Posts

Showing posts from 2016

ഷിഹാബ് നീ ഇനി ഇല്ല

ഷിഹാബ് ഇനി നീ....ഇല്ല ****************************** ഷിഹാബ്.....നീ ഓർമ്മയായ്.... മതവും ജാതിയും  ഇ(തയേറെ ആസുരമായ കാലത്തും നമുക്കിടയിൽ സൗഹൃദം കെടാതെ കത്തിയിരുന്നു ആർഭാട മല്ലെങ്കിലും എവിടെ വച്ചുകണ്ടാലും ഒന്നു കൈ ഉയർത്തി ഹായ് എന്നു പറയാതെ നമ്മൾ പിരിഞ്ഞിട്ടില്ല... മതത്തിൻടെ ഒരു (പത്യേക  ദിശാബോധമുള ഈ നാട്ടിലും മാനവീകതയ്കാണ് മൂല്ല്യമെന്ന് വിശ്വസിക്കുന്ന ചുരുക്കം  ചിലരിൽ ഒരാളാണു നീ..... നഫീസ സ്കൂളിലെ നമ്മുടെ ബാച്ചിലെ പകുതിയിലേറെ പേരും ടീച്ചർമാരുമുണ്ട്  ഷിഹാബ്..നിന്നെ യാ(തയയക്കാൻ... എല്ലാവരുടെ കണ്ണിലും ഒളിച്ചുവെച്ച ഭീതി മറ്റെന്താണ്.... അടുത്തതാരെന്ന ഓർമ്മപെടലല്ലാതെ.... വിശ്വനാഥൻമാഷുടെ  ക്ളാസിൽ ഒരു കുടയും കുഞ്ഞുപെങ്ങളും കഥ കേട്ടിരിക്കുമ്പോൾ.... ക്ളാസ്സിലെ ബ്യൂട്ടിക്യൂനുകളായ സുനീറയും ജസീനയും നോക്കിചിരിച്ചത് ആരെയാണെന്ന തർക്കത്തിൽ നീയെന്നെ ബഹുദൂരം പിന്നിലാക്കി ........ ലാലി ടീച്ചർക്കും നസീമ ടീച്ചർക്കും ഷീല ടീച്ചർക്കും പഠിപ്പിസ്റ്റ്കളെയാണ് കൂടുതലിഷ്ടം എന്നറിഞ്ഞ് പഠിപ്പിസ്റ്റ്ചമഞ്ഞത്.......... . ഷാനവാസിൻടെ പാട്ട്.... സന്തോഷിൻടെ താളം പിടുത്തം.... എല്ലാം.....നിൻടെ.... ചേതനയറ്റ ...

ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ...

Image
ഷോബിൻ--ഗ്യാലറിയിലിരിക്കാൻ മനസില്ലാത്തവൻ... ******************************** മതിലകം സെൻറ് ജോസഫ് സ്ക്കുളിലെ ആറാം ക്ളാസിൻടെ വരാന്തയിലാണ് ഷോബിൻ...നമ്മൾ ആദ്യമായി കാണുന്നത്.... നനഞ്ഞ ജൂൺമാസത്തിൽ അരയ്ക്കു താഴേക്കു തളർന്ന നീ ചെളിയും മണ്ണും കുഴഞ്ഞ് ഇഴഞ്ഞു വരുന്നത് നോക്കി നിന്ന സഹതാപ കണ്ണുകളെ മഴ വെള്ളത്തെ എന്നപോലെ കുടഞ്ഞെറിഞ്ഞ് നീ ചിരിച്ചത് ഞാനിപ്പോഴും ഓർക്കുന്നു.... പിന്നീട് നിൻടെ മൂന്നു ച(ക സൈക്കിളുന്താൻ മൽസരിച്ച ഞങ്ങളെ നീ ക്യൂവിൽനിറുത്തി...... ഇന്നു നീ ..നാളെ നീ എന്നിങ്ങനെ ടോക്കൺ നൽകി. ആദ്യ നറുക്കുവീണ എന്നിലേക്കു നീണ്ട അസൂയ ക്കണ്ണുകളെ ഞാൻകാണാതെ കണ്ടു.... മൂന്നാം നാൾ കളിക്കാൻവിട്ടപ്പോൾ ബാഗിൽനിന്നും ഒരു നിധി നീ പുറത്തെടുത്തു..... ഒരു ഫുട്ബോൾ.....!! ഒന്നുപിടിച്ചുനിൽക്കാൻ പോലും ആകാത്ത നിന്നെയും ഫുട്ബോളിനെയും മാറി മാറി നോക്കിയ എന്നെ തള്ളിമാറ്റി ക്ളാസ്സ്മുറി ഒന്നാകെ (ഗൗണ്ടിലേക്ക് ആരവങ്ങൾക്കു പിറകെ ഉടലും വലിച്ചു പാഞ്ഞുകൊണ്ട് നീ വിളിച്ചു പറഞ്ഞു ഞാൻ ഗോളി....ഞാൻ ഗോളി.......!!! ആദ്യ അഞ്ചു മിനിട്ടിൽ നിൻടെ ഗോൾപോസ്റ്റിലൂടെ നിന്നെ തൊടാതെ പാഞ്ഞത് ആറു ഗോള...

