പുരോഗമന കലാസാഹിത്യ സംഘം മതിലകത്ത് ഗാന്ധിസ്മൃതി സംഘടിപ്പിച്ചു
ഗാന്ധിയുടെ ഓർമ്മകൾ മായ്ച്ചുകളയാനാണ് ഫാസിസ്റ്റ് ഇന്ത്യ നിരന്തരമായി ശ്രമിക്കുന്നത്. ഇന്ത്യയുടെ നിർമ്മിതിയിൽ ഒരു പങ്കും വഹിക്കാത്ത സംഘപരിവാർ വ്യാജ ചരിത്രങ്ങൾ നിർമ്മിച്ച് ഒരു ഹിന്ദു രാഷ്ട്രം രൂപപ്പെടുത്താൻ അവർ കിണഞ്ഞു ശ്രമിക്കുകയാണ്. അതിന് അവർക്ക് അന്നും ഇന്നും ഏറ്റവും തടസ്സമായി നിന്നത് ഗാന്ധിജി മുന്നോട്ട് വെച്ച ആശയ സമരമാണ്. ഇന്ത്യയുടെ വൈവിധ്യങ്ങളെ പരിഗണിച്ചു കൊണ്ടും മതന്യൂനപക്ഷങ്ങളെ ചേർത്തുപിടിച്ചു കൊണ്ടും ഗാന്ധിജി ഒരു മതേതര ഇന്ത്യയെ പരുവപ്പെടുത്തി. ഗാന്ധി എന്ന പേരിൽ ഇന്ത്യ എല്ലാ വൈവിധ്യങ്ങളിലും ഒന്നിച്ചു നിൽക്കാൻ ശീലിച്ചു അത് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഇന്നും അസ്വസ്ഥതയുണ്ടാക്കുന്നു. അത് കൊണ്ട് ഗാന്ധിയെ കൊന്നതുപോലെ ആ ഓർമ്മകളെ കൂടി കൊല്ലാൻ അവൻ നിരന്തരമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര ഇന്ത്യ തുടർച്ചയായ വർഗ്ഗീയ കലാപങ്ങളാൽ കീറി പറിഞ്ഞ പരുവത്തിലായിരുന്നു. ഒരു അറ്റത്ത് മറ്റേ അറ്റം വരെ വൃദ്ധനായ ആ മനുഷ്യൻ ഓടി നടന്ന് ആ കീറലുകളെ തുന്നി ചേർത്താണ് ഇന്ത്യയെ നിർമ്മിച്ചെടുത്തത് . പുരോഗമന കലാസാഹിത്യ സംഘം കൊടുങ്ങല്ലൂർ മേഖല...