Posts

Showing posts from January, 2018

ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ്

Image
ഒരു ഏക്ടിവിസ്റ്റായ കവി സുഹൃത്തിന്റെ ഡയറിയിലെ ഒടുവിലത്തെ പേജ് ............................................... അതെ... അത് ഇപ്രകാരമായിരിക്കും ഇന്നലെയായിരുന്നു ഞാൻ മരണ പെട്ടത്.... ആത്മസംഘർഷങ്ങളാൽ ഇടനെഞ്ചു പൊട്ടിയായിരിക്കാം അതു സംഭവിച്ചെതെന്ന് എന്നിലെ കവി... എന്റെ വാക്കിന്റെ മുള്ളേറ്റ് നൊന്തവർ കഠാരയുമായി തിരികെ വന്നതാകാമെന്ന് എന്റെ കുറ്റസമ്മതം... എന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പ്... കള്ളം പറയുന്നതായിരുന്നു..... എനിക്ക് ഉറപ്പുണ്ട് ഞാൻ ആത്മഹത്യ ചെയ്യാനിടയില്ല.... അങ്ങിനെയായിരുന്നുവെങ്കിൽ ജാതി വിളിച്ച് നഗ്‌നാക്കപ്പെട്ട കളിപറമ്പിലോ.... ക്ലാസ് മുറിയിലോ അത് എത്രയോ  മുമ്പ് സംഭവിക്കുമായിരുന്നു.. ആത്മരതികളാൽ ചർച്ച കൊഴുത്ത സെമിനാർഹാളിൽ ദളിതന്റെ ആത്മവിലാപങ്ങൾ ചർദ്ദിച്ചപ്പോൾ ഭ്രാന്തനെന്ന വിളികേട്ട് ഇറങ്ങിപോന്നതായിരുന്നുഞാൻ.. ചവിട്ടിയുടക്കപ്പെട്ട എന്റെ വൃഷ്ണസഞ്ചി ഒരുവംശഹത്യയുടെ കഥ പറയും...! ഒടുവിൽ... ഒടുവിൽ പറഞ്ഞതെന്താണ്? ദളിതന്റെ കൂരകളിലൂടെ ഒളിച്ചു കടത്തിയ  മാണിക്യമാണ് നമ്മുടെ പ്രസ്ഥാനമെന്ന്... !! അതെ... അതാണവരെ ശരിക്കും ചൊടിപ്പിച്ചത്.... ...

ഒരു ഏക്ടീവിസ്റ്റ് ആയ കവിയുടെ ഡയറിയിലെ അവസാനത്തെ പേജ്

ഭീമ കൊറുഗേവ്

ചരിത്രത്തെ ഒളിച്ചുവെക്കാൻ...ബൽറാം... ഒരു ഉപാധിയായി... മറ്റെല്ലാ കാലത്തും എന്ന പോലെ.... എന്തുകൊണ്ട് മഹാരാഷ്ട്രയിലെ ദളിതു പ്രക്ഷോഭം കേരളത്തിലെ മാധ്യമങ്ങൾ കാണാതെ പോകുന്ന...