പട്ടിചരിതം

പട്ടിചരിതം .................... പട്ടി എന്നത് ഒരു ജീവിയുടെ പേരാണെന്ന് ആരാണ് പറഞ്ഞത്.. എ(ത തൊഴിച്ചാലും കാലുനക്കുന്ന സ്വഭാവം അതിൻടെ ശീലമാണെന്ന് നമ്മളറിഞ്ഞത് ശരിയാണ്... എങ്കിലും... ഒന്നുകുരക്കാൻ തുടങ്ങിയാലെ പട്ടിയെന്നു വിളിക്കാനാകൂ... ഒരിക്കലും നിവരില്ലെന്നു വാശിയുള്ള ഒരുവാലുണ്ടതിന്... വാൽ ഒരു അലങ്കാരമല്ല ..! മറിച്ച് അടിയുറച്ച നിലപാടിൻടെ അടയാള മാണത്... നടുക്കടലു കണ്ട്  സ്വന്തം നില മറക്കാത്തതു കൊണ്ടാണ് ഇന്നും നക്കി കുടിക്കുന്നത്.... എന്നും കൂറു കാട്ടിയവനാണ് പട്ടി അങ്ങിനെയല്ലായിരുന്നെങ്കിൽ തൻടെ പേരുദോഷം   മാറുമെന്ന് അറിയാഞ്ഞിട്ടല്ല..... അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നുവിളിക്കാൻ മനസില്ല...അ(തതന്നെ...! പട്ടിയെ തൊട്ടാൽ  ഏഴു കുളത്തിൽ കുളിക്കണമെന്ന് കരുതുന്നവർ ഇപ്പോഴുമുണ്ട് നാട്ടിൽ അവർ ഇനി എഴു കടലിൽ കളിച്ചാലും അവരുടെ മനസിലെ അഴുക്കുപോകില്ലെന്ന് അവരറിയുന്നുണ്ടോ... പട്ടിയെന്ന് മു(ദകുത്തപെട്ടവനെ ആർക്കും തല്ലികൊല്ലാം.... അല്ലെങ്കിൽ തല്ലികൊന്നിട്ട് പട്ടിയെന്നു  എഴുതിവെച്ചാലും മതി അങ്ങിനെ പട്ടിയെന് പേരിട്ട് തല്ലികൊല്ലപെട്ട ഒത്തിരി ആടുകളുണ്ട് ചരി(തത്തിൽ.... കഥ മാറിതുടങ്ങിയിരിക്കു...

കോരൻടെ മോൻ...

കോരൻടെ മോൻ... ********************** സഖാവ് :-ഓർമ്മയുണ്ടോ നിങ്ങൾക്ക്...? വഴിനടക്കാൻ പറ്റാത്ത കാലം, വരമ്പത്ത് അങ്ങേതലക്കൽ ത(മ്പാൻടെ തലവെട്ടം കാണുമ്പോൾ മേൽമുണ്ട് മാറ്റി കക്ഷത്തിൽ വെച്ച് ഒതുങ്ങിമാറി കുനിഞ്ഞു നിന്നത്... മുല മറക്കാൻ കഴിയാഞ്ഞതും മുലക്കരം കൊടുത്തതും.... മറക്കരുത് കോരൻടെ  മോൻ ഒന്നും മറക്കരുത്....... കോരൻടെ മോൻ :-മറന്നില്ല.... ഓർമ്മയുണ്ട്........ നിങ്ങളെ പേപ്പട്ടിയെ പോലെ ഓടി ച്ചിട്ടപ്പോൾ ഞങ്ങളുടെ ചാളകളിൽ ഒളിപ്പിച്ചത്.... വെള്ളം ഞങ്ങളു കുടിച്ച് വറ്റു നിങ്ങൾക്ക് വിളമ്പിയത്.... വിപ്ളവത്തിൻടെ ആവേശം തണുത്തു പോകാതിരിക്കാൻ നിങ്ങൾക്ക് ഉദ്ദരിച്ചപ്പോഴെക്കെ ഞങ്ങളുടെ പെണ്ണുങ്ങൾ കൂടെ കിടന്നു തന്നത്... അങ്ങിനെയുണ്ടായ ദിവ്യ ഗർഭങ്ങളെകുറിച്ച്....... റിപ്പോർട്ടർ :-എന്നിട്ടും നിങ്ങൾ കമ്മ്യൂണിസ്റ്റുകാരായ് തുടരുന്നത് എന്തിനാണ്....? കോരൻടെ മോൻ :- അതെ ഞങ്ങളിപ്പോഴും കമ്മ്യൂണിസ്റ്റാണ്... നിങ്ങൾ ഹിന്ദുവോ മുസൽമാനോ കൃസ്ത്യാനിയോ ആവുന്നതുപോലെ ഞങ്ങൾ അപ്പൻഅപ്പൂപ്പൻമാരായി കമ്മ്യൂണിസ്റ്റാണ് എന്നതല്ല അതിനുത്തരം...!! കമ്മ്യൂണിസം എന്നും എവിടെയും എപ്പോഴും വേട്ടയാടപെട്ടവൻട...