Posts

Showing posts from 2024

സതീഷ്ബാബുവിനെ പോലുള്ളവർ നാട്ടു താളങ്ങളെ തിരികെ പിടിക്കാൻ നമ്മളെ ഒർമ്മപ്പെടുത്തുന്നു - ആലങ്കോട് ലീലാകൃഷ്ണൻ

Image
സംഘാടനം ഒരു സർഗ്ഗാത്മകമായ ഒരു പ്രവർത്തനം ആണെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയാണ് കളരി പറമ്പ് ഗ്രാമീണ വായനശാല പ്രവർത്തകർ ...... മണപ്പുറത്തിൻ്റെ ഗായകൻ സതീഷ് ബാബുവിൻ്റെ  അനുസ്മരണം പരിപാടി ജനപങ്കാളിത്തം കൊണ്ട് ഗംഭീര വിജയമാക്കി തീർക്കാൻ അവർക്ക് കഴിഞ്ഞു. അതും കുട്ടികളുടെ കളിസ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമയവും പണച്ചെലവും ആവശ്യമുള്ള വലിയ ഒരു പ്രൊജക്ടിൻ്റെ പിറകെ അവർ രാപ്പകലില്ലാതെ ഓടി നടക്കുന്ന സമയത്താണ് സതീഷ് ബാബു അനുസ്മരണം എന്ന പരിപാടി ഏറ്റെടുക്കുന്നത്..... 2024 നവംബർ 27 വൈകുന്നേരം 6 മണി ആകുന്നതോടെ കളരിപറമ്പ് PPM ഹാൾ നിറഞ്ഞു കവിഞ്ഞു..... പിന്നെ വന്നവർ ഹാളിനു  പുറത്ത് തിക്കി തിരക്കി നിന്ന് ആലങ്കോട് ലീലാകൃഷ്ണൻ മാഷിൻ്റെ അതി ഗംഭീരമായ പ്രഭാഷണം ആസ്വദിച്ചു. സതീഷ്ബാബുവിനെ പോലുള്ളവർ നാട്ടു താളങ്ങളെ തിരികെ പിടിക്കാൻ നമ്മളെ  ഒർമ്മപ്പെടുത്തുന്നു -  ആലങ്കോട് ലീലാകൃഷ്ണൻ നമ്മുടെ നാട്ടിലെ സാംസ്ക്കാരിക പരിപാടികളിൽ സ്ഥിരം ചില മുഖങ്ങൾ ഉണ്ടാകും. പൊതുരംഗത്ത് വിവിധ മേഖലകളിൽ ഇടപ്പെടുന്നവർ ക്ലബ്ബുകൾ ,വായനശാലകൾ സാംസ്ക്കാരിക സംഘടനകൾ എന്നിവയുടെ ഭാരവാഹിത്വം പേറുന്നവ...