശയത്തിൽ സ്ത്രീകൾ പരിഗണിക്കപ്പെടുന്നതിലേക്ക് സമൂഹത്തിൽ മാറ്റമുണ്ടാക്കാൻ സ്ത്രീകൾ അവരുടെ മേൽ ഏൽപ്പിക്കപ്പെട്ട അദൃശ്യവും ദൃശ്യവുമായ ചങ്ങലകൾ തകർക്കാർ സ്വയം സജ്ജരാകണം. സാമൂഹ്യമാറ്റം കൊണ്ടു വരുന്നതിൽ കലയും സാഹിത്യവും വഹിക്കുന്ന പങ്ക് ചെറുതല്ല. കലാ സാഹിത്യ രംഗങ്ങളിൽ ഇടപ്പെടുന്ന സ്ത്രീകൾ ഒരു സംഘടനാ സംവിധാനത്തിലേക്ക് കൊണ്ടു വരിക എന്നത് വഹിതാസാഹിതിയുടെ പ്രധാന ദൗത്യമാണ് എന്ന്   ഡോ. കെ. ആർ .ബീന അഭിപ്രായപ്പെട്ടു. വനിതാ സാഹിതിയുടെ കൊടുങ്ങല്ല...

ഗാന്ധി സമൃതി - ഓർമ്മകൾ തിരികെ പിടിക്കലാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം

Image
ഓർമ്മകൾ തിരികെ പിടിക്കലാണ് കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയം  - കെ.ജെ. ഷൈൻ ടീച്ചർ ഹിന്ദുവായിരിക്കുമ്പോൾ തന്നെ ഞാനൊരു ഇസ്ലാമുമാണ് അതുപോലെ തന്നെ ഞാനൊരു കൃസ്ത്യാനിയുമാണ് സിക്കുമാണ്. അപരത്വത്തെ അംഗീകരിക്കാനും പരിഗണിക്കാനും ഗാന്ധിയോളം കഴിഞ്ഞ മറ്റൊരാളില്ല. വർഗ്ഗീയതക്കെതിരെ സ്നേഹത്തിൻ്റെ മൂല്ല്യത്തെ ഉയർത്തി കാട്ടി പുതിയ ഒരു ഇന്ത്യയെ നിർമ്മിക്കാനാണ് ഗാന്ധി ജീവിതത്തിലുടനീളം ശ്രമിച്ചത്. ഇത് ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് വലിയ തരത്തിൽ അന്നും ഇന്നും ഭീഷണിയാണ്. അത് കൊണ്ട് തന്നെയാണ് ഗാന്ധിയെന്ന ഓർമ്മയെ പോലും അവർ ശിഥിലമാക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത് എന്ന് കെ. ജെ ഷൈൻ ടീച്ചർ അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച “ ഗാന്ധി സമൃതി” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടീച്ചർ. ഇടവിലങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് നിഷ അജിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  അമർലാൽ, രഘു, ടി. എ. ഇക്ബാൽ,  സുധീഷ് അമ്മവീട്,  എം രാഗിണി, ടി.കെ രമേഷ് ബാബു,  എന്നിവർ സംസാരിച്ചു. 2024 ഒക്ടോബർ 25 വെള്ളിയാഴ്ച...

അഷ്ടമൂർത്തിയുടെ നോവൽ ക്യുറേറ്റർ - ഓർമ്മളുടെ സൂക്ഷിപ്പുകാരൻ - സുധീഷ് അമ്മവീട്

Image
ക്യൂറേറ്റർ - ഓർമ്മകളുടെ സൂക്ഷിപ്പുകാരൻ എന്തിനെയും കരുതിവെക്കാനും സൂക്ഷിക്കാനും എളുപ്പം ഓർമ്മകളായി അതിനെ മാറ്റുക എന്നതാണ്. പക്ഷെ അത് എളുപ്പമാണെന്ന് പറയാമെങ്കിലും എളുപ്പമല്ല ...... ഇന്നലെകൾ എന്തിന് നമ്മൾ തൊട്ട് മുമ്പ് ജീവിച്ച - ചിരിച്ച, സങ്കടപ്പെട്ട നിമിഷങ്ങൾ വരെ ഓർമ്മകളാണ് അതിനെ അടുക്കും ചിട്ടയോടെയും മറവിയുടെ ചിതലരിക്കാതെയും കരുതി വെക്കുക എന്നത് ചെറിയ കാര്യമല്ല.  ഓർമ്മകളുടെ ശേഖരം നഷ്ടപ്പെട്ടാൽ നമുക്ക് ഭ്രാന്തുപിടിക്കും. ഏകാന്തതയുടെ നൂറുവർഷങ്ങൾ എന്ന ലോകത്തിലെ എല്ലാ വായനക്കാരുടെയും പ്രിയപ്പെട്ട കൃതിയുടെ എഴുത്തുകാരൻ ഖബ്രിയേൽ ഗാർസിയ മാർക്വേസ് തൻ്റെ അവസാന കൃതിയായ  (Until the August) ആഗസ്റ്റിൽ കാണാം എന്ന കൃതിയുടെ രചന ക്കിടയിൽ തൻ്റെ ഓർമ്മകൾ നശിച്ചു തുടങ്ങുന്നത് വേദനയോടെ തിരിച്ചറിയുന്നുണ്ട്. ‘’ഓർമ്മകളാണ് എൻ്റെ പണിപ്പുര ഓർമ്മകളാണ് എൻ്റെ പണിയായുധവും അത് കൈവിട്ടാൽ പിന്നെ എന്ത് ഞാൻ “ ഒരു എഴുത്തുകാരൻ എന്ന നിലയിൽ മാത്രമല്ല ഒരു മനുഷ്യൻ എന്ന നിലയിൽ ഒരാൾക്ക് ശ്വാസം പോലെ തന്നെ ജീവിക്കാൻ  വേണ്ട ഒന്നാണ് അവൻ്റെ ഓർമ്മകൾ എന്ന് എനിക്കു തോന്നുന്നു. അഷ്ടമൂർത്തി മാഷുടെ ക്യൂറേറ്റർ എന്ന ഒര...