ബ്രാല് - ഒറ്റയാൾ നാടകം ബക്കർ മേത്തലയുടെ കവിതയ്ക്ക് സുധീഷ് അമ്മവീട് ഒരുക്കിയ നാടകാവിഷ്കാരം
Santhosh Babu Thayavalliyil എഴുതുന്നു ... ജാതീയവും വംശീയവുമായ മേൽക്കോയ്മയിലും മേധാവിത്വത്തിലും ജീവിതം ഞെരിഞ്ഞമർന്ന നിസ്സഹായരായ മനുഷ്യ ജീവിതങ്ങളെ തീഷ്ണമായും ഹൃദയഭേദകമായും അടയാളപ്പെടുത്തുന്നുണ്ട് സുധീഷ് അമ്മവീടിന്റെ ബ്രാൽ എന്ന ഒറ്റയാൾ നാടകം. ബക്കർ മേത്തലയുടെ ബ്രാൽ എന്ന കവിതയിൽ നിന്നും അടർത്തിയെടുത്ത ഒരു പ്രമേയ ബിന്ദുവിനെ ആവിഷ്കാരത്തിന്റെ ഔന്നത്യം കൊണ്ടും, അഭിനയ മികവു കൊണ്ടും മികച്ച ഒരു കലാസൃഷ്ടിയായി രൂപാന്തരം ചെയ്യുന്നതിൽ സുധീഷ് മാഷ് വിജയിച്ചിരിക്കുന്നു.ചിരുതയുടെ കുടിലിൽ തമ്പുരാൻ എത്തുന്ന ഒരു രാത്രി മുഴുവനും മരച്ചുവട്ടിൽ ഉറക്കമൊഴിച്ചിരിക്കുന്ന ചിരുതയുടെ ഭർത്താവിന്റെ മനോനില മനസ്സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. അവസാനം എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുന്ന അയാൾ മകനോട് "അമ്മയെ നോക്കിക്കോളണം" എന്നു പറയുന്നിടത്തെ ദയനീയ നിസ്സഹായത പ്രേക്ഷകരിൽ അസ്വസ്ഥതയും ഒപ്പം പ്രതിഷേധവുമായി രൂപാന്തരപ്പെടുന്നു. അതു തന്നെയാണല്ലോ ശ്രേഷ്ടമായ ഒരു കലാസൃഷ്ടിയുടെ അന്തർധാരയാവേണ്ടതും. മതിലകത്തു നടന്നപുരോഗമന കലാസംഘത്തിന്റെ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനത്തിലെ ആദ്യ അവതരണത്തിൽ തന്നെ ഈ നാടകം ഏറെ ശ...