മഹമൂദ് ദാർവിഷിൻ്റെ കവിതകൾ - വിവർത്തനം: സച്ചിദാന്ദൻ മാഷ്
1. ഐഡന്റിറ്റി കാര്‍ഡ് രേഖപ്പെടുത്തൂ: ഞാന്‍ അറബി. എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം എനിക്ക് എട്ടു മക്കള്‍ ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്. കോപിക്കാനെന്തിരിക്കുന്നു? രേഖപ്പെടുത്തൂ: ഞാന്‍ അറബി. കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന സഖാക്കള്‍ക്കൊപ്പം പണി. എനിക്ക് എട്ടു മക്കള്‍ അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന് അപ്പക്കഷണം പിടിച്ചെടുക്കുന്നു, ഉടുപ്പുകളും നോട്ടുബുക്കുകളും. നിങ്ങളുടെ വാതില്‍ക്കല്‍ വന്ന് ഞാന്‍ പിച്ച തെണ്ടുന്നില്ല. നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല. കോപിക്കാനെന്തിരിക്കുന്നു? രേഖപ്പെടുത്തൂ: ഞാന്‍ അറബി ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര് എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍ എന്റെ വേരുകളുറച്ചു കാലത്തിന്റെ പിറവിക്കും മുമ്പ്, യുഗങ്ങള്‍ പൊന്തിവരും മുമ്പ്, ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്, കളകളുടെ പെരുക്കത്തിനും മുമ്പ്. എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന് ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു കുലവും വംശാവലിയുമില്ലാത്തവന്‍ എന്റെ വീട് കാവല്‍ക്കാരന്റെ കൂര, കമ്പും മുളയുംകൊണ്ട് കൂട്ടിയത്. എന്റ...