Posts

Showing posts from September, 2021

കണ്ണൂർ യൂണിവേഴ്സിറ്റിയിലെ പുതിയ സിലബസ്സ് അത്ര നിഷ്കളങ്കമാണോ

Image
ഇതിനെ ഒരു ഒറ്റപെട്ട സംഭവമായും നിഷ്കളങ്കമായ തീരുമാനമായും വിലയിരുത്തുന്നതിനു മുമ്പ് ഇന്ത്യയിൽ സമഗ്ര മേഖലയിലും നടക്കുന്ന കാവിവൽക്കരണത്തെ നമ്മൾ കാണാതിരിക്കണോ ? സവർക്കറെയും ഗോൾ വാൾ ക്കറെയും ഇന്ത്യൻ രാഷ്ട്രീയ ബുദ്ധിജീവികളായ് സംഘ പരിവാർ ഉയർത്തി കൊണ്ടുവരാൻ കുറെ നാളുകളായ് ശ്രമിക്കുന്നു  അത് എളുപ്പത്തിൽ സാധിച്ചു കൊടുക്കുന്ന തീരുമാനമായി ഇതു മാറുമെന്ന് തർക്കമുണ്ടോ ? ഗോൾ വാൾക്കർ സവർക്കർ ഇന്ത്യയിലെ പ്രബുദ്ധ വിദ്യാർത്ഥി സമൂഹം പഠിക്കുന്ന - പുരോഗമന വിദ്യാർത്ഥി രാഷ്ട്രീയം ശക്ത സാന്നിദ്ധ്യമായിട്ടുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പഠന വിഷയമായിരുന്നു എന്ന്  നാളെയുടെ ചരിത്രമാകും ഇന്ത്യയിലെവിടെയും വളരെ എളുപ്പത്തിൽ കൂടുതൽ ശക്തമായി  സാധ്യമാക്കാവുന്ന മാതൃകയാകും അവർക്ക് , അങ്ങനെയല്ലാതാവും എന്നു കരുതാമോ? സവർക്കർ മാപ്പെഴുതി കൊടുത്ത് ഇന്ത്യയെ ഒറ്റിയവനാണെന്നും സ്വതന്ത്ര്യ സമരത്തെ അട്ടിമറിച്ച , ഗാന്ധിജിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയ ഹിന്ദു തീവ്രവാദിയായ സവർക്കർ എന്നൊക്കെ ഇൻട്രൊ കൊടുത്ത് പരീക്ഷയിൽ സവർക്കറുടെ ലേഖനം വിശദീകരിക്കാൻ കുട്ടിക്ക് സ്വാതന്ത്ര്യം കിട്ടുമോ - അതും മൂല്ല്യ നിർണ്ണയം നടത്തുന്...

ഓവൽ ടെസ്റ്റിൽ ഇന്ത്യക്ക് 157 റൺസ് ജയം

Image
  ഇന്ത്യയെ ഇനി വിദേശ പിച്ചുകളിൽ പതറുന്ന ടീമെന്നു പറയാനാവില്ല , അടിച്ചാൽ തിരിച്ചടിക്കുന്ന ടീം , ക്രിക്കറ്റിന്റെ തമ്പ്രാക്കൻമാരെ അവരുടെ നാട്ടിൽ ചെന്ന് വിറപ്പിച്ച് ചരിത്രം  കുറിക്കുകയാണ് കോഹലി നേതൃത്വം കൊടുക്കുന്ന ടീം ഇന്ത്യ, ധോനിയുടെ നിഴലിൽ നിന്ന് കോഹ്‌ലി  അഗ്രസീവ് & ഇന്നോവേറ്റീവ് ക്യാപ്റ്റനായി മാറുന്ന കാഴ്ച്ച നമ്മൾ ഇംഗ്ലണ്ടിൽ കണ്ടു. ആദ്യ ഇന്നിങ്സിൽ  കടവുമായി ഇറങ്ങിയ ഇന്ത്യൻ ടീമിന് രേഹിത്ത് ശർമ്മ - രാഹുൽ സഖ്യം  മികച്ച പ്രതിേരോധം തീർത്തു. ആന്റേഴ്സൺ നയിക്കുന്ന പേസ് ആക്രമണത്തെ മെരുക്കി ആക്രമണത്തിലേക്ക് ഗിയർ മാറ്റി രോഹിത്ത് ശർമ്മ തന്റെ പ്രതിഭയോട് നീതി കാട്ടി, അങ്ങനെ അദ്ദേഹത്തിന്റെ വിദേശത്തെആദ്യ സെഞ്ചുറിയും പിറന്നു. രാഹുലിനെ നഷ്ടപ്പെട്ടെങ്കിലും വന്നവർ വന്നവർ അവരുടെ റോളുകൾ ഭംഗിയാക്കി. കോഹ്ലിയും പന്തും താക്കൂറും തകർത്താടി ഇന്ത്യയ്ക്ക് 99 റണ്ണിന്റെ ആദ്യ ഇന്നിംഗ്സ് കടവും വീട്ടി 365 റൺസ് ലീഡ് വിശദമായ സ്ക്കോർ താഴെ ചേർക്കുന്നു റൂട്ടിനെ പിടിച്ചുകെട്ടിയാൽ ഇംഗ്ലണ്ടിനെ തളക്കാമെന്ന പാഠം ഇന്ത്യ പഠിച്ചു  മനോഹരമായ സ്പെല്ലുകൾ എറിഞ്ഞ് ബുമ്ര ഇന്ന് നിലവില...