Posts

ഷാജി .കെ അബ്ദുവിൻടെ ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും

Image
ഷാജി .കെ അബ്ദുവിൻടെ ഒരു 6 ബി പെൻസിലും കുറെ ചോദ്യങ്ങളും തികച്ചും സ്വകാര്യമായി എഴുതിവെച്ച ഡയറികുറിപ്പുകൾ...എങ്ങിനെയാണ്  പൊതുവായന  ആവശ്യപെടുന്ന കവിതകളാകുന്നത് എന്ന് ഷാജി കെ അബ്ദു എന്ന കവിയുടെ ഒരു 6 ബി പെൻ സിലും കുറെ ചോദ്യങ്ങളും  എന്ന പുസ്തകം വായിക്കുമ്പോൾ ബോധ്യപെടും....വളരെ ലളിതമായി സംവദിക്കുന്ന ഭാഷയാണ് ഷാജി. കെ അബ്ദു വിൻടേത്...വളരെ അടുത്ത ഒരു സുഹൃത്ത് അല്ലെങ്കിൽ ഒരുപാടിഷ്ടത്തോടെ ഒരു കാമുകൻ....അതു പോലെ യൊരാൾ എങ്ങിനെയാണ് സംസാരിക്കുന്നത്....പിണങ്ങുന്നത്....അതു പോലെയാണ് ഷാജിയുടെ കവിത നിങ്ങളിൽ ഇടപെടുന്നത്....ആയാസരഹിതമായ വായനയാണ് ഷാജിയുടെ കവിത നമുക്കു പ്രിയപ്പെട്ടതാകുന്നത് ...ഒറ്റവായനകൊണ്ട് കവിതയുടെ ഉള്ളടക്കങ്ങളെ ഗ്രാഹ്യമാക്കുന്ന അത്ര  ലളിതമാണ് ഈ കവിതകൾ.... ഈ കാലത്തെ വായനക്കാരുടെ  മനസറിഞ്ഞ എഴുത്ത്...ഒരു വായനക്കുകൂടി  സമയം കണ്ടെത്താത്തവർക്കായി ഷാജി രൂപപെടുത്തിയ കവിതാ ആഖ്യാനരീതിയാണ് ഇത്...വായനക്കാരെ തന്നിലേക്കു ചേർത്തു നിറുത്തുന്ന അത്രയും സ്നേഹം  പൊട്ടിയൊഴുകുന്ന ഉറവകളാണ് ഈ കവിതകൾ..... കുറെ കവിതകൾ തൻ്റെ തന്നെ ബാല്യ കൗമാരത്തിലേക്കുമുള്ള തിരിഞ്ഞു നടത്ത...

സുധീഷ് അമ്മ വീടിൻ്റെ "മോചനം" നാടകം കണ്ട ഒരു മാധ്യമ പ്രവർത്തകൻ്റെ ഒരു കുറിപ്പ്

Image
എങ്കിലും സുധീഷേ എന്നോടീ ചതി വേണ്ടായിരുന്നു. നാടകം കാണാൻ ക്ഷണിച്ചിട്ട് ഇങ്ങനെ ചെയ്യുമെന്ന് ഒട്ടും കരുതിയില്ല... നാടകം പണ്ട് മുതൽക്കേ ഇഷ്ടമാണ്. അധികമൊന്നും കണ്ടിട്ടില്ലെങ്കിൽ കൂടി പഴയ ഉത്സവപ്പറമ്പുകളിലെ നാടക രാവുകൾ ഇപ്പോഴും ഓർമ്മകളിൽ അടുത്ത ബെല്ലിൻ്റെ അകമ്പടിയോടെ ഇടക്കിടെ കടന്നു വരാറുണ്ട്. അൽപ്പം ചായക്കൂടുതലും, ഒരൽപ്പം നാടകീയതയും (നാടകമാണല്ലൊ) കലർന്ന നാടകങ്ങൾ എന്നും രസിപ്പിച്ചിട്ടേയുള്ളു. സാറ പഠിക്കുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ഞങ്ങൾ രക്ഷിതാക്കൾക്കായി ഇന്നലെ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസുണ്ടായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ നേരത്താണ് സുധീഷ് അമ്മ വീടിൻ്റെ ഫോൺ വന്നത്. ''സ്കൂളിൽ 'മോചനം' എന്ന പേരിൽ ലഹരി വിരുദ്ധ ആശയവുമായി ഒരു ഒറ്റയാൾ നാടകം അവതരിപ്പിക്കുന്നുണ്ട് കാണാൻ വരണം" സുധീഷിൻ്റെ നാടകങ്ങളെ കുറിച്ച് ഏറെ കേട്ടിട്ടുണ്ട്. ഇമ്മുട്ടിയുടെ സഹപ്രവർത്തക അൻസി അഷറഫ് വേഷമിട്ട ഉടുപ്പുകൾ അഥവാ തിരുശേഷിപ്പുകൾ എന്ന നല്ല നാടകം കണ്ടിട്ടുമുണ്ട്. എന്തായാലും 'മോചനം' കാണാനുറച്ചാണ് ചെന്നത്. ...

നീലക്കുയിൽ കഥ വെറുമൊരു പാട്ടു കഥയല്ല അത് കൊടുങ്ങല്ലുരിൻ്റെ രാഷ്ട്രീയ ഭൂപടത്തെ കൂടി ചർച്ചക്കെടുക്കുന്നുണ്ട്….!?

Image
നീലക്കുയിൽ കഥ വെറുമൊരു പാട്ടു കഥയല്ല അത് കൊടുങ്ങല്ലുരിൻ്റെ രാഷ്ട്രീയ ഭൂപടത്തെ കൂടി ചർച്ചക്കെടുക്കുന്നുണ്ട്….!? പി.എസ് റഫീക്കിൻ്റെ  ‘’നീലക്കുയിൽ” കഥ വായിച്ചു ശോകാർദ്രമായ ഒരു പാട്ടുകേട്ട പോലെ ഞാനതിൽ ഇപ്പോഴും തളം കെട്ടി കിടക്കുന്നു. എന്തൊരു ഭാഷയാണിത് ...... പി.ഭാസ്ക്കരൻ മാഷുടെ പാട്ടുകളാണ് ഈ കഥ യും കഥാപാത്രവും സഞ്ചരിക്കുന്ന വൈകാരിക ഭാഷ. അത് വായനക്കാരനെ ആട്ടി തെളിച്ച് പലവിധ ഭൂതകാലങ്ങളിൽ കൊളുത്തിയിടുന്നുണ്ട്. ഈ കഥയിൽ നമ്മളെ ഈറനണിയിക്കാൻ മാത്രമെന്തുണ്ട് എന്ന് ചോദിച്ചേക്കാം പക്ഷെ ഇത് ഓർമ്മകൾ കൊണ്ടു പൂരിപ്പിക്കുന്ന ഒരു കഥയാണ്. അത് കൊണ്ട് ഇത് പലർക്കും പല കഥയാണ്. ഒരു പാട്ടുകേൾക്കുമ്പോൾ നമ്മൾ ചില പേരുകൾ ഓർക്കും ചില മുഖങ്ങൾ ചില മുഹൂർത്തങ്ങൾ…ഗന്ധങ്ങൾ രുചികൾ…. ഒരർത്ഥത്തിൽ ഓരോ പാട്ടും ഓരോ ഓർമ്മകളാണ്. ചിലതും കുളിരുപകരും ചിലത് സങ്കടം തരും വേദന തരും..... പ്രണയിച്ചതിൻ്റെ ഓർമ്മയിൽ കൊളുത്തപ്പെട്ട ഒരു പാട്ടുണ്ടാകും നമുക്ക് ..... പ്രണയിച്ച് പരാജയപ്പെട്ടപ്പോൾ മറ്റൊന്ന്. ഒറ്റപ്പെട്ടപ്പോൾ ഒന്നിച്ചിരുന്നപ്പോൾ അങ്ങനെയങ്ങനെ..... ഒരു പാട്ട് നഷ്ടകാലത്തിൻ്റെ സമൃതികളിങ്ങനെ കൊളുത്തി വലിക്കുമ്പോൾ നമ്മളിങ...