വെള്ളിയാങ്കല്ലിലേക്ക് വീണ്ടും . സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില എന്ന നോവലിനെക്കുറിച്ച് സുധീഷ് അമ്മവീട്
വെള്ളിയാങ്കല്ലിലേക്ക് വീണ്ടും …. സുഭാഷ് ചന്ദ്രന്റെ സമുദ്ര ശില വായിച്ചു , മയ്യഴി പുഴയുടെ തീരങ്ങളിൽ എം മുകുന്ദൻ നമ്മളെ ഭ്രമിപ്പിച്ചതും, വായനയ്ക്കു ശേഷവും നമ്മളെ തളച്ചിട്ടതുമായ ഒരു ഇടമാണ് വെള്ളിയാങ്കല്ല്, മയ്യഴിക്കാരുടെ വിശ്വാസങ്ങളിൽ ജനനത്തിനു മുമ്പും മരണത്തിനുശേഷവും നമ്മൾ വെള്ളിയാങ്കല്ലിൽ തുമ്പികളായി ജീവിക്കുന്നുണ്ടാകുമത്രെ…. ആ വെള്ളിയാങ്കല്ലിലേക്ക് ഒരിക്കൽ കൂടി കൂട്ടി കൊണ്ടുപോകുന്നുണ്ട് , സുഭാഷ്‌ചന്ദ്രൻ തന്റെ നോവലായ സമുദ്രശിലയിലൂടെ ... ആ വെള്ളിയാങ്കല്ലിന്റെ മറ്റൊരു അനുഭവത്തെ അനാവരണം ചെയ്യുകയാണ് സമുദ്രശില. പൂർവ്വ ജൻമങ്ങളുടെ ശേഷിപ്പുകൾ നമ്മളിലൂടെ കടന്നുപോകുന്നുണ്ടാകാം, അതെ ഒരു അർത്ഥത്തിൽ പഴയ കാലത്തിന് പറയാനുള്ളത് അടുത്ത തലമുറയിലേക്ക് കടത്തി കൊണ്ടുപോകുന്ന ഒരു ചാനൽ മാത്രമാകാം നമ്മുടെ ജീവിതം. എഴുത്തുകാരൻ മറ്റാരാലോ നിയന്ത്രിക്കപ്പെട്ട് താൻ കൂടി ഭാഗധേയം നിർണ്ണയിക്കുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്നു. അതിന്റെ സങ്കീർണ്ണതയിൽ വികസിക്കുന്ന ഒരു നോവലാണ് സമുദ്ര ശില . അംബ എന്ന കഥാപാത്രം വർത്തമാന കാലത്തെ ഒരു കഥാപാത്രമാകാൻ തരമില്ല, അങ്ങനെയാണെങ്കിൽ പോലും അവൾ പേ